ജിയോ ഒക്കെ പ്രത്യേക ലീഗാണ്; തൊടാൻ പോലുമാവില്ല, ഏതാണ്ട് ഒരേ റേറ്റിൽ ഇരട്ട പ്ലാനുകൾ, പ്രത്യേകത അറിയാം
കുറഞ്ഞ കാലം കൊണ്ട് വിപണിയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത കമ്പനിയാണ് മുകേഷ് അംബാനി നേതൃത്വം നൽകുന്ന ജിയോ. റിലയൻസ് എന്ന വമ്പൻ പ്രസ്ഥാനത്തിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ശരിക്കും ജിയോ വളർന്നത് ആരുടേയും പേരിന്റെ പിൻബലം കൊണ്ടല്ലെന്നതാണ് യാഥാർഥ്യം. പകരം അവർ അവതരിപ്പിച്ച ഓഫറുകളും കൂടാതെ മറ്റ് ചില ഘടകങ്ങളും ഒക്കെ അവരുടെ വളർച്ചയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
വിപണിയിൽ എത്തി 9 വർഷം മാത്രം പിന്നിടുന്ന, താരതമ്യേന പുതുമുഖമായ ജിയോ വിപണിയിൽ നേട്ടമുണ്ടാക്കിയത് അവരുടെ റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ടും ഓഫറുകളിലെ പ്രത്യേകത കൊണ്ടും കൂടിയാണ്. ധാരാളം മികച്ച ഓഫറുകളും പ്ലാനുകളും ഒക്കെ കമ്പനി ഇക്കാലത്തിന് ഇടയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ അൺലിമിറ്റഡ് സംസ്‌കാരത്തിന് തുടക്കം കുറിച്ചതും ജിയോ തന്നെയാണ്. കാരണം അന്നൊക്കെ കൂടുതൽ വില നൽകി കുറഞ്ഞ ഡാറ്റയാണ് എല്ലാവരും നൽകി കൊണ്ടിരുന്നത്. റീചാർജ് കൂപ്പൺ ചുരണ്ടി ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ കുറിച്ചാണ് പറഞ്ഞത്. അന്നത്തെ ആ സാഹചര്യത്തിൽ നിന്ന് ഡാറ്റയുടെ വിഷയത്തിലും ഫ്രീ കോളിലും ഒക്കെ വിപ്ലവം തുടങ്ങിവച്ചത് ജിയോ തന്നെയായിരുന്നു എന്ന് നിസംശയം പറയാം.
ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാർ ഉള്ളത് റിലയൻസ് ജിയോയ്ക്കാണ്. സേവനത്തിലെ ലാളിത്യം തന്നെയാണ് ജിയോയെ മറ്റ് കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകം. അത്തരത്തിൽ ലളിതമായ ഒട്ടേറെ പ്ലാനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ എന്ന മന്ത്രമാണ് ജിയോ എക്കാലവും ഉരുവിടുന്നത്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച് വളരെയേറെ ഗുണങ്ങൾ ജിയോ നൽകി വരുന്നുണ്ട്. ജിയോ ഒരിക്കലും പോസ്‌റ്റ് പെയ്‌ഡ് ആയാലും പ്രീ പെയ്‌ഡ് ആയാലും തങ്ങളുടെ ഉപഭോക്താക്കളെ നിരാശരാക്കില്ല എന്നത് തീർച്ചയാണ്. കാരണം ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമല്ല അവരുടെ പട്ടികയിൽ ഉള്ളതെന്നും ഓർക്കണം.
ജിയോയുടെ സാന്നിധ്യം ശക്തമായതോടെ അടുത്ത കാലത്തായി ടെലികോം മേഖല വളരെ വലിയ മത്സരത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് നമുക്ക് നോക്കിയാൽ കാണാം. ഒട്ടുമിക്ക എല്ലാ കമ്പനികളും തങ്ങൾക്ക് കഴിയാവുന്ന രീതിയിൽ എല്ലാവിധ ഓഫറുകളും നൽകുന്നുണ്ട് എന്ന പ്രത്യേകത കൂടി എടുത്തു പറയേണ്ടതുണ്ട്. അതിനാൽ തന്നെ ഏറ്റവും മികച്ച നൽകുന്ന ആളുകൾക്ക് മാത്രമേ വിപണിയിൽ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ.
അത്തരത്തിൽ റിലയൻസ് ജിയോ എക്കാലവും ഉപഭോക്താക്കൾക് ഒപ്പം ചേർന്ന് നിൽക്കാനും അവർക്ക് ആവശ്യമായ ഏറ്റവും നല്ല പ്ലാനുകൾ അവതരിപ്പിക്കാനും ഒക്കെ ശ്രദ്ധ ചെലുത്താറുണ്ട്. അവരെ സംബന്ധിച്ച് മറ്റുള്ള കമ്പനികളുടെ പ്ലാനുകളോ ഓഫറുകളോ ഒന്നും വെല്ലുവിളിയേ പോലുമല്ല. അവരുടെ ഏതാണ്ട് ഒരേ റേറ്റിലുള്ള രണ്ട് മികച്ച പ്ലാനുകൾ പരിചയപ്പെടാം.
ജിയോ 1029 രൂപ പ്ലാൻ: ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിൽ ഒന്നാണ് ജിയോ 84 ദിവസത്തെ പ്ലാൻ, ഇതിന്റെ വില 1029 രൂപയാണ്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് നാൽകുന്നത്. ഈ പ്ലാൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളം പരിധിയില്ലാത്ത സൗജന്യ കോളിംഗും നാഷണൽ റോമിംഗും ലഭിക്കും.
ഇതിൽ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ഉൾപ്പെടുന്നു, മുഴുവൻ കാലയളവിലും ആകെ 168 ജിബി വരെ ഇവർക്ക് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെയുള്ള ഒടിടി സേവനങ്ങളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ജിയോ ടിവി, ജിയോ ക്ലൗഡ് ആപ്പ് എന്നിവയിലേക്കുള്ള ആക്‌സസും ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകതകളിൽ ചിലതാണ്.
ജിയോ 1028 രൂപ പ്ലാൻ: ഇതിലും 84 ദിവസത്തെ വാലിഡിറ്റി കമ്പനി നൽകുന്നു. ഈ പ്ലാനിലും നേരത്തെ പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നു, പ്രതിദിനം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, സൗജന്യ നാഷണൽ റോമിംഗ്, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ആമസോൺ പ്രൈം വീഡിയോയുടെ സബ്‌സ്‌ക്രിപ്‌ഷന് പകരം, ഉപഭോക്താക്കൾക്ക് സ്വിഗ്ഗിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് മാറ്റം.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications