Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ജിയോയുടെ ലോകം; 500 രൂപയിൽ താഴെ മുടക്കിയാൽ മതി, ഇവർക്ക് എല്ലാം കിട്ടും, ഈ മൂന്ന് പ്ലാനുകൾ മതി!

ഇന്ത്യൻ വിപണിയിൽ ശക്തികൊണ്ടും ശേഷി കൊണ്ടും ഉപഭോക്താക്കളുടെ എണ്ണം കൊണ്ടും എതിരാളികൾ ഇല്ലാതെ തിളങ്ങി നിൽക്കുന്ന കമ്പനിയാണ് ജിയോ. അവരെ സംബന്ധിച്ച് മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്ന കമ്പനികൾ എന്ന് പറയുന്നത് ചുരുക്കമാണ്. അതുകൊണ്ട് തന്നെ നിലവിൽ അവരുടെ പ്രവർത്തനം എല്ലാം കൊണ്ടും ഒരുപടി മുകളിലാണ്. അതറിയണമെങ്കിൽ ജിയോയും മറ്റ് കമ്പനികളും തമ്മിലുള്ള വ്യത്യാസം നിങ്ങൾ അറിഞ്ഞിരിക്കണം. അതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപഭോക്താക്കളോട് ഏറ്റവും അധികം ചേർന്ന് നിൽക്കുന്ന പ്ലാനുകളാണ് ജിയോയുടെ എക്കാലത്തെയും പ്രത്യേകത. വർഷങ്ങൾ പിന്നിടുമ്പോഴും വിപണിയിലെ അവരുടെ സ്വാധീനത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതാണ് പ്രത്യേകത. സൗജന്യ ഓഫറുകളുമായി വിപണിയിൽ അവതരിച്ച അവർക്ക് പക്ഷേ വിചാരിച്ചതിലും വലിയ വരവേൽപ്പാണ് എക്കാലവും കിട്ടുന്നത്. അതിനിയും തുടരുമെന്നാണ് തോന്നുന്നത്.

jiobestplans

ഇന്ത്യൻ വിപണിയിൽ എത്തി 9 വർഷം മാത്രം പിന്നിടുന്ന, താരതമ്യേന പുതുമുഖമായ ജിയോ വിപണിയിൽ നേട്ടമുണ്ടാക്കിയത് അവരുടെ റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ടും ഓഫറുകളിലെ പ്രത്യേകത കൊണ്ടും കൂടിയാണ്. ധാരാളം മികച്ച ഓഫറുകളും പ്ലാനുകളും ഒക്കെ കമ്പനി ഇക്കാലത്തിന് ഇടയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വളരെ മികച്ച നിലയിൽ മുന്നോട്ട് പോകുന്നവയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നിലയിലേക്ക് അവരുടെ സ്വാധീനം കഴിഞ്ഞ കാലത്തായി വല്ലാതെ ഉയർന്നിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വരിക്കാർ ഉള്ളതും ജിയോയ്ക്ക് തന്നെയാണ്. സേവനത്തിലെ ലാളിത്യം തന്നെയാണ് ജിയോയെ വേറിട്ട് നിർത്തുന്നത്. ഉപഭോക്ത സൗഹൃദമായ ഒട്ടേറെ പ്ലാനുകൾ വിപണിയിൽ അവതരിപ്പിക്കാൻ ജിയോ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ബജറ്റ് ഫ്രണ്ട്ലി എന്ന നിലയിൽ, കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകാൻ അവർക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടെന്ന് നിസംശയം പറയാം. അവരുടെ ഏറ്റവും മികച്ച ഒരു റീചാർജ് പ്ലാൻ ഏതെന്ന് പറയാൻ കഴിയാത്ത വിധം വൈവിധ്യം പുലർത്തുന്ന ജിയോ കുറഞ്ഞ ചിലവിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ അഗ്രഗണ്യരാണ്. അവരുടെ 500 രൂപയിൽ താഴെ മുടക്കേണ്ട ഏറ്റവും മികച്ച പ്ലാനുകൾ ഏതൊക്കെയെന്ന് നോക്കാം.

റിലയൻസ് ജിയോ 198 രൂപ പ്ലാൻ: പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏതൊരു സ്വകാര്യ കമ്പനി നൽകുന്നതിലും രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 2 ജിബി പ്രതിദിന ഡാറ്റ പ്ലാനാണിത്. 200 രൂപയിൽ താഴെ നിരക്കിൽ ഉപഭോക്താക്കൾക്ക് 5 ജി വാഗ്‌ദാനം ചെയ്യുന്ന ഒരേയൊരു പ്ലാൻ കൂടിയാണിത്. ജിയോടിവി, ജിയോക്ലൗഡ് എന്നിവ ഒഴികെ മറ്റ് ആഡ്-ഓൺ ആനുകൂല്യങ്ങളൊന്നും ഇതിനൊപ്പമില്ല.

റിലയൻസ് ജിയോ 349 രൂപ പ്ലാൻ: ഈ പ്രീപെയ്‌ഡ്‌ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഉൾപ്പെടുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും. പ്ലാനിനൊപ്പം ജിയോ ടിവിയും ജിയോക്ലൗഡും ഉണ്ട്. ഇതിനൊപ്പം, ജിയോ ഈ പ്ലാനിനൊപ്പം ജിയോ അൺലിമിറ്റഡ് ഓഫറും വാഗ്‌ദാനം ചെയ്യുന്നു.

റിലയൻസ് ജിയോ 445 രൂപ പ്ലാൻ: ഇത് 28 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ചില വാർഷിക ഓഫർ ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ ടിവി ആപ്പ് വഴി ഉപയോക്താക്കൾക്ക് സോണി ലൈവ്, സീ5, ലയൺഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് എന്നിവയിലേക്ക് സൗജന്യ ആക്‌സസും കിട്ടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+