Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ വക സർപ്രൈസ് പ്ലാൻ; 336 ദിവസത്തെ കാലാവധി, ഡാറ്റയില്ലേ? വിലയും മറ്റ് അനുകൂല്യങ്ങളും ഞെട്ടിക്കും..!

ഇന്ത്യൻ വിപണിയിൽ കരുത്ത് തെളിയിച്ച കമ്പനികളിൽ ഒന്നാണ് ജിയോ. മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഗ്രൂപ്പിന്റെ ഉപവിഭാഗം ആയതിനാൽ തന്നെ രാജ്യത്ത് അവർക്ക് ഒരു പരിചയപെടുത്തലിന്റെ ആവശ്യം ഇല്ലായിരുന്നു. പ്രവർത്തനം ആരംഭിച്ച് ഒൻപത് വർഷങ്ങൾ കടക്കുമ്പോൾ വളരെ ഉന്നതമായ സ്ഥാനത്താണ് ഇപ്പോൾ അവരുള്ളത്, എന്ന് വച്ചാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ എന്ന നേട്ടം അവർക്ക് സ്വന്തമാണ്.

അത് അവർ എളുപ്പത്തിൽ ഉണ്ടാക്കിയെടുത്ത ഒരു മേൽവിലാസം അല്ലെന്നതാണ് പ്രധാന കാര്യം. അവരെ അതിന് പ്രാപ്‌തമാക്കിയത് കമ്പനിയുടെ മികച്ച ഒരുപിടി നയങ്ങളാണ്. കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ അവരുടെ പ്രവർത്തന മികവ് കൊണ്ട് ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ മറ്റ് സ്വകാര്യ കമ്പനികളായ എയർടെൽ, വിഐ എന്നിവയ്ക്ക് സ്വപ്‌നം മാത്രമാണ്.

jio1748rsplan

അവരെ കൂടുതൽ ആകർഷമാക്കുന്ന ചില പ്രത്യേകതകളുണ്ട്. ജിയോയുടെ നെറ്റ്‌വർക്ക് എല്ലായിടത്തും ലഭ്യമാണ് എന്നതാണ് അതിലൊന്ന്. വ്യത്യസ്‌ത വില ശ്രേണികളിലുള്ള ഉപയോക്താക്കൾക്ക് വ്യത്യസ്‌ത റീചാർജ് പ്ലാനുകൾ കമ്പനി ഒരുക്കി നൽകുന്നുമുണ്ട്, അത് പ്ലാനുകൾക്ക് ഒരു സന്തുലിതാവസ്ഥ കൈവരാൻ സഹായിക്കുന്നു. കൂടാതെ ഓരോ പ്ലാനിനും വേറിട്ട് നിൽക്കുന്ന ചില ആനുകൂല്യങ്ങളുമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

അവരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് ഉപഭോക്താക്കൾക്ക് തന്നെയാണെന്ന കാര്യം വ്യക്തമാണ്. അതിനാൽ തന്നെ ജിയോ ഇപ്പോഴും മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമായ സ്വീകരണമാണ് പലയിടത്തും നിന്ന് നേരിടുന്നത്. അതാണ് അവർക്ക് ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന അംഗീകാരം. അത് നിലനിർത്താനുള്ള തീവ്രശ്രമമാണ് കമ്പനി അടുത്തകാലത്തായി നടത്തി കൊണ്ടിരിക്കുന്നത്.

എന്നാൽ അവർക്ക് ബിഎസ്എൻഎൽ പോലെയുള്ള സ്വകാര്യ കമ്പനികൾ വലിയ വെല്ലുവിളിയാണ് തീർക്കുന്നത്. ഓരോ പ്ലാനിലും എന്തെങ്കിലും തരത്തിലുള്ള വ്യത്യസ്‌തത കൊണ്ട് വരാൻ അവർ എന്നും ശ്രമിക്കാറുണ്ട്. അത്തരത്തിൽ അടുത്തകാലത്തായി അവർ അവതരിപ്പിച്ച ജനപ്രിയ പ്ലാനുകളിൽ ഒന്നിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഡാറ്റ ഇല്ലാതെ കോളിംഗിന് മാത്രം പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ പ്ലാൻ.

നിങ്ങൾ ഒരു വർഷത്തേക്ക് ബജറ്റ് ഫ്രണ്ട്‌ലി പ്ലാൻ തേടുന്ന ഒരു ജിയോ ഉപഭോക്താവാണെങ്കിൽ തീർച്ചയായും ഏറ്റവും അനുയോജ്യമായ ഓഫറാണ് ഇത്. ഈ ജിയോ പ്ലാനിൽ, 336 ദിവസം വരെ കമ്പനി നിങ്ങൾക്ക് വാലിഡിറ്റി നൽകുന്നു. ഏതാണ്ട് പതിനൊന്ന് മാസത്തോളം റീചാർജ് എന്ന ടെൻഷൻ ഇല്ലാതെ ഉപഭോക്താക്കൾക്ക് സമാധാനിക്കാം. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

ജിയോ 1748 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ പോർട്ട്‌ഫോളിയോയിൽ, വെറും 1748 വിലയുള്ള ഈ വോയ്‌സ്-ഒൺലി പ്ലാൻ വേറിട്ട് നിൽക്കുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് 336 പൂർണദിവസത്തെ വാലിഡിറ്റിയായിരിക്കും ലഭിക്കുക. ഒരിക്കൽ റീചാർജ് ചെയ്‌താൽ, ഏകദേശം 11 മാസത്തേക്ക് നിങ്ങൾ വീണ്ടും റീചാർജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ യഥാർത്ഥ ഗുണം.

മാത്രമല്ല ഈ ജിയോ പ്ലാൻ ഉപയോഗിച്ച്, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യം ലഭ്യമാണ്. ഇതും പ്ലാനിന്റെ നല്ല വശങ്ങളിൽ ഒന്നാണ്. ഇത്രയും കുറഞ്ഞ വിലയിൽ നോക്കുമ്പോൾ പതിനൊന്ന് മാസത്തേക്ക് സജീവ പ്ലാൻ കിട്ടുക എന്ന് പറയുമ്പോൾ അത് തികച്ചും ലാഭമാണ്. ഡാറ്റ ഉപയോഗത്തിന് നിങ്ങൾ പ്രാധാന്യം കൊടുക്കുന്നില്ലെങ്കിൽ അത് തന്നെയാണ് നല്ല വഴി.

എന്നാൽ അതുകൊണ്ടൊന്നും ജിയോ നിർത്തില്ല. ഈ പ്ലാനിൽ നിങ്ങൾക്ക് ആകെ 3600 എസ്എംഎസുകളും ലഭിക്കും. കൂടാതെ ജിയോ അതിന്റെ ഉപഭോക്താക്കൾക്ക് ചില അധിക ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്. ഈ പ്ലാനിലൂടെ, ഉപഭോക്താക്കൾക്ക് ജിയോ ടിവി, ജിയോഎഐ ക്ലൗഡ് ഉൾപ്പെടെയുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ ആക്‌സസ് കൂടി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+