ജിയോ കരുതിക്കൂട്ടി ഇറങ്ങിയത് തന്നെ; 300 രൂപയിൽ താഴെ മുടക്കിയാൽ കിട്ടും അഡാർ പ്ലാനുകൾ, ഗുണം എന്തൊക്കെ?
ജിയോ എന്തൊക്കെ തരത്തിലുള്ള ഓഫറുകൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് നമുക്ക് സ്വപ്‌നത്തിൽ പോലും കാണാൻ കഴിയില്ല. അത്രയും പ്രത്യേകതകൾ അടങ്ങിയ ഒരു കമ്പനിയാണ് അവരുടേത്. എന്തെന്നാൽ മുകേഷ് അംബാനിയുടെ ശിക്ഷണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആയതിനാൽ അവർക്ക് അവരുടെത് നയങ്ങളും പോളിസികളും ഒക്കെയുണ്ട്. എന്നാൽ ലാഭത്തിന് അപ്പുറം ഉപഭോക്താക്കളെ പരിഗണിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യക്കാരിൽ വലിയൊരു വിഭാഗത്തിനും അറിയാത്തൊരു കാര്യം എന്തെന്നാൽ ജിയോ ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി അവർ മാറി. 2025-ലെ കണക്കനുസരിച്ച്, 46 കോടിയിലധികം (460 മില്യൺ) വയർലെസ് സബ്‌സ്‌ക്രൈബർമാരുമായി ഇന്ത്യയിലെ ഒന്നാം സ്ഥാനവും ലോകത്ത് രണ്ടാം സ്ഥാനവും ജിയോയ്ക്കാണ് നിലവിലുള്ളതെന്ന് കേട്ടാൽ വിശ്വസിക്കാതിരിക്കേണ്ട.

ശരിക്കും പറഞ്ഞാൽ 4ജി സേവനങ്ങൾ ഇന്ത്യയിൽ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു, ഇപ്പോൾ 5ജി സേവനങ്ങളിലും മുൻനിരയിലാണ് ജിയോ. കമ്പനിയുടെ പ്രാരംഭഘട്ടത്തിൽ സൗജന്യ ഡാറ്റയും വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്‌തതോടെ ഇന്ത്യയിലെ ഡാറ്റ ഉപയോഗം കുത്തനെ വർധിപ്പിച്ചു ജിയോ. അതായിരുന്നു കമ്പനിയുടെ യഥാർത്ഥ ബിസിനസ് തന്ത്രവും, അതിൽ അവർ ഗംഭീരമായി വിജയിക്കുകയും ചെയ്‌തു.
വിപണിയിൽ എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ എതിരാളികളെ വെല്ലുവിളിച്ചു കൊണ്ട് മുന്നേറുകയാണ് ജിയോ ഇപ്പോൾ. കൂടാതെ പൊതുമേഖലയിലെ ബിഎസ്എൻഎലും അവർക്ക് വെല്ലുവിളി തന്നെയാണ്. ഇത്രയൊക്കെ ആണെങ്കിലും ജിയോ ശരിക്കും ആളുകളെ വീഴ്ത്തുന്നത് അവരുടെ ഏറ്റവും മികച്ച, ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകൾ മുന്നിൽ നിർത്തിയാണ്.
ജിയോയുടെ റീചാർജ് പ്ലാനുകൾ എല്ലാം തന്നെ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ഇന്ത്യക്കാരെ വീഴ്ത്താൻ ഏറ്റവും നല്ല വഴികളായ ഡാറ്റ, ഫ്രീ കോൾ എന്നിവയ്ക്ക് പുറമെ അധിക ഒടിടി ആനുകൂല്യങ്ങൾ കൂടി നൽകിയാണ് കമ്പനി ആളെ പിടിക്കുന്നത്. എങ്കിലും അവരുടെ ഏറ്റവും ആവശ്യക്കാർ ഉള്ള പ്ലാനുകൾ കുറഞ്ഞ വിലയുള്ള ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളാണ്.
ഉപഭോക്താക്കളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന അവർക്ക് ഡാറ്റയും ഫ്രീ കോളും നൽകി കൊണ്ട് തന്നെ കുറഞ്ഞ വില ഈടാക്കാൻ കഴിയുന്നു എന്നത് അതിശയകരമായ, ചിന്തിക്കേണ്ട വിഷയം തന്നെയാണ്. അതിന് ഉത്തമ ഉദാഹരണങ്ങളാണ് അവരുടെ ചില പ്ലാനുകൾ. ജിയോയുടെ 300 രൂപ വിലയിൽ താഴെയുള്ള, 4ജി ഡാറ്റ അടങ്ങിയ ഏറ്റവും മികച്ച പ്ലാനുകൾ ഏതൊക്കെയെന്ന് നോക്കാം.
ജിയോ 199 രൂപ റീചാർജ് പ്ലാൻ: നിങ്ങൾക്ക് 5ജി ഡാറ്റ ആവശ്യമില്ലെങ്കിൽ പകരം കുറച്ച് ദിവസത്തെ വാലിഡിറ്റി കൂടി വേണമെങ്കിൽ, 199 രൂപ പ്ലാൻ നല്ല ഓപ്‌ഷനാണ്. ഇത് 18 ദിവസത്തെ വാലിഡിറ്റിയുള്ളതാണ്, കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി 4ജി ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
ജിയോ 201 റീചാർജ് പ്ലാൻ: മുകളിൽ പറഞ്ഞ പ്ലാൻ പോലെ, 5ജി ഡാറ്റ ആവശ്യമില്ലാത്തവർക്കുള്ളതാണ് 201 രൂപ പ്ലാൻ. 22 ദിവസത്തെ വാലിഡിറ്റിയിൽ, നിങ്ങൾക്ക് പ്രതിദിനം 1 ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. ഇത് ഈ വിലയിൽ നല്ലൊരു ഓപ്‌ഷൻ തന്നെയാണ് എന്ന് നിസംശയം പറയാം.
ജിയോ 239 രൂപ റീചാർജ് പ്ലാൻ: നിങ്ങൾക്ക് 4ജിഡാറ്റ ആവശ്യമുണ്ടെങ്കിൽ, 239 രൂപ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റിയേക്കാം. 22 ദിവസത്തേക്ക് സാധുതയുള്ള ഈ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ഓരോ 24 മണിക്കൂറിലും 1.5 ജിബി 4ജി ഡാറ്റ എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്.
ജിയോ 249 രൂപ റീചാർജ് പ്ലാൻ: ജിയോ വാഗ്‌ദാനം ചെയ്യുന്ന പണത്തിന് ഏറ്റവും മൂല്യമുള്ള പ്ലാനുകളിൽ മികച്ച ഒന്നാണിത്. 28 ദിവസത്തെ വാലിഡിറ്റിയിൽ, ഇത് 1 ജിബി 4ജി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് നൽകുക.
ജിയോ 299 രൂപ റീചാർജ് പ്ലാൻ: മുകളിൽ പറഞ്ഞ പ്ലാൻ പോലെ, ഇതിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നു. എന്നാൽ 1 ജിബി ഡാറ്റയ്ക്ക് പകരം, നിങ്ങൾക്ക് എല്ലാ ദിവസവും 1.5 ജിബി 4ജി ഡാറ്റ ലഭിക്കും എന്നതാണ് പ്രധാന വ്യത്യാസം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications