Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ വേറെ ലെവൽ; ഗെയിമിംഗ് താൽപര്യമുള്ളവരേ ഇവിടെ കാമോൺ, ഈ പ്ലാനുകൾ ഉണ്ടല്ലോ, വില എത്ര?

ഇന്ത്യൻ വിപണിയിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയ കമ്പനിയാണ് ജിയോ. മുകേഷ് അംബാനി നേതൃത്വം നൽകുന്ന കമ്പനിയെ സംബന്ധിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക മേഖലകളും എന്ന പോലെ അവർ ടെലികോമിലും ഒരു പിടിപിടിച്ചിരിക്കുകയാണ്. പത്ത് വർഷം തികയുമ്പോഴേക്കും രാജ്യത്തെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി അവർ മാറിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഒരുപക്ഷേ കാണുന്ന നിലയിലേക്ക് ഡാറ്റ പാക്കുകളും അൺലിമിറ്റഡ് പ്ലാനുകളും ഒക്കെ നമ്മുടെ മുന്നിൽ തെളിഞ്ഞത് ജിയോയുടെ വരവോടെയാണ്. എങ്കിലും ഇടക്കാലത്ത് ജിയോക്ക് മുൻപിൽ പല വെല്ലുവിളികളും വന്നിരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ അവയെല്ലാം മാറി നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും അധികം വരിക്കാറുള്ള ടെലികോം ഓപ്പറേറ്റർമാരിൽ മുൻനിരയിലാണ് അവർ.

jiogames

ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന റിലയൻസ് ജിയോയുടെ ഒരുപാട് റീചാർജ് പ്ലാനുകൾ നിലവിലുണ്ട്. എങ്കിലും ഈ ടെലികോം സേവന ദാതാവിന് അൺലിമിറ്റഡ് കോളിംഗ്, മെസേജ്, ഡാറ്റാ ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന ഏറ്റവും മികച്ച ഓഫറുകളോട് ആണ് കൂടുതൽ ഉപഭോക്താക്കൾക്കും പ്രിയം.

അടുത്തിടെയാണ് മൊബൈൽ ഗെയിമർമാരെ ലക്ഷ്യം വച്ചുള്ള പുതിയ പ്രീപെയ്‌ഡ്‌ പ്ലാനുകൾ റിലയൻസ് ജിയോ പുറത്തിറക്കിയത്. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും ശരിക്കും ഒട്ടേറെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശേഷിയുള്ളതാണ് ഇത്തരം പ്ലാനുകൾ. പ്രത്യേകിച്ച് കൗമാരക്കാരെയും പുതുതലമുറയേയും കൂടെ കൊണ്ട് വരാൻ ലക്ഷ്യമിട്ടുളതാണ് ഇവ.

പെട്ടെന്നുള്ള ഗെയിമിംഗ് ആനുകൂല്യങ്ങൾ വേണോ അതോ എല്ലാ സവിശേഷതകളുമുള്ള ഒരു പൂർണ്ണമായ പ്ലാൻ വേണോ രണ്ടായാലും ജിയോ അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആഡംബര ഹാർഡ്‌വെയർ ഇല്ലാതെ കൺസോൾ-സ്‌റ്റൈൽ ഗെയിമുകൾ കളിക്കാൻ നിങ്ങളെ അനുവദിക്കുന്ന ജിയോയുടെ സ്വന്തം ക്ലൗഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്‌സസ് ഉൾപ്പെടെയാണ് ഇവ ലഭ്യമാവുക.

48 രൂപ: കൂട്ടത്തിലെ ഏറ്റവും കുറഞ്ഞ ചിലവുള്ള പ്ലാൻ ആണിത്, ഒരു ആഡ് ഓൺ പ്ലാൻ ആണിത്. 10 എംബി ഹൈ-സ്‌പീഡ് ഡാറ്റയും 3 ദിവസത്തെ ജിയോഗെയിംസ് ക്ലൗഡ് പാസും ലഭിക്കും. ഇതിൽ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭ്യമാവില്ല.

98 രൂപ: ജിയോഗെയിംസ് ക്ലൗഡിലേക്ക് 7 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ ഡാറ്റയോ ഫ്രീ കോളോ ഒന്നും ഇതിൽ ലഭിക്കില്ല.

298 രൂപ: 3 ജിബി ഡാറ്റയും 28 ദിവസത്തെ മുഴുവൻ ക്ലൗഡ് ഗെയിമിംഗ് സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. ഇതിലും ഡാറ്റ ഫ്രീ കോൾ എസ്എംഎസ് എന്നിവ പോലെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ഈ മൂന്ന് പ്ലാനുകളും ആഡ് ഓൺ മാത്രമാണ്.

സമ്പൂർണ ഗെയിമിംഗ് പ്ലാനുകൾ

495 രൂപ: പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 100 എസ്എംഎസ്/ദിവസം, കൂടാതെ ജിയോഗെയിംസ് ക്ലൗഡ്, ഫാൻകോഡ്, 3 മാസത്തെ ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയിലേക്കുള്ള ആക്‌സസ് ഈ പ്ലാനിന്റെ സവിശേഷതയാണ്.

544 രൂപ: 495 രൂപ പ്ലാനിന് സമാനമാണ് ഇതും. പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 100 എസ്എംഎസ്/ദിവസം, കൂടാതെ ജിയോഗെയിംസ് ക്ലൗഡ്, ഫാൻകോഡ്, 3 മാസത്തെ ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയിലേക്കുള്ള ആക്‌സസ് ഇതിന്റെ സവിശേഷതകളാണ്.

ഈ രണ്ട് പ്ലാനുകളുടെയും വാലിഡിറ്റി 28 ദിവസം വരെ നീണ്ടുനിൽക്കുന്നതുംഇവ സമ്പൂർണ പാക്കുകളും ആണെന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ മറ്റൊരു പ്ലാൻ അൺലിമിറ്റഡിന് വേണ്ടി നിങ്ങൾ തപ്പണ്ട എന്നതാണ് കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+