Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയോടാണോ കളി..? ഈ പ്ലാനുകൾ മറ്റുള്ളവർക്ക് സ്വപ്‌നം മാത്രം, ഡാറ്റയില്ല ഫ്രീ കോൾ മാത്രം, വില അറിയാം

ഇന്ത്യക്കാരെ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച കമ്പനിയാണ് ജിയോ. ഒരിക്കലും നമ്മൾക്ക് മറക്കാൻ കഴിയാത്ത ഒരുപാട് സൗകര്യങ്ങൾ വിപണിയിൽ എത്തിക്കുകയും ഇന്ന് കാണുന്ന കുറഞ്ഞ വിലയിലെ ഇന്റർനെറ്റ്, അൺലിമിറ്റഡ് കോൾ സംസ്‌കാരത്തിന് തുടക്കമിടുകയും ചെയ്‌ത കമ്പനികളിൽ ഒന്ന് കൂടിയായിരുന്നു റിലയൻസ് ജിയോ. ഒൻപത് വർഷങ്ങൾക്ക് അവർ തുടങ്ങിവച്ചതിന്റെ ബാക്കി പത്രമാണ് ഇന്ന് കാണുന്ന ഈ ആനുകൂല്യങ്ങൾ ഒക്കെയും.

ഒട്ടനവധി റീചാർജ് പ്ലാനുകളുണ്ട് ജിയോയ്ക്ക്. നിലവിൽ ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ അവതരിപ്പിക്കുന്ന കമ്പനികളിൽ മുൻപന്തിയിൽ നിൽക്കുന്നവർ കൂടിയാണ് ജിയോ. വളരെയധികം ഉപഭോക്തൃ സൗഹൃദമായ പ്ലാനുകൾ എന്നതാണ് കമ്പനിയുടെ പ്രധാന സവിശേഷതകളിൽ ഒന്നായി പറയുന്നത്. ഡാറ്റയും ഫ്രീ കോളും അടക്കമുള്ള ഒട്ടേറെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് അവർ കുറഞ്ഞ നിരക്കിൽ നൽകുന്നുവെന്നത് ചെറിയ കാര്യമല്ല.

jioplansunlimited

അന്ന് ജിയോ ലോഞ്ചിനിടെ സൗജന്യ പ്ലാനുകൾ നൽകിയതോടെയാണ് മറ്റ് കമ്പനികൾക്ക് ഗത്യന്തരമില്ലാതെയായത്. അങ്ങനെയാണ് അവർ ഡാറ്റ പാക്കുകളും അൺലിമിറ്റഡ് പ്ലാനുകളും ഒക്കെ അവതരിപ്പിച്ചതും. എങ്കിലും ഇടക്കാലത്ത് ജിയോക്ക് മുൻപിൽ പല വെല്ലുവിളികളും വന്നു ചേർന്നിരുന്നു. എന്നാൽ അവയെല്ലാം വകഞ്ഞുമാറ്റി നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും അധികം വരിക്കാറുള്ള ടെലികോം ഓപ്പറേറ്റർമാരിൽ ഒരാളായി അവർ മാറി.

ഉപഭോക്താക്കളെ ഒപ്പം ചേർക്കാനും പുതിയ ആളുകളെ ആകർഷിക്കാനും ഒക്കെ ഏതറ്റം വരെയും പോവുന്ന ഈ കാലത്തും ജിയോ തങ്ങളുടെ നിലവാരം വിട്ട് കളിക്കാറില്ല. റീചാർജ് പ്ലാനുകൾ തന്നെയാണ് ഇക്കാര്യത്തിൽ അവർ ആയുധമായി ഉപയോഗിക്കുന്ന കാര്യം. ഏതൊക്കെ രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമോ ആ രീതിയിലൊക്കെയും ആളുകളെ കൊണ്ട് വരാൻ ജിയോ ഇപ്പോഴും ശ്രമിക്കുന്നുണ്ട്.

അതിനായി ഡാറ്റ ആവശ്യമില്ലാത്ത സാധാരണ ഉപഭോക്താക്കളെയും അവർ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ നാനാവിധ ഓഫറുകൾ അവരുടെ കൈയിൽ ഭദ്രമാണ്. എന്നാൽ ഇപ്പോൾ ഡാറ്റ ഒഴിവാക്കി അൺലിമിറ്റഡ് കോൾ മാത്രമുള്ള ചില പ്ലാനുകളുണ്ട്. അത്തരത്തിൽ അവരുടെ ഏറ്റവും മികച്ച ചില ഓഫറുകളിൽ ചിലതിനെ കുറിച്ച് വിശദമായി അറിയാം, അവയുടെ പ്രത്യേകതകളും ആനുകൂല്യങ്ങളും പരിശോധിക്കാം.

ജിയോ അൺലിമിറ്റഡ് കോൾ പ്ലാനുകൾ

ജിയോ 458 രൂപ പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. ഇതിൽ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗും 1000 സൗജന്യ എസ്എംഎസും ലഭിക്കും. ഇതിനുപുറമെ, ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്കും ഉപയോക്താക്കൾക്ക് സൗജന്യ ആക്‌സസ് ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കോളിംഗും എസ്എംഎസും മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി ഈ പ്ലാൻ പ്രത്യേകമായി കൊണ്ടുവന്നിരിക്കുന്നു എന്നതാണ് എല്ലാവരെയും അറിയിക്കേണ്ട കാര്യം. ഈ പ്ലാനിൽ, ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും സൗജന്യ ദേശീയ റോമിംഗ് സൗകര്യവും നൽകുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ജിയോ പുതിയ 1958 രൂപ പ്ലാൻ: പ്രീപെയ്‌ഡ്‌ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിൽ, ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും. ഡാറ്റ ആവശ്യമില്ലാത്ത തങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ പ്ലാൻ എന്നത് വ്യക്തം.

ഇതോടൊപ്പം, 3600 സൗജന്യ എസ്എംഎസും സൗജന്യ നാഷണൽ റോമിംഗും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ഓർക്കണം, ഇതൊരു ചെറിയ ഓഫറല്ലെന്നതാണ് പറഞ്ഞുവരുന്നത്. ജിയോ സിനിമ, ജിയോ ടിവി പോലുള്ള ആപ്ലിക്കേഷനുകളിലേക്കും സൗജന്യ ആക്‌സസ് ഈ പ്ലാൻ നൽകുന്നു, അതുവഴി ഉപഭോക്താക്കൾക്ക് വിനോദ പരിപാടികൾ പൂർണമായും ആസ്വദിക്കാനും കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+