Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്ക് കൊടുക്കാം ഒരു കൈയ്യടി; ജിയോയുടെ കിടു പ്ലാൻ, 144 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്ര?

കാര്യമായ മത്സരം നടക്കുന്ന മേഖലയാണ് ടെലികോം. അവിടെ പുതിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയില്ലേൽ പിന്നിലായിപ്പോവുമെന്ന് കമ്പനികൾക്ക് എല്ലാം കൃത്യമായി അറിയാം. മുൻപൊക്കെ ഇത്രയും മത്സരാധിഷ്‌ഠിതമായി വിപണി മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ കമ്പനികൾക്ക് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ആ സാഹചര്യമില്ല.

ഉപഭോക്താക്കളെ പരിഗണിക്കാതെ പോവുക എന്നത് അസാധ്യമായി മാറിയിരിക്കുന്നു. അങ്ങനെ വന്നാൽ അവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോവുമെന്നതാണ് കമ്പനികൾക്ക് മുന്നിലുള്ള വെല്ലുവിളി. പോർടിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ വരവോടെ നമ്പർ മാറാതെ സിം മാറാനും യഥേഷ്‌ടം ഇഷ്‌ട സർവീസിലേക്ക് ചുവടുമാറ്റാനും ഒക്കെ സാധിക്കുന്നുണ്ട്.

jiplansbest

ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രമുഖ കമ്പനികൾ എല്ലാം റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. ടെലികോം വിപണിയിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയ സ്വകാര്യ കമ്പനികളിൽ ഒന്നായ റിലയൻസ് ജിയോ തങ്ങളുടെ ബിസിനസ് പിടിക്കാൻ ഇപ്പോൾ ഇത്തരം പ്ലാനുകളാണ് നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ മനസറിഞ്ഞു കൊണ്ട് റീചാർജ് പ്ലാനുകളും അതിനൊപ്പം അധിക ആനുകൂല്യങ്ങളും നൽകുക എന്നതാണ് അവരുടെ നയം.

അതിന്റെ ഭാഗമായി ഒട്ടേറെ ജനപ്രിയ പ്ലാനുകൾ അവർ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. പ്രധാന എതിരാളികളായ ബിഎസ്എൻഎൽ, എയർടെൽ എന്നിവയ്ക്ക് വെല്ലുവിളി സൃഷ്‌ടിച്ചുകൊണ്ടാണ് റിലയൻസ് ജിയോ തങ്ങളുടെ ഏറ്റവും പുതിയ പ്ലാനായ 749 രൂപയുടെ റീചാർജ് ഓഫർ അവതരിപ്പിക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകൾ എന്ന് നോക്കാം.

റിലയൻസ് ജിയോ 749 പ്ലാൻ

തങ്ങളുടെ ഉപഭോക്താക്കൾക്ക് വിപുലമായ സൗകര്യം പ്രദാനം ചെയ്യുന്നതിനായി 72 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു മികച്ച പ്ലാൻ തന്നെയാണ് ജിയോ അടുത്തിടെ കൊണ്ടുവന്നിരിക്കുന്നത്. പുതുതായി ലോഞ്ച് ചെയ്‌ത ഈ 749 രൂപയുടെ പ്ലാൻ പണത്തിനുള്ള മൂല്യവും അതിനൊത്ത സൗകര്യവും ഒരുപോലെ നൽകുന്ന തരത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ പ്ലാനിനെ വേറിട്ട് നിർത്തുന്ന ഘടകവും.

ഈ പ്ലാനിന്റെ 72 ദിവസത്തെ കാലാവധിയിൽ എല്ലാ നെറ്റ്‌വർക്കുകളിലുടനീളം സൗജന്യ ലോക്കൽ, എസ്‌ടിഡി കോളുകൾ നിങ്ങൾക്ക് ആസ്വദിക്കാം. തുടർച്ചയായ ആശയവിനിമയം ഉറപ്പാക്കിക്കൊണ്ട് പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ഇതിൽ ലഭ്യമാവും. ഫ്രീ കോളും എസ്എംഎസും കൊണ്ട് മാത്രം പ്ലാൻ തീർന്നെന്ന് കരുതേണ്ട.

പ്ലാൻ കാലയളവിൽ 2 ജിബി പ്രതിദിന ഹൈ-സ്‌പീ ഡ് ഡാറ്റ ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കും, മൊത്തം 144 ജിബി ഇതിൽ ലഭിക്കുമെന്ന് അർത്ഥം. കൂടാതെ, ഉപയോക്താക്കൾക്ക് 20ജിബി അധിക ഡാറ്റ കൂടി ലഭിക്കാനുള്ള അവസരമുണ്ട്. ട്രൂ 5ജി ലഭ്യമായ ഉപഭോക്താക്കൾക്ക് ഇതോടെ ആകെ 164 ജിബി ഡാറ്റ പ്ലാനിൽ ഉടനീളം ലഭിക്കും.

കൂടാതെ ഇതിനൊപ്പം ഒട്ടേറെ അധിക ആനുകൂല്യങ്ങളും കമ്പനി നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് എന്ന കാര്യം മറക്കരുത്. സാധാരണ ടെലികോം കമ്പനികളിൽ നിന്ന് മാറി ഇത്തരം അധിക ആനുകൂല്യങ്ങൾ നൽകുന്ന ഒരേയൊരു കമ്പനി ജിയോയാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്‌ളൗഡ്‌ എന്നിവ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+