Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്ക് നല്ലൊരു മനസുണ്ട്, കാരണം ഈ പ്ലാനുകൾ; ഡാറ്റയും ഫ്രീ കോളും ഒക്കെ കുറഞ്ഞ വിലയിലോ? അറിയാം

ഇന്ത്യൻ വിപണിയിൽ ഏറ്റവും കരുത്ത് കാട്ടിയിട്ടുള്ള കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. അത്രയധികം അവർ വിപണിയിൽ സ്വാധീനം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിൽ എല്ലാം നിങ്ങൾ പരിശോധിച്ചാൽ മനസിലാവും അവർ ഉണ്ടാക്കിയ ഓളം. ഉപഭോക്താക്കളെ എങ്ങനെ കൈയിലെടുക്കുണമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഈ ടെലികോം ഭീമന്മാർക്ക് കൃത്യമായി തന്നെ അറിയാം.

അക്കാര്യം റിലയൻസ് ഗ്രൂപ്പിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നത് പോലെ ഒട്ടും എളുപ്പമായിരുന്നില്ല റിലയൻസ് ജിയോയുടെ വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റം. അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് വിപണിയിൽ അവർക്ക് നേരിടേണ്ടി വന്നിരുന്ന ശക്തമായ വെല്ലുവിളികൾ ആയിരുന്നു.

jioplans

ആകെ താറുമാറായി കിടക്കുന്ന, അനിശ്ചിതത്വത്തിൽ നിന്നിരുന്ന വിപണിയെ താങ്ങായി നിന്നുകൊണ്ട് പിടിച്ചുയർത്തിയത് റിലയൻസ് ജിയോ തന്നെയായിരുന്നു. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്നത്തെ ടെലികോം വിപണിയുടെ യാത്രയ്ക്ക് വഴിമരുന്നിട്ടതും അവർ തന്നെ. കൂടാതെ നിലവിൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഡാറ്റയും മറ്റ് സേവനങ്ങളും ഒക്കെ ലഭ്യമാകുന്ന രാജ്യമെന്ന വിശേഷണവും അവർക്ക് സ്വന്തം.

അവരെ സംബന്ധിച്ച് ഉപഭോക്താക്കൾ തന്നെയാണ് പ്രധാന വിഷയം. ഉപഭോക്താക്കളെ നിലനിർത്താൻ വേണ്ടി ഏതറ്റം വരെയും അവർ പോവും. അത് അവരുടെ പ്ലാനുകളിലും നൽകുന്ന ഓഫറുകളിൽ നിന്നും നിങ്ങൾക്ക് വായിച്ചെടുക്കാം. ഒരിക്കലും മറ്റ് കമ്പനികൾക്ക് പകർത്താൻ കഴിയാത്ത ചില ഓഫറുകൾ അവർ അവതരിപ്പിക്കാറുണ്ട്.

അത്തരത്തിൽ ജിയോയുടെ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ഏതൊക്കെ എന്ന് നോക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്ന ചില പ്ലാനുകളുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി അവർ ഉപഭോക്താക്കൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങളുടെ ബാക്കി പത്രമാണ് ഈ ഓഫറുകൾ. ഇതിൽ ഒരെണ്ണത്തിൽ അവർ ഡാറ്റ കൂടി വാഗ്‌ദാനം ചെയ്യുമ്പോൾ ബാക്കി രണ്ട് ഓഫറുകൾ അൺലിമിറ്റഡ് കോളുകൾ മാത്രം ഉൾപ്പെടുന്നവയാണ്.

ജിയോ പ്ലാനുകൾ ഇവയൊക്കെ

ജിയോ 189 രൂപ പ്ലാൻ: കോളിംഗ്, എസ്എംഎസ് എന്നിവയ്‌ക്കൊപ്പം ഡാറ്റയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓപ്‌ഷനാണ്‌ ജിയോയുടെ ഈ പ്ലാൻ. ഇതിനുപുറമെ, റീചാർജ് പ്ലാനിൽ നിങ്ങൾക്ക് അധിക ആനുകൂല്യങ്ങളും ലഭ്യമാവും. ജിയോയുടെ 189 രൂപ പ്ലാനിൽ, നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. നിങ്ങൾക്ക് ആകെ 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവയാണ് കിട്ടുക.

ജിയോ 448 രൂപ പ്ലാൻ: കോളിംഗ്, എസ്എംഎസ് സേവനം മാത്രം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഒരു നല്ല അവസരമാണ് നൽകുന്നത്. എന്നുവച്ചാൽ ഈ പ്ലാനിൽ നിങ്ങൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല. ഈ പ്ലാൻ പരിധിയില്ലാത്ത കോളിംഗും 1000 എസ്എംഎസും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുക. ഈ റീചാർജിൽ, നിങ്ങൾക്ക് ജിയോ ടിവിയിലേക്കും ജിയോഎഐ ക്ലൗഡിലേക്കും ആക്‌സസ് ലഭ്യമാവും.

ജിയോ 1748 രൂപ പ്ലാൻ: ജിയോയുടെ ഈ പ്ലാൻ കോളിംഗും എസ്എംഎസ് സേവനവും മാത്രമേ നൽകി വരുന്നുള്ളൂ. ദീർഘകാലത്തേക്ക് വിലകുറഞ്ഞ റീചാർജ് ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ ഒരു നല്ല ഓപ്ഷനാണ്. ഇതിൽ നിങ്ങൾക്ക് 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗും 3600 എസ്എംഎസും ആണ് കമ്പനി നൽകുന്നത്. ഇതിൽ നിങ്ങൾക്ക് ജിയോ ടിവി, ജിയോഎഐ ക്ലൗഡ് ആക്‌സസ് കൂടി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+