ജിയോയുടെ മുന്നിൽ ആരും വിറയ്ക്കും; 336 ദിവസം സേവനങ്ങൾ ആസ്വദിക്കാം, 2 ജിബി ഡാറ്റയും ഫ്രീ കോളും, വില?
ഇന്ത്യൻ വിപണിയിൽ ജൈത്രയാത്ര തുടരുകയാണ് മുകേഷ് അംബാനിയുടെ സ്വന്തം റിലയൻസ് ജിയോ. പ്രവർത്തനം തുടങ്ങിയിട്ട് വെറും ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ തന്നെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നേട്ടം അവർ സ്വന്തമാക്കി കഴിഞ്ഞു. ജിയോയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടാവില്ല, അതാണ് ഈ കമ്പനിയുടെ പ്രത്യേകത.
അവർ കൂടുതലായി ഉപഭോക്താക്കളെ ആകർഷിക്കുന്നത് അവരുടെ റീചാർജ് പ്ലാനുകളിലൂടെ തന്നെയാണ്. ബജറ്റ് ഫ്രണ്ട്ലി എന്ന വാക്ക് വെറുതെ പറയുന്നതല്ല എന്ന് അവർ പലവട്ടം തെളിയിച്ചതാണ്. കുറഞ്ഞ പണ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങളുമായാണ് ജിയോയുടെ എല്ലാം പ്ലാനുകളും വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് പ്ലാനുകൾ അവതരിപ്പിക്കാൻ ജിയോയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.

നിലവിൽ ബിഎസ്എൻഎൽ മാത്രമാണ് ഇക്കാര്യത്തിൽ ജിയോക്ക് വെല്ലുവിളി ഉയർത്തി കൊണ്ട് വിപണിയിൽ നിൽക്കുന്നത്. എന്നാൽ 5ജി സേവനം എന്ന ഒറ്റ നേട്ടത്തിലൂടെ ജിയോ അതിനെ മറികടക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ബിഎസ്എൻഎല്ലിനെ വീഴ്ത്താൻ ശേഷിയുള്ള ചില ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ അവരുടെ കൈവശമുണ്ട്.
നിരവധി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ നിലവിൽ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ദീർഘകാല, ഹ്രസ്വ കാല വ്യത്യാസമില്ലാതെയാണ് അവർ ഇത്തരം പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത് എന്നതാണ് പ്രധാന കാര്യം. ഇതിൽ ഡാറ്റയും ഫ്രീ കോളും എസ്എംഎസും പോലെയുള്ള സാധാരണ ആനുകൂല്യങ്ങൾക്ക് ഒപ്പം ഒടിടി അടക്കമുള്ള അധിക സേവനങ്ങളും ലഭ്യമാണ്. ജിയോഫോൺ ഉപഭോക്താക്കൾക്ക് മാത്രമായി ചില പ്ലാനുകളും അവർ കൊണ്ട് വന്നിട്ടുണ്ട്. അത്തരത്തിൽ ജിയോയുടെ കുറച്ച് ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ഒന്ന് പരിശോധിക്കാം.
ജിയോ 895 രൂപ പ്ലാൻ
ജിയോയുടെ 895 രൂപയുടെ പ്ലാൻ മികച്ച പ്ലാനുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. പ്രത്യേകിച്ച് കോളിംഗ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്. ഈ പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും, അതിനാൽ ഏകദേശം 11 മാസത്തേക്ക് റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആലോചിക്കുകയേ വേണ്ട. ഇതിൽ ഓരോ മാസവും 2 ജിബി ഡാറ്റ എന്ന തോതിൽ ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും.
ജിയോ 186 രൂപ പ്ലാൻ
ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റ ലഭിക്കും. അതായത് മൊത്തം 28 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗുമായി വരുന്നു. 28 ദിവസത്തേക്ക് ഏത് നെറ്റ്‌വർക്കിലും നിങ്ങൾക്ക് മണിക്കൂറുകളോളം സംസാരിക്കാം. ദിവസവും 100 എസ്എംഎസ് അയക്കാനുള്ള സൗകര്യവും ലഭിക്കുന്നു. കൂടാതെ, പ്ലാനിൽ ഉപയോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications