ജിയോ ആറാടുകയാണ്..; ഒരു വർഷം ഡാറ്റയും ഫ്രീ കോളും, ഒപ്പം അധിക ഒടിടി ആനുകൂല്യങ്ങളും, വില അറിയണ്ടേ?
ഏതൊക്കെ ടെലികോം കമ്പനികൾ ഉണ്ടെന്ന് പറഞ്ഞാലും ഇന്ത്യയിൽ ജിയോ ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയാണ്. ശരിക്കും പറഞ്ഞാൽ മാലിക് എന്ന സിനിമയിൽ പറയുന്നത് പോലെ അവൻ വളർത്തിയ മണ്ണിലാണ് നമ്മൾ ഇപ്പോൾ കഴിയുന്നത്. കാരണം ഒരു കാലത്ത് ചെറിയ തുകയ്ക്ക് നാമമാത്രമായ ഡാറ്റയും സെക്കന്റ് ബില്ലിംഗ് ഉള്ള കോൾ സംവിധാനവും ഒക്കെയുണ്ടായിരുന്ന മേഖലയായിരുന്നു ടെലികോം.
അവിടെ വലിയൊരു പരിവർത്തനത്തിന് ചുക്കാൻ പിടിച്ചത് ജിയോ തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഏകദേശം ഒൻപത് വർഷങ്ങൾക്ക് മുൻപ് ജിയോ വിപണിയിൽ എത്തുമ്പോൾ അൺലിമിറ്റഡ് എന്ന ആശയം പോലും ആരുടേയും മനസിൽ ഉണ്ടായിരുന്നില്ല. എന്നാൽ തുടക്കത്തിൽ തന്നെ സൗജന്യമായി ഡാറ്റയും കോളും ഒക്കെ നൽകി കൊണ്ട ജിയോ ഉപയോക്താക്കളുടെ മനം കീഴടക്കി.

ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും ഗത്യന്തരമില്ലാതെയായി. അങ്ങനെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഡാറ്റ പാക്കുകളും അൺലിമിറ്റഡ് പ്ലാനുകളും ഒക്കെ നമ്മുടെ മുന്നിൽ തെളിഞ്ഞത്. എങ്കിലും ഇടക്കാലത്ത് ജിയോക്ക് മുൻപിൽ പല വെല്ലുവിളികളും തെളിഞ്ഞിരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ അവയെല്ലാം വകഞ്ഞുമാറ്റി നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും അധികം വരിക്കാറുള്ള ടെലികോം ഓപ്പറേറ്റർമാരിൽ ഒരാളാണ് അവർ.
അതിലേക്ക് അവരെ നയിച്ചതാവട്ടെ ആദ്യകാലം മുതൽ ഇപ്പോൾ വരെ ഒരേപടി തുടരുന്ന അവരുടെ റീചാർജ് പ്ലാനുകളിലെ വൈവിധ്യം തന്നെയാണ്. കുറഞ്ഞ ചിലവിൽ, ശരിക്കും ബജറ്റ് ഫ്രണ്ട്ലി എന്ന് വിളിക്കാവുന്ന പ്ലാനുകൾ കൊണ്ടു വന്ന അവർ ഉപഭോക്താക്കളെ പിടിച്ചിരുത്തുകയായിരുന്നു. അത്തരത്തിൽ ജിയോയുടെ ഒരു കിടിലൻ പ്ലാനിനെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്.
ജിയോ 3599 രൂപ പ്ലാൻ
ജിയോയുറെ നിലവിലെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. 3599 രൂപയുടെ പ്ലാനിൽ 365 ദിവസത്തെ കാലാവധിയാണ് അവർ അനുവദിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ഈ പ്ലാനിൽ ജിയോ നൽകി വരുന്നുണ്ട്.
2.5 ജിബിയുടെ ശക്തമായ പ്രതിദിന ഡാറ്റ അലവൻസും കൂടി ചേരുന്നതോടെ ആർക്കു തൊടാനാവാത്ത ഉയരത്തിലാണ് ജിയോ നിൽക്കുന്നത്. ഇത് വർഷത്തിൽ ആകെ 912.5 ജിബി എന്ന നിലയിൽ വരും. കൂടാതെ, പ്ലാനിൽ ട്രൂ 5ജി ഓഫർ ഉൾപ്പെടുന്നു. അതായത് 5ജി കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ ഇതിൽ ലഭ്യമാവും.
അതിനർത്ഥം അതിവേഗ ബ്രൗസിംഗും സ്ട്രീമിംഗും ഉപഭോക്താക്കൾക്ക് തികച്ചും കുറഞ്ഞ വിലയിൽ തന്നെ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുമെന്നാണ്. അതുകൊണ്ടും തീരുന്നില്ല, സിനിമകൾ, ടിവി ഷോകൾ, സ്‌പോർട്‌സ് ഉള്ളടക്കം എന്നിവയുടെ ഒരു വലിയ ശ്രേണി തന്നെ ഇതിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ജിയോസിനിമ, ജിയോ ക്‌ളൗഡ്, ജിയോ ടിവി എന്നിവയാണ് ലഭിക്കുക.












Click it and Unblock the Notifications