അംബാനി അണ്ണന് ഇതെല്ലാം നിസാരം..; 196 ജിബിയും അൺലിമിറ്റഡ് എന്റർടെയ്ൻമെന്റും, വില അറിയണ്ടേ?
ഇന്ത്യക്കാർക്ക് ഏറ്റവും പരിചിതമായ പേരുകളാണ് മുകേഷ് അംബാനിയും റിലയൻസുമൊക്കെ. പലവിധ ബിസിനസുകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അവർ ടെലികോം മേഖലയിലേക്ക് കടന്നുകയറിയിട്ട് ഒരു പതിറ്റാണ്ട് പോലും തികഞ്ഞിട്ടില്ല. എങ്കിലും ജിയോയുടെ ജനപ്രീതി പല വമ്പൻ കമ്പനികൾക്കും ഒരു സ്വപ്‌നം മാത്രമാണ്. കുറഞ്ഞ കാലയളവ് കൊണ്ട് ആളുകളുടെ ഉള്ളിലേക്ക് കയറി പറ്റാൻ കമ്പനിക്ക് കഴിഞ്ഞുവെന്നതാണ് വാസ്‌തവം.
വിപണിയിലെ മറ്റ് എതിരാളികളെ അപേക്ഷിച്ച് ജിയോയുടെ ലോഞ്ച് തന്നെ ബഹുവിശേഷം ആയിരുന്നു. ഒട്ടേറെ ഓഫറുകൾ നൽകി കൊണ്ട് ജിയോ ആളുകളെ അന്ന് തന്നെ ആകർഷിച്ചതാണ്. പിന്നെ ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഉള്ളൊരു കാര്യം എന്തെന്നാൽ ഈ ഓഫറുകളാണ് പിൽക്കാലത്ത് ഇന്ന് കാണുന്ന നിലയിലേക്ക് ഡാറ്റ, ഫ്രീ കോൾ പോലെയുള്ള സംവിധാനത്തിലേക്ക് മറ്റെല്ലാ കമ്പനികളെയും മാറാൻ പ്രേരിപ്പിച്ചത്.

നിലവിൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, അതിലേക്കുള്ള വഴി വെട്ടിയതാവട്ടെ ജിയോയും. ഒൻപത് വർഷം മുൻപ് തുടങ്ങിയ റീചാർജ് മാജിക്ക് ഇപ്പോഴും കമ്പനി അതേപടി തുടരുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് അടുത്തകാലത്തായി വന്ന പ്ലാനുകൾ. ഇവയിൽ ഏറിയപങ്കും ഡാറ്റയും ഫ്രീ കോളും മാത്രമുള്ളവ ആയിരുന്നില്ല, ഒപ്പം ജിയോ വാക് അധിക ആനുകൂല്യങ്ങളും ലഭ്യമായിരുന്നു.
അത്തരത്തിൽ അവർ അവതരിപ്പിച്ച ഒട്ടേറെ പ്ലാനുകൾ ഇന്ന് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 999 രൂപയുടെ റീചാർജ് പ്ലാൻ. ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളുള്ള 98 ദിവസം നീണ്ടുനിൽക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്ലി പ്ലാനുമായാണ് ജിയോ അടുത്ത കാലത്തായി അവതരിച്ചത്. ഈ പ്ലാനിന്റെ സവിശേഷതകളും അതിന്റെ പ്രധാന ഗുണങ്ങളും എന്തൊക്കെ ആണെന്ന് നമുക്ക് പരിശോധിക്കാം.
ജിയോ 999 രൂപ പ്ലാൻ
ജിയോയുടെ ഈ ബജറ്റ്-സൗഹൃദ പ്ലാനിന് 999 രൂപയാണ് നിരക്ക്. ഇത് പ്രതിദിനം 10 രൂപ എന്ന നിലയിൽ നമുക്ക് കാണക്കാക്കാം. ഇത് 98 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്, ഈ കാലയളവിൽ ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ഏത് നമ്പറിലേക്കും അൺലിമിറ്റഡ് കോളിംഗ് ആസ്വദിക്കാനാകും. കൂടാതെ സൗജന്യ ദേശീയ റോമിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതും പ്ലാൻ ഒരു നല്ല ഓപ്‌ഷനായി മാറ്റുന്നു.
5ജി സ്‌മാർട്ട്ഫോണുകളുള്ള ഉപയോക്താക്കൾക്ക്, ഈ പ്ലാൻ പരിധിയില്ലാത്ത ഡാറ്റ ആക്‌സസ് നൽകുന്നു. കൂടാതെ 4ജി ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ആയിരിക്കും ലഭിക്കുക, പ്ലാനിന്റെ കാലയളവിൽ മൊത്തം 196 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് കിട്ടും. കൂടാതെ ഉപഭോക്താക്കൾക്ക് ഓരോ ദിവസവും 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങൾ അയക്കാനുള്ള അവസരവും ഉണ്ട്.
എന്നാൽ മറ്റെല്ലാ കമ്പനികളിൽ നിന്നും വ്യത്യസ്‌തമായി ജിയോ മാത്രം നൽകുന്ന ചില ഓഫറുകളും ഈ പ്ലാനിനൊപ്പം തന്നെയുണ്ട് എന്നതാണ് പ്രധാന സവിശേഷത. ജിയോയുടെ എല്ലാ പ്ലാനുകളും ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ജനപ്രിയ ആപ്പുകളിലേക്കുള്ള ആക്‌സസ് ഉറപ്പാക്കാറുണ്ട്. ഇതിലും സമാനമായി ഒടിടി, ഓൺലൈൻ വിനോദ സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാവും.












Click it and Unblock the Notifications