Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ ഈ പ്ലാനുകൾ 'ചീപ്പാണ്'; കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ കിട്ടും, എന്താണ് പ്രത്യേകതകൾ?

ഇന്ത്യൻ വിപണിയിൽ വലിയ വിപ്ലവങ്ങൾക്ക് തിരികൊളുത്തിയ കമ്പനിയാണ് റിലയൻസ് ജിയോ. അംബാനിയുടെ ദീർഘവീക്ഷണമാണ് അവരെ ഈ നിലയിൽ കൊണ്ട് ചെന്ന് എത്തിച്ചതെന്നും വേണമെങ്കിൽ പറയാവുന്നതാണ്. പല കമ്പനികളുടെ തകർച്ച എത്തിയ വേളയിൽ അവതരിച്ച ജിയോ പിന്നീട് വലിയ മാറ്റമായിരുന്നു വിപണിയിൽ കൊണ്ട് വന്നത്. പ്രവർത്തനം തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ജിയോ തങ്ങളുടെ നിലയിൽ മുന്നോട്ട് കുതിക്കുകയാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റ് കമ്പനികൾക്ക് അവരെ വെല്ലുക എന്നത് വലിയ വെല്ലുവിളി ഉള്ള കാര്യമാണ്. അത്രയധികം മുന്നേറ്റം അവർ പ്രകടിപ്പിച്ചു കഴിഞ്ഞു. വിപണിയിലെ എല്ലാത്തരം മാറ്റങ്ങളെയും ഉൾക്കൊള്ളുന്ന, ഉപഭോക്താക്കളുടെ പൾസ് അറിയുന്ന ജിയോ എന്നും അവർക്കൊപ്പം നിൽക്കാൻ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ജിയോ ഒരുപടി മുകളിലാണ് എന്നതാവും സത്യം.

jionews

അടുത്തകാലത്തായി അവർ അവതരിപ്പിച്ച പ്ലാനുകൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. അതിൽ ദീർഘകാല വാലിഡിറ്റി ഉള്ള പ്ലാനുകളും ഹ്രസ്വകാല വാലിഡിറ്റി ഉള്ള പ്ലാനുകളും ധാരാളം ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ഈ ക്യാറ്റഗറിയിൽ ജിയോ മറ്റാർക്ക് മുന്നിലും തലകുനിക്കില്ലെന്നത് വ്യക്തമാണ്. അവരുടെ പ്ലാനുകൾ തന്നെയാണ് അതിന് ഉദാഹരണം.

അടുത്തിടെ അവർ കൊണ്ട് വന്ന പ്ലാനുകളിൽ ഏറെയും അത്തരത്തിൽ ഉപഭോക്താക്കളെ പരിഗണിച്ചുകൊണ്ടുള്ളവ ആയിരുന്നു എന്ന് നമുക്ക് നോക്കിയാൽ കാണാം. അതിൽ തന്നെ കുറഞ്ഞ വിലയിൽ വരുന്ന പ്ലാനുകൾക്ക് ആണ് കൂടുതൽ ഉപഭോക്താക്കൾ. അതായത് നൂറ് രൂപയിൽ താഴെ വില വരുന്ന പ്ലാനുകൾ. അടുത്തിടെ ജിയോ അവതരിപ്പിച്ച അഞ്ച് പ്ലാനുകൾ അറിയാം.

ജിയോയുടെ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ഇവ

ജിയോ 11 പ്ലാൻ: ഈ റീചാർജ് പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് 1 മണിക്കൂർ വാലിഡിറ്റിയിൽ 10 ജിബി ഹൈ സ്‌പീഡ് ഡാറ്റ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡാറ്റ പരിധി പൂർത്തിയായ ശേഷം, വേഗത 64 കെബിപിഎസ് ആയി കുറയും. നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ പ്ലാനുകൾ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ജിയോ 19 പ്ലാൻ: 19 രൂപ ചെലവഴിക്കുന്നതിലൂടെ, നിങ്ങൾക്ക് റിലയൻസ് ജിയോയിൽ നിന്ന് 1 ജിബി ഹൈ സ്‌പീഡ് ഡാറ്റയുടെ ആനുകൂല്യം ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. എന്നാൽ ഈ പ്ലാൻ ഒരു ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നതെന്ന് ഓർമ്മിക്കുക. അതിനാൽ ആ ഒരു ജിബി തീരുന്നത് വരെ ഉപയോഗിക്കാം എന്ന മോഹം നടക്കില്ല.

ജിയോ 29 പ്ലാൻ: കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് 29 രൂപയുടെ പ്ലാൻ വാങ്ങാം. ഈ പ്രീപെയ്‌ഡ്‌ പ്ലാൻ 2 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഹൈ സ്‌പീഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. മറ്റ് കമ്പനികൾ ഒരു ദിവസത്തെ വാലിഡിറ്റിയിലാണ് പറയാറുള്ളത്.

ജിയോ 49 പ്ലാൻ: റിലയൻസ് ജിയോയുടെ 49 രൂപയുടെ പ്ലാൻ 1 ദിവസത്തെ വാലിഡിറ്റിയിൽ 25 ജിബി ഹൈ സ്‌പീഡ് ഡാറ്റയുടെ ആനുകൂല്യം നൽകുന്നു. വാലിഡിറ്റി കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങൾ എല്ലാ ഡാറ്റയും ഉപയോഗിക്കുകയാണെങ്കിൽ, വേഗത 64 കെബിപിഎസ് ആയി കുറയും. എങ്കിലും കുറഞ്ഞ വിലയിൽ ഇത്രയും ആനുകൂല്യം വേറെ എവിടെയും കിട്ടില്ല.

ജിയോ 69 പ്ലാൻ: നിങ്ങൾ 69 രൂപ ചെലവഴിക്കുകയാണെങ്കിൽ, 7 ദിവസത്തെ വാലിഡിറ്റിയിൽ 6 ജിബി ഹൈ സ്‌പീഡ് ഇന്റർനെറ്റിന്റെ ആനുകൂല്യം കമ്പനി നിങ്ങൾക്ക് നൽകും. ഇവയെല്ലാം ഡാറ്റ പായ്ക്കുകളാണെന്ന കാര്യം ശ്രദ്ധിക്കുക, അതിനാൽ നിങ്ങൾക്ക് ഒരു പ്ലാനിലും കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് സൗകര്യം ലഭിക്കില്ല. എങ്കിലും കുറഞ്ഞ വിലയിൽ ഡാറ്റ ലഭ്യമാവും എന്നതാണ് പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+