ജിയോയ്ക്ക് ഇതെന്ത് പറ്റി? ഞെട്ടിക്കുന്ന ഓഫർ, 22 ദിവസം ഡെയിലി ഡാറ്റയും ഫ്രീ കോളും എസ്എംഎസും, വില?
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത കമ്പനിയാണ് മുകേഷ് അംബാനിയുടെ സ്വന്തം റിലയൻസ് ജിയോ. റിലയൻസ് എന്ന വമ്പൻ സ്ഥാപനത്തിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ശരിക്കും ജിയോ വളർന്നത് ആരുടേയും പേരിന്റെ പിൻബലം കൊണ്ടല്ല. പകരം അവർ അവതരിപ്പിച്ച ഓഫറുകളും കൂടാതെ മറ്റ് ചില ഘടകങ്ങളും ഒക്കെ അവരുടെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്.
എട്ട് വർഷം മാത്രം പിന്നിട്ട താരതമ്യേന പുതുമുഖമായ ജിയോ വിപണിയിൽ നേട്ടമുണ്ടാക്കിയത് അവരുടെ റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ടും ഓഫറുകളിലെ പ്രത്യേകത കൊണ്ടും കൂടിയാണ്. ധാരാളം മികച്ച ഓഫറുകൾ കമ്പനി ഇക്കാലത്തിന് ഇടയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുടെ കാര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികൾ ശരിക്കും ജിയോയെ കണ്ടുപഠിക്കണം.

അത്തരത്തിൽ ധാരാളം പ്ലാനുകൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് ഫോൺ കോൾ, ഡെയിലി ഡാറ്റ, മതിയായ എസ്എംഎസ് പ്ലാനുകൾ എന്നിവ ജിയോയുടെ മുഖമുദ്രയാണ്. ഇവയ്‌ക്കൊപ്പം അവരുടെ തന്നെ ചില സ്‌പെഷ്യൽ ഒടിടി പ്ലാറ്റ്‌ഫോമുകളും നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നുണ്ട്. അത്തരത്തിൽ റിലയൻസ് ജിയോ ഇക്കാലയളവിൽ നിരവധി ജനപ്രിയ ഓഫറുകൾ നമുക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഓരോ റീചാർജ് പ്ലാനിലും വ്യത്യസ്‌തത കൊണ്ട് വരാൻ ജിയോ ശ്രദ്ധിക്കാറുണ്ട്. എല്ലാവിധ ആനുകൂല്യങ്ങളും നൽകുന്ന ദീർഘകാല, ഹ്രസ്വകാല ഓഫറുകൾ റിലയൻസ് ജിയോയ്ക്ക് സ്വന്തമായുണ്ട്. എല്ലാ പ്ലാനുകളും ബജറ്റ് ഫ്രണ്ട്ലി ആണെന്ന് പറയാൻ കഴിയില്ലെങ്കിലും കൂടുതലും ആ നിലയ്ക്ക് ഉള്ളത് തന്നെയാണ്. അതിൽ ഒരു പ്ലാൻ പരിചയപ്പെടാം.
റിലയൻസ് ജിയോ 209 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 209 രൂപ പ്ലാൻ സാധാരണ ഉപഭോക്താക്കൾക്ക് നല്ല ഓപ്ഷനാണ്. ഈ പ്ലാനിൽ ജിയോ ഉപഭോക്താക്കൾക്ക് സംസാരിക്കാൻ അൺലിമിറ്റഡ് കോളിംഗ് ഓപ്‌ഷൻ ലഭിക്കും എന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ഏതൊരു ലോക്കൽ, മൊബൈൽ ഫോണിലേക്കും നിങ്ങൾക്ക് ഓഫർ വഴി സൗജന്യമായി ഫോൺ ചെയ്യാൻ സാധിക്കും.
ഇതുകൂടാതെ, പ്ലാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് 22 ദിവസത്തെ വാലിഡിറ്റി നിങ്ങൾക്ക് നൽകുന്നു. ഈ പ്ലാനിൽ ജിയോ ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസും ലഭിക്കും. ഇത് ശരിക്കും ഈ പ്ലാനിനെ സാധാരണ ഉപഭോക്താക്കൾക്ക് ആകർഷകമാക്കി മാറ്റുന്നു.
മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ ജിയോ സിനിമയ്ക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ കൂടി നൽകുന്നു. ഇത് ജിയോ സിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അല്ലെന്ന് മാത്രം ഓർമ്മിക്കുക. കൂടാതെ ജിയോ ടിവിയുടെ സബ്‌സ്‌ക്രിപ്ഷനും ലഭ്യമാണ്. ഈ അധിക ഒടിടി ആനുകൂല്യങ്ങൾ പ്ലാനിനെ മറ്റ് റീചാർജ് ഓഫറുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications