അംബാനിയോട് മുട്ടാൻ നിൽക്കണ്ട; ജിയോ ഒരുക്കുന്ന അഡാർ പ്ലാൻ, അൺലിമിറ്റഡ് 5ജിയും കോളും, വില ഞെട്ടിക്കും?
നിരവധി റീചാർജ് പ്ലാനുകളുണ്ട് സ്വകാര്യ ടെലികോം കമ്പനിയായ ജിയോയ്ക്ക്. നിലവിൽ ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ അവതരിപ്പിക്കുന്ന കമ്പനികളിൽ ഒന്ന് കൂടിയാണ് ജിയോ. വളരെയധികം ഉപഭോക്തൃ സൗഹൃദമായ പ്ലാനുകൾ എന്നതാണ് കമ്പനിയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. ഡാറ്റയും ഫ്രീ കോളും അടക്കമുള്ള ഒട്ടേറെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് അവർ കുറഞ്ഞ നിരക്കിൽ നൽകുന്നു എന്നതാണ് പ്രധാന കാര്യം.
ബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരെ അപേക്ഷിച്ച് ഇക്കാര്യത്തിൽ വളരെയധികം വ്യത്യസ്‌തത പുലർത്തുന്ന കമ്പനി കൂടിയാണ് അവരുടേത്. ഒട്ടേറെ പ്ലാനുകൾ അവരുടേതായി നിലവിൽ വിപണിയിലുണ്ട്. അതിൽ പലതും ഡാറ്റ, ഫ്രീ കോൾ എന്നിങ്ങനെ വിവിധ സൗജന്യ ഓഫറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള പ്ലാനുകളാണ് എന്നതാണ് പ്രധാന കാര്യം.

ഓരോ സെഗ്‌മെന്റിലും ഓരോ തരത്തിലുള്ള പ്ലാനുകളുണ്ട് ജിയോക്ക്. അതുകൊണ്ട് തന്നെ മറ്റ് കമ്പനികളെ പോലെയല്ല പകരം വൈവിധ്യ പൂർണമായ പ്ലാനുകൾ അവരുടെ പക്കലുണ്ട്. ഈ പ്ലാനുകളിൽ ലോങ്ങ് റേഞ്ച്, അല്ലെങ്കിൽ കുറഞ്ഞ കാലാവധിയുള്ള എന്നിവ ഒരുപോലെ അടങ്ങിയിരിക്കുന്നു. ഭേദപ്പെട്ട കാലാവധിയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ അതിലും ജിയോക്ക് പങ്കുണ്ട്.
അത്തരത്തിൽ ഒരു പ്ലാനിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ പ്ലാനിൽ ഡാറ്റയും എസ്എംഎസും ഫ്രീ കോളും ഒക്കെ യഥേഷ്‌ടം അടങ്ങിയിട്ടുണ്ട്. അതിലൂടെ നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റാൻ ജിയോക്ക് കഴിയുന്നു. നിങ്ങൾ ഇടത്തരം കാലയളവിൽ അധികം വിലയില്ലാത്ത ഒരു പ്ലാൻ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഏറ്റവും അനുയോജ്യമായിരിക്കും ഈ പ്ലാൻ എന്ന കാര്യത്തിൽ സംശയമില്ല.
ജിയോ 999 രൂപ പ്ലാൻ
ജിയോയുടെ 999 രൂപ പ്ലാൻ പ്രതിമാസ റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ദീർഘകാല സാധുത തേടുന്ന വരിക്കാർക്ക് വേണ്ടിയുള്ളതാണ്.ഇതിൽ 2ജിബി അതിവേഗ പ്രതിദിന 4ജി ഡാറ്റ, പരിധിയില്ലാത്ത 5ജി ആക്‌സസ് (5G കവറേജ് ഏരിയകളിലെയും അനുയോജ്യമായ ഹാൻഡ്‌സെറ്റുകളിലുമുള്ള ഉപയോക്താക്കൾക്ക്) എന്നിവയാണ് നിങ്ങൾക്ക് ലഭിക്കുക.
കൂടാതെ രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, സൗജന്യ രാജ്യവ്യാപക റോമിംഗ്, 100 പ്രതിദിന എസ്എംഎസ്, ജിയോയുടെ അനുബന്ധ സേവനങ്ങളായ ജിയോടിവി, ജിയോ സിനിമ, ജിയോ ക്‌ളൗഡ് എന്നിവയിലേക്കുള്ള ആക്‌സസ് കൂടി ലഭിക്കുന്നു. ഇത് ജിയോയുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു.
ഈ പ്ലാനിന് 999 രൂപയാണ് വിലയെന്ന് നേരത്തെ പറഞ്ഞല്ലോ. 98 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് നൽകിയിരിക്കുന്നത്. ഇത് പ്രതിദിനം 10 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് വിപണിയിലെ ഏറ്റവും താങ്ങാനാവുന്നതും നൽകുന്ന പണത്തിന് മൂല്യമുള്ളതുമായ റീചാർജ് പ്ലാനുകളിലൊന്നായി ഇതിനെ മാറ്റുന്നു.












Click it and Unblock the Notifications