അംബാനി റിച്ചാണ് മക്കളേ; ഈ പ്ലാനുകൾ പലർക്കും മോഹം മാത്രം, ഡാറ്റയ്ക്ക് ഡാറ്റ, കോളിന് കോൾ, കൂടുതലറിയാം
ഇന്ത്യക്കാരെ സംബന്ധിച്ച് ഏത് മേഖലയിൽ ആയാലും നിരവധി കമ്പനികൾ മത്സരിക്കുന്നത് കൊണ്ട് തന്നെ ഏതെങ്കിലും ഒന്നിനെ മാത്രം തിരഞ്ഞെടുക്കുക എന്ന് പറയുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അത് ടെലികോം മേഖലയ്ക്കും ബാധകമാണ്. രാജ്യത്ത് ഏറ്റവും മത്സരം നടക്കുന്ന മേഖലയായി ഇത് മാറിയിട്ടുണ്ട് എന്നതാണ് വാസ്‌തവം. റിലയൻസ് ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വിഐ എന്നിവയാണ് ഈ മേഖലയിലെ പ്രധാനികൾ.
അതിൽ തന്നെ സ്വകാര്യ മേഖലയിൽ കരുത്ത് തെളിയിച്ച കമ്പനി എന്ന് പറയുമ്പോൾ അതിൽ ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തുക ജിയോയുടെ പേരാണ്. ഇന്ത്യക്കാരുടെ ഉള്ളറിഞ്ഞുകൊണ്ട്, നല്ലൊരു ടെലികോം കമ്പനിയുടെ വിടവ് ഇവിടെ ഉണ്ടെന്ന് മനസിലാക്കിയ മുകേഷ് അംബാനിയാണ് ജിയോ ആരംഭിച്ചത്. എന്നാൽ അതിന് ശേഷം അംബാനിക്കും കൂട്ടർക്ക് തിരിഞ്ഞുപോലും നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിച്ചു തുടങ്ങിയിട്ട് അധിക വർഷം ഒന്നും ആയിട്ടില്ലെങ്കിലും അവർ മറ്റാരേക്കാളും മേലെയാണ് ഇപ്പോൾ. കൃത്യമായി പറഞ്ഞാൽ ഒൻപത് വർഷം മാത്രമായിട്ടേ ഉള്ളൂ അവർ പ്രവർത്തനം തുടങ്ങിയിട്ട്. എന്നാൽ ഇക്കാലയളവ് കൊണ്ട് മാത്രം അവർ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇപ്പോൾ അവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നിലയിലേക്ക് അവരുടെ വ്യാപ്‌തി കൂടുകയും ചെയ്‌തിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം വരിക്കാർ ഉള്ളതും ജിയോയ്ക്ക് തന്നെയാണെന്ന് പലർക്കും അറിയില്ല. സേവനത്തിലെ ലാളിത്യം തന്നെയാണ് ജിയോയെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം. ഉപഭോക്ത സൗഹൃദമായ ഒട്ടേറെ പ്ലാനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ജിയോ എന്നും മുന്നിട്ടിറങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ എന്ന ആപ്‌ത വാക്യമാണ് ജിയോയെ മുന്നോട്ട് നയിക്കുന്നത്.
നമ്മളിൽ ഭൂരിഭാഗം പേരും ഒരുപക്ഷേ ഡാറ്റയും ഫ്രീ കോളും എസ്എംഎസും കൊണ്ടായിരിക്കും ചിലപ്പോൾ ചില ഓഫറുകൾ ചെയ്യാൻ തുനിയുന്നത്. എന്നാൽ അതിനപ്പുറം മറ്റ് പല ആനുകൂല്യങ്ങളും കൂടി ഇക്കാര്യത്തിൽ തേടുന്നവരുണ്ടാവും കൂടുതലും, ചിലർക്കാവട്ടെ ഡാറ്റ വേണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് അനുയോജ്യമായ ഓഫറുകൾ ഒരുപാടെണ്ണം ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു പിശുക്കും കമ്പനി കാട്ടിയിട്ടില്ല.
ഡാറ്റ അനുകൂല്യങ്ങളോട് കൂടി ദീർഘകാല പ്ലാനുകൾ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾ ചുരുക്കമായിരിക്കും. അത്തരക്കാരെ സംബന്ധിച്ച് ജിയോയുടെ നല്ലൊരു പ്ലാനുണ്ട്. കൂടാതെ ഡാറ്റ ഇല്ലാതെ അൺലിമിറ്റഡ് കോളും ദീർഘകാല വാലിഡിറ്റി ദിനങ്ങളും ഒക്കെ ഉൾപ്പെടുന്ന മറ്റൊരു പ്ലാനും കൂടി ജിയോ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ രണ്ട് പ്ലാനുകളും അവയുടെ മറ്റ് പ്രത്യേകതകളും എന്തൊക്കയാണെന്ന് അറിയാം.
ജിയോ 1748 രൂപ പ്ലാൻ
ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് ഇതെന്ന് പറയാം, ഇത് വർഷം മുഴുവനും നിങ്ങൾക്ക് കാലാവധി തരുന്ന ഒരു പ്ലാനാണ്, 336 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 1748 രൂപ വിലയുള്ള ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും മുഴുവൻ കാലയളവിലേക്കും പരിധിയില്ലാത്ത കോളിംഗ് അനുവദിക്കുന്നു. കൂടാതെ, ഏത് നെറ്റ്‌വർക്കിലേക്കും ആകെ 3600 സൗജന്യ എസ്എംഎസുകളും വാഗ്‌ദാനം ചെയ്യുന്നു.
എന്നാൽ അതൊന്നുമല്ല ഇതിനെ വേറിട്ട് നിർത്തുന്ന കാര്യം. ഈ പ്ലാൻ വോയ്‌സ്, എസ്എംഎസ് സേവനങ്ങൾക്കുള്ളതാണ്, അതിനാൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രത്യേകം ഓർക്കണം. എങ്കിലും ജിയോ ടിവിയിലേക്കുള്ള ആക്‌സസ്, ഓൺലൈൻ ജിയോ എഐ ക്ലൗഡ് സ്‌റ്റോറേജ് പോലുള്ള ചില അധിക ആനുകൂല്യങ്ങൾ കമ്പനി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിയോയുടെ 225 രൂപ പ്ലാൻ
ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടുന്ന ഒരു ദീർഘകാല പ്ലാൻ നിങ്ങൾക്ക് വേണമെങ്കിൽ ജിയോയുടെ 200 ദിവസത്തെ ഈ ഓഫർ നിങ്ങൾക്ക് അനുയോജ്യമാകും. 2025 രൂപയ്ക്ക്, ഈ പ്ലാൻ 200 ദിവസത്തേക്ക് ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യം ഒരുക്കി നൽകുന്നു. ഉപഭോക്താക്കൾക്ക് എല്ലാ ദിവസേന 2.5 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ലഭിക്കുമെന്നതാണ് പ്രത്യേകത.












Click it and Unblock the Notifications