ജിയോയുടെ അഡാർ പ്ലാൻ വന്നു; ഒരു മാസം ഇനി ടെൻഷനേ വേണ്ട, 2 ജിബി ഡാറ്റയും ഫ്രീ കോളും, വില വെറും..?
ഇന്ത്യൻ വിപണിയിൽ കരുത്ത് തെളിയിച്ച ടെലികോം കമ്പനിയാണ് ജിയോ. പെട്ടെന്നൊരു സുപ്രഭാതത്തിൽ ജനങ്ങൾക്ക് ഇടയിലേക്ക് വന്ന കമ്പനിയായിരുന്നിട്ട് കൂടി ആളുകൾ ഇതിനെ വിശ്വാസത്തിൽ എടുക്കാൻ കാരണം മുകേഷ് അംബാനി എന്ന അതികായന്റെ റിലയൻസ് നടത്തുന്ന സംരംഭം ആയതിനാൽ മാത്രമാണ്. ഒൻപതാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായി അവർ മാറിയിരിക്കുകയാണ്.
അതിലേക്ക് അവർ നടന്നുതീർത്ത ദൂരം ചെറുതല്ല. കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ ഉപഭോക്താക്കൾ വരികയും പോവുകയും ഒക്കെ ചെയ്‌ത കാലയളവുകൾ പലതുണ്ടായിരുന്നു. പലപ്പോഴും ജിയോ പിന്നിലേക്ക് പോവുന്ന ഘട്ടവുമുണ്ടായി. എന്നാൽ അപ്പോഴൊക്കെയും തിരിച്ചുവരവ് നടത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. ആ തിരിച്ചുവരവുകളാണ് ഇന്നത്തെ വളർച്ചയിലേക്ക് അവരെ നയിച്ചത്.

എന്നാൽ ഇപ്പോൾ പ്രധാനമായും ബിഎസ്എൻഎൽ ആണ് ജിയോക്ക് മുന്നിൽ വെല്ലുവിളി തീർക്കുന്നത്. അതിവേഗ ഇന്റർനെറ്റും 5ജിയും ഒക്കെയുണ്ടായിട്ടും ബിഎസ്എൻഎൽ തീർത്ത ചക്രവ്യൂഹത്തിൽ പെട്ട് ഉഴലുകയാണ് അവർ. അതിന്റെ കാരണം റീചാർജ് പ്ലാനുകളാണ്. അഫോർഡബിളും അതേസമയം തന്നെ ധാരാളം ഫീച്ചറുകൾ ഉള്ളതുമായ പ്ലാനുകളാണ് അവർ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ബിഎസ്എൻഎൽ എന്ന മഹാമേരുവിനെ തോൽപ്പിക്കാൻ കിടിലം ഒരു റീചാർജ് പ്ലാനുമായി വന്നിരിക്കുകയാണ് ജിയോ. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ എന്ന മന്ത്രമാണ് ബിഎസ്എൻഎൽ ഉരുവിടുന്നത്. ഇതേപാത പിന്തുടരാനാണ് ജിയോയും ഒരുങ്ങുന്നതെന്ന് തോനുന്നു. ഏറ്റവും പുതിയ ഈ റീചാർജ് പ്ലാൻ അത് നിങ്ങളെ ബോധ്യപ്പെടുത്തും. നമുക്ക് വിശേഷങ്ങൾ പരിശോധിക്കാം.
ജിയോ 189 പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയിലാണ് പ്ലാൻ വരുന്നത്. അതിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യം ലഭിക്കും. അതായത്, രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലും നിങ്ങൾക്ക് എത്ര കോളുകൾ വേണമെങ്കിലും വിളിക്കാമെന്ന് അർത്ഥം. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് മുഴുവൻ വാലിഡിറ്റി കാലയളവിലും 300 എസ്എംഎസ് അയയ്ക്കാനുള്ള സൗകര്യവും ലഭിക്കും.
ഡാറ്റയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് മൊത്തം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റയാണ് ലഭിക്കുക. ഇത്രയും കുറഞ്ഞ നിരക്കിൽ ആയതിനാൽ തന്നെ പ്രതിദിന പ്ലാനുകളിലേത് പോലെ ഡാറ്റ സുലഭമായി ലഭിക്കില്ല. മറിച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ വളരെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാനുള്ള ഡാറ്റ മാത്രമേ ഇതിൽ ലഭിക്കൂ.
ഡാറ്റ കുറവാണെന്ന് ഓർത്ത് നിങ്ങൾ ഒട്ടും സങ്കടപ്പെടേണ്ടതില്ല. കാരണം നിങ്ങളെ കാത്ത് മറ്റ് ചില അധിക ആനുകൂല്യങ്ങൾ ഇതിലുണ്ടാകും. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. അത് തന്നെയാണ് മറ്റ് കമ്പനികളുടെ പ്ലാനുകളിൽ നിന്ന് ജിയോ വേറിട്ട് നിൽക്കുന്നതിന്റെ കാരണവും.












Click it and Unblock the Notifications