ജിയോ ഞെട്ടിച്ചല്ലോ മച്ചാനേ; 28 ജിബി ഡാറ്റ കിട്ടിയാൽ പുളിക്കുമോ, ഫ്രീ കോളും എസ്എംഎസും, വില?
രാജ്യത്തെ ടെലികോം വിപണിയിൽ പകരക്കാരില്ലാത്ത വിധം പടർന്നുപന്തലിച്ചിരിക്കുകയാണ് റിലയൻസിന്റെ ജിയോ. ഒട്ടേറെ നേട്ടങ്ങൾ സ്വന്തമായുള്ള ഈ കമ്പനിപലപ്പോഴും ഉപഭോക്താക്കളെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളും നടത്താറുണ്ട്. നിലവിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലാണ് ജിയോയുടെ എതിരാളി. ഇരു കമ്പനികളും തമ്മിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച പോരാട്ടം തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്.
അതിന്റെ പ്രധാന ആയുധമായി മാറിയിരിക്കുന്നത് റീചാർജ് പ്ലാനുകളാണ് താനും. ഓരോ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുമ്പോഴും അതിനെ മറികടക്കാൻ ശേഷിയുള്ള മറ്റൊരു റീചാർജ് ഓഫറുമായി ഉടൻ ജിയോ എത്താറുണ്ട്. ഇവ തമ്മിൽ വളരെ ആരോഗ്യകരമായ ഒരു മത്സരം തന്നെയാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്ന് പറയാം.

ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് വില കുറച്ചു കൊടുക്കുന്നതിൽ യാതൊരു പരിമിതികളും ഇല്ലെന്നാണ് തോന്നിയിട്ടുള്ളത്. മികച്ച ഓഫറുകളുമായി അവർ വിപണി പിടിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ജിയോക്ക് ഒരു സ്വകാര്യ കമ്പനി ആയതിനാൽ തന്നെ പരിമിതികളുണ്ട്. എങ്കിലും അവർ അതിന് പകരം അധിക ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന റിലയൻസ് ജിയോയുടെ ഒന്നിലധികം റീചാർജ് പ്ലാനുകൾ നിലവിലുണ്ട്. നിലവിൽ ഈ ടെലികോം സേവന ദാതാവിന് 250 രൂപയിൽ താഴെയുള്ള അൺലിമിറ്റഡ് കോളിംഗ്, മെസേജ്, ഡാറ്റാ ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന ഏറ്റവും മികച്ച ഓഫറായ 249 പ്ലാൻ ആണ് വിപണിയിലെ താരം. ഇതൊരു പുതിയ പ്ലാൻ അല്ലെങ്കിലും പുതുവർഷത്തിലും ജനപ്രിയമാണ് ഈ ഓഫർ.
റിലയൻസ് ജിയോ 249 രൂപ പ്ലാൻ
ജിയോയുടെ ഈ 249 രൂപ പ്ലാൻ 28 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് ഉപഭോക്താക്കൾക്ക് മുന്നിലേക്ക് വരുന്നത്. കൂടാതെ 1 ജിബിയുടെ പ്രതിദിന പരിധിയിൽ 28 ജിബി അതിവേഗ ഡാറ്റയും ഈ പ്ലാൻ വാഗ്‌ദാനം ചെയ്യുന്നു. പ്രതിദിന സേവനമായ 1 ജിബി ഉപയോഗിച്ചാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് (അൺലിമിറ്റഡ്) ആയി കുറയും എന്നത് മാത്രമേയുള്ളൂ, നിങ്ങൾക്ക് ബ്രൗസിംഗ് തുടരാം.
കൂടാതെ ഈ പ്ലാൻ പരിധിയില്ലാത്ത കോളുകൾ അനുവദിക്കുന്നു. ഇതിൽ ഓരോ ദിവസവും 100 എസ്എംഎസ് സന്ദേശങ്ങൾ വരെ മാത്രമേ കമ്പനി അനുവദിക്കൂ. ജിയോ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, നിരവധി ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും അടിപൊളി റീചാർജ് പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിയോസിനിമയുടെ പ്രീമിയം പ്ലാനുകൾക്ക് പക്ഷേ ഇതിൽ അവസരം ലഭിക്കില്ല. ജിയോയെയും മറ്റ് കമ്പനികളെയും വേർതിരിക്കുന്ന സുപ്രധാനമായ ഒരു കാര്യമാണ് ഒടിടി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ അധിക ആനുകൂല്യം. ഇതിൽ പലതും മറ്റ് കമ്പനികൾക്ക് സ്വപ്‌നം കാണാൻ പോലും കഴിയാത്ത രീതിയിലുള്ള ഓഫറുകളാണ് എന്നത് മറ്റൊരു കാര്യം. 250 രൂപയിൽ താഴെയുള്ള ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണിത്.












Click it and Unblock the Notifications