Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ ഒരു കാര്യമേ..; വേണ്ടത്ര 5ജി ഡാറ്റ, അധിക അനുകൂല്യങ്ങളായി ഒടിടി, ഈ പ്ലാനുകൾ അറിയില്ലേ?

വിപണിയിൽ കരുത്ത് പ്രകടിപ്പിക്കുകയാണ് റിലയൻസ് സ്ഥാപകൻ മുകേഷ് അംബാനിയുടെ സ്വന്തം ജിയോ. വളരെയധികം ഉപയോഗപ്രദമായ പദ്ധതികളിലൂടെയും പ്ലാനുകളിലൂടെയുമാണ് ജിയോ ഇക്കാണുന്ന നിലയിലേക്ക് തങ്ങളുടെ സ്വാധീനം ഉയർത്തിയത് എന്ന് വേണം നമ്മൾ മനസിലാക്കാൻ. വിപണിയിൽ എത്തിയിട്ട് വെറും 9 വർഷം മാത്രം പിന്നിടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നേട്ടം ജിയോ വെറുതെ ഉണ്ടാക്കിയെടുത്തതല്ല.

കഷ്‌ടപെട്ട്. വളരെയധികം പണിയെടുത്താണ് അവർ ഈ മേൽവിലാസം ഉണ്ടാക്കിയെടുത്തത്. അത് ഒറ്റ ദിവസം കൊണ്ട് സാധ്യമായ ഒരു കാര്യമല്ലെന്ന് ആദ്യം നിങ്ങൾ മനസിലാക്കണം. കൃത്യമായി വിപണിയുടെ സാധ്യതകൾ അറിഞ്ഞുകൊണ്ട്, അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞുകൊണ്ടാണ് ജിയോ പെട്ടെന്നൊരു നാൾ കടന്നുവന്നത്. ആ വരവിന് ശേഷം പിന്നീട് നടന്നതെല്ലാം ചരിത്രം, ഇതുവരെയും അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

jioplans5glatest

രാജ്യത്തെ ടെലികോം വിപണിയിലെ ഏതൊരു മാറ്റത്തിനും ശംഖൊലി മുഴക്കിയത് ജിയോ ആണെന്ന് നമുക്ക് നിസംശയം പറയാം. സാധാരണയായി ദീർഘകാല പ്ലാനുകളിൽ അധികം ശ്രദ്ധ നൽകാത്ത ജിയോ ഇപ്പോൾ ഇതിൽ കൂടുതൽ മെച്ചപ്പെട്ട ഓഫറുകൾ ഉപഭോക്താക്കൾക്കായി നൽകി വരുന്നുണ്ട്. അതിനാൽ തന്നെയാണ് ഇന്ത്യയിൽ കോടിക്കണക്കിന് ഉപഭോക്താക്കൾ അവരോട് ചേർന്ന് നിൽക്കുന്നത്.

ഏത് സെഗ്‌മെന്റിലും ഉപഭോക്താക്കളെ അറിഞ്ഞുകൊണ്ടുള്ള പ്ലാനുകൾ ജിയോയ്ക്ക് മാത്രം സ്വന്തമാണ്. കുറഞ്ഞ കാലയളവിലേക്ക് ഡാറ്റയും ഫ്രീ കോളും ഒക്കെ നൽകുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ മുതൽ കൂടുതൽ കാലാവധി നൽകുന്ന ആനുവൽ പ്ലാനുകൾ വരെ ജിയോയുടെ മേശയിൽ ഭദ്രമാണ്. അതാണ് മറ്റ് കമ്പനികളിൽ നിന്ന് അവർക്കുള്ള പ്രകടമായ വ്യത്യാസം.

അത്തരത്തിൽ നിങ്ങളും ഒരു ജിയോ ഉപഭോക്താവ് ആണെങ്കിൽ ഈ വർഷം ഏറ്റവും ജനപ്രിയമായ ജിയോയുടെ ചില മികച്ച പ്ലാനുകളെ കുറിച്ച് അറിയാതെ പോവരുത്. അതിൽ പ്രധാനപ്പെട്ട ഒരു മാനദണ്ഡമെന്തെന്നാൽ റീചാർജ് എന്നതിലുപരി അൺലിമിറ്റഡ് 5ജി, അധിക ഒടിടി ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ പ്ലാനുകളെ കുറിച്ചാണ് നാം പറയുന്നത്.

കുറഞ്ഞ കാലം, കൂടുതൽ ഡാറ്റ

പരിമിതമായ സമയത്തേക്ക് അതിവേഗ ഡാറ്റ ആവശ്യമുള്ള ഒരു ഉപഭോക്താവാണ് നിങ്ങളെങ്കിൽ, 198 രൂപയുടെ പ്ലാൻ ആണ് ഏറ്റവും നല്ല ഓപ്ഷൻ. 14 ദിവസത്തേക്ക് (ആകെ 28 ജിബി) പ്രതിദിനം 2 ജിബി ഡാറ്റയും, പരിധിയില്ലാത്ത കോളിംഗും, പ്രതിദിനം 100 എസ്എംഎസും നിങ്ങൾക്ക് ലഭിക്കും. കൂടാതെ ജിയോടിവി, ജിയോ ക്‌ളൗഡ്‌ എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ഇതിൽ ഉൾപ്പെടുന്നു.

സന്തുലിതമായ പ്ലാൻ

മാന്യമായ ഒരു പ്രതിമാസ പ്ലാൻ തേടുന്നവർക്ക് പറ്റിയ ഓപ്‌ഷനാണ് 349 പ്ലാൻ. ഇതിൽ നിങ്ങൾക്ക് 28 ദിവസത്തേക്ക് 2ജിബി/ദിവസം നൽകുന്നു. അതായത് ആകെ ഇക്കാലയളവിൽ 56 ജിബി ഡാറ്റ കിട്ടുമെന്ന് അർത്ഥം. 90 ദിവസത്തെ ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ, ജിയോടിവി, ജിയോ ക്‌ളൗഡ്‌ എന്നിവയും ഇതിലുണ്ടാകും.

പ്രതിദിനം അധിക ഡാറ്റ ആഗ്രഹിക്കുന്നവർക്ക് 399 രൂപയുടെ പ്ലാൻ നല്ല അവസരമാണ് നൽകുന്നത്. ഇതിൽ പ്രതിദിനം 2.5GB/ദിവസം (ആകെ 70GB) ആണ് കമ്പനി നൽകുന്നത്. കൂടാതെ അധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ 90 ദിവസത്തെ ജിയോ ഹോട്ട്സ്‌റ്റാർ, 50ജിബി ജിയോ ക്‌ളൗഡ്‌, പതിവ് വോയ്‌സ്/എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാവും.

ഇനി നിങ്ങൾക്ക് ഒടിടി ആക്‌സസ് ആണ് ഏറ്റവും പ്രധാനമെങ്കിൽ, 445 രൂപയുടെ പ്ലാൻ മികച്ച സബ്‌സ്‌ക്രിപ്‌ഷനുകൾക്കൊപ്പം 2ജിബി/ദിവസം നൽകുന്നു, നിരവധി പ്ലാറ്റ്‌ഫോമുകളുടെ ഒരു സ്പെഷ്യൽ തിരയുന്ന കാഷ്വൽ ഉപയോക്താക്കൾക്ക് ഇത് അനുയോജ്യമാണ്. മാത്രമല്ല ഇതിലും അൺലിമിറ്റഡ് 5ജി ലഭ്യമാവും.

കൂടുതൽ ഡാറ്റ ഉപയോഗം ആഗ്രഹിക്കുന്നവർക്ക് 449 രൂപയുടെ പ്ലാൻ 3 ജിബി/ദിവസം (ആകെ 84GB) ഉൾക്കൊള്ളുന്നു, അതേ കോൾ/എസ്എംഎസ് ആനുകൂല്യങ്ങളോടെ, കൂടാതെ ജിയോടിവി, ജിയോ ക്‌ളൗഡ്‌ ആക്‌സസ് എന്നിവ ഉൾപ്പെടുന്നു. ദിവസേന സ്ട്രീമിങ് നടത്തുന്നവർക്കോ ഗെയിമർമാർക്കോ ഒക്കെ ഇത് അനുയോജ്യം.

കൂടുതൽ കാലം, കൂടുതൽ നേട്ടം

ഇനി നിങ്ങൾ ദീർഘകാല ഓഫറുകളാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനും ജിയോ വഴിയൊരുക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് 859 രൂപ പ്ലാൻ. ഇതിൽ 84 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാണ്. 2ജിബി/ദിവസം (ആകെ 168GB) അതും ജിയോടിവി, ജിയോ ക്ലൗഡ് സ്‌റ്റോറേജ് ആനുകൂല്യങ്ങളോടെ.

ഇനി 899 രൂപയ്ക്ക് മറ്റൊരു ഓഫറുമുണ്ട്. 90 ദിവസത്തേക്ക് നീണ്ടുനിൽക്കുകയും ആകെ 200 ജിബി (2 ജിബി/ദിവസം + 20 GB ബോണസ്) നൽകുകയും ചെയ്യുന്നു, ഇതിൽ ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ, ജിയോടിവി, ജിയോ ക്‌ളൗഡ്‌ എന്നിവ ഉൾപ്പെടുന്നു, ഇത് ദീർഘകാല വിനോദവും സ്‌റ്റോറേജ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു.

അവസാനമായി 949 രൂപയുടെ പ്ലാനും പരിചയപ്പെടാം. 2ജിബി/ദിവസം (ആകെ 168GB) ഉപയോഗിച്ച് 84 ദിവസത്തേക്ക് നീണ്ടുനിൽക്കുകയും മൊബൈലിലും ടിവിയിലും ഒരു ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷന്റെ സവിശേഷ ആനുകൂല്യം നേടുകയും ചെയ്യുന്നു, കുടുംബങ്ങൾക്കും മൾട്ടി-ഡിവൈസ് സ്ട്രീമർമാർക്കും ഇത് നല്ലൊരു ഓപ്‌ഷൻ ആയിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+