അംബാനി റിച്ച് ആണെടാ; അല്ലെങ്കിൽ ഈ പ്ലാൻ ഒക്കെ നടക്കുമോ, ഡാറ്റയും ഫ്രീ കോളും കിട്ടും ഈ കുറഞ്ഞ വിലയിൽ?
ഇന്ത്യൻ വിപണിയിലെ രാജാക്കന്മാരാണ് ശരിക്കും റിലയൻസ് ജിയോ.വെറും രാജാക്കന്മാർ എന്നല്ല കിരീടം വയ്ക്കാത്ത രാജാക്കന്മാർ എന്ന് പറയുന്നതാവും കൂടുതൽ ശരി. അത്രയധികം വിപണിയുടെ സാധ്യതകൾ മനസിലാക്കിയാണ് അവർ തങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം നേടിയെടുത്തത് എന്നതാണ് പ്രധാന കാര്യം. കേവലം ഒൻപത് വർഷങ്ങൾ കൊണ്ട് മാത്രം വിപണി പൂർണമായും കൈപ്പിടിയിൽ ഒതുക്കാൻ അവർക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലെന്ന് ഓർക്കണം.
വളരെ കൃത്യമായ പദ്ധതികൾ നടപ്പിലാക്കി, ഉപഭോക്താക്കളെ വരുതിയിലാക്കിയാണ് ജിയോ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നതെന്ന് വ്യക്തമാണ്. ആദ്യഘട്ടത്തിൽ ചെറിയ വെല്ലുവിളികൾ ഒക്കെ അവർക്ക് ഇക്കാര്യത്തിൽ നേരിടേണ്ടി വന്നിരുന്നു, എന്നാൽ ഓരോ സമയം കഴിയുന്തോറും അവർ കൂടുതൽ ശക്തമായി മുന്നേറുകയാണ് ഉണ്ടായത്.

നിലവിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ, സ്വകാര്യ കമ്പനികളായ എയർടെൽ, വിഐ എന്നിവരാണ് ജിയോയ്ക്ക് വിപണിയിൽ എതിരാളികൾ എന്ന് പറയാനുള്ളത്. എന്നാൽ അതിൽ തന്നെ ബിഎസ്എൻഎൽ, എയർടെൽ എന്നിവർ കടുത്ത വെല്ലുവിളിയാണ് കമ്പനിക്ക് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്ലി, അഫോർഡബിൾ പ്ലാനുകളാണ് ബിഎസ്എൻഎല്ലിനെ സംബന്ധിച്ചുള്ള പ്രധാന പ്രത്യേകതകളിൽ ഒന്ന്.
എന്തുകൊണ്ട് ജിയോ വിപണിയിൽ ഇത്രയധികം ശക്തരായി എന്ന സംശയം ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ മനസിലാക്കേണ്ടത് ജിയോയുടെ പ്ലാനുകളെ കുറിച്ചാണ്. കുറഞ്ഞ വിലയിൽ എല്ലാവിധ ആനുകൂല്യങ്ങളും നൽകുന്ന ഈ പ്ലാനുകൾ ആരെയും വീഴ്ത്താൻ ഉറപ്പുള്ളതാണ്. അത്തരത്തിൽ അടുത്തിടെ അവർ അവതരിപ്പിച്ച ഏറ്റവും മികച്ച ചില പ്ലാനുകൾ ഏതൊക്കെയെന്ന് നോക്കാം.
ജിയോ 799 രൂപ പ്ലാൻ
ജിയോയുടെ ഈ 799 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 84 ദിവസത്തെ വാലിഡിറ്റിൽ ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് സൗജന്യ കോളിംഗ് ആനുകൂല്യം ലഭിക്കുമെന്നതാണ് പ്രധാന കാര്യം. നിങ്ങൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ലഭിക്കും. തീർന്നില്ല, ജിയോഹോട്ട്സ്‌റ്റാറിലേക്കുള്ള സൗജന്യ ആക്‌സസും കമ്പനി ഈ പ്ലാനിൽ നൽകിയിട്ടുണ്ട്.
ജിയോ 859 രൂപ പ്ലാൻ
ജിയോയുടെ ഈ 859 രൂപയുടെ പ്ലാനും 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിൽ, നിങ്ങൾക്ക് അൺലിമിറ്റഡ് സൗജന്യ കോളിംഗിന്റെ ആനുകൂല്യം കൂടി ലഭിക്കും. ഇതോടൊപ്പം, നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയുടെയും പ്രതിദിനം 100 സൗജന്യ എസ്എംഎസിന്റെയും ഓഫറുകൾ കൂടി ചേരുമ്പോൾ വേറെന്ത് വേണം? കൂടാതെ ബോണസായി ജിയോഹോട്ട്സ്‌റ്റാറിലേക്കുള്ള സൗജന്യ ആക്‌സസും ഈ പ്ലാനിൽ ചേർത്തിട്ടുണ്ട്.
ജിയോ 889 രൂപ പ്ലാൻ
ജിയോയുടെ ഈ 89 രൂപയുടെ പ്ലാനും 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് സൗജന്യ കോളിംഗ് ആനുകൂല്യം ലഭിക്കും. കൂടാതെ പ്രതിദിനം 1.5 ജിബി ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ലഭിക്കും. ജിയോഹോട്ട് സ്‌റ്റാറിലേക്കുള്ള സൗജന്യ ആക്‌സസും ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. ഈ പ്ലാനിൽ ജിയോ സാവനിലേക്കുള്ള സൗജന്യ ആക്‌സസ് കൂടി കമ്പനി ചേർത്തിട്ടുണ്ട്.












Click it and Unblock the Notifications