Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ ആള് കൊള്ളാമല്ലോ; 84 ദിവസം വാലിഡിറ്റിയിൽ 10 പ്ലാനുകൾ, ഡാറ്റയും ഫ്രീ കോളും, ബിഎസ്എൻഎൽ വീഴുമോ?

ഇന്ത്യൻ വിപണിയിൽ നേരിട്ട് ഏറ്റുമുട്ടുകയാണ് ജിയോയും റിലയൻസും. റീചാർജ് ഓഫറുകൾ ധാരാളമുണ്ട് ഈ കമ്പനികൾ അവതരിപ്പിക്കുന്നത്. മികച്ച ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ ആയുധം. ഇക്കാര്യത്തിൽ ഇരു കമ്പനികളും തമ്മിൽ ആരോഗ്യകരമായ പോരാട്ടം തന്നെ നടക്കുന്നുണ്ട്.

ഏത് രീതിയിൽ റീചാർജ് ഓഫറുകൾ കൊണ്ടുവരാം എന്നതിന്റെ പിന്നാലെയാണ് ഇരു കമ്പനികളും ഇപ്പോൾ. കാരണം ഉപഭോക്താക്കളെ ഒപ്പം നിർത്താൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് അവർ മനസിലാക്കി കഴിഞ്ഞു. എന്നാൽ ഒരു കാര്യത്തിൽ ഇപ്പോൾ ജിയോ ബിഎസ്എൻഎല്ലിനെ കടത്തി വെട്ടിയിരിക്കുകയാണ്. അതാണ് 84 ദിവസം കാലാവധിയുള്ള പ്ലാനുകൾ. ഇതിലൂടെ ബിഎസ്എൻഎൽ വീഴുമോ എന്നാണ് ഇനി അറിയേണ്ടത്. ഈ പ്ലാനുകൾ ഏതൊക്കെയാണെന്ന് അറിയാം.

jioreliance

ജിയോയുടെ 84 ദിവസത്തെ പ്ലാനുകൾ

ജിയോ 1799 രൂപ പ്ലാൻ: ഇതിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗും 84 ദിവസത്തെ വാലിഡിറ്റിയും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്നു. കൂടാതെ ഒരു അധിക ബോണസായി ഒരു നെറ്റ്ഫ്ലിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷൻ കൂടി കിട്ടും.

ജിയോ 1199 പ്ലാൻ: ഈ പ്ലാനിലും 84 ദിവസത്തെ വാലിഡിറ്റിയിൽ പരിധിയില്ലാത്ത സൗജന്യ കോളിംഗ് കിട്ടും. ജിയോ സിനിമയുടെ കോംപ്ലിമെൻ്ററി സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം 3 ജിബി പ്രതിദിന ഡാറ്റയും ഓഫറിൽ ആസ്വദിക്കാം.

ജിയോ 1299 പ്ലാൻ: ഇത് 84 ദിവസത്തെ വാലിഡിറ്റി നൽകുന്നു, പ്രതിദിനം 2ജിബി അതിവേഗ ഇന്റർനെറ്റ് ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളിംഗും ഉൾപ്പെടുന്നു. വരിക്കാർക്ക് സൗജന്യ നെറ്റ്ഫ്ലിക്‌സ് കൂടി കിട്ടും.

ജിയോ 1049 പ്ലാൻ: 84 ദിവസത്തെ ദീർഘകാല വാലിഡിറ്റി വാഗ്‌ദാനം ചെയ്യുന്ന ഈ ഓഫർ എല്ലാ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളിംഗും നൽകുന്നു. കൂടാതെ തിരഞ്ഞെടുത്ത ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആക്‌സസും ലഭിക്കും.

ജിയോയുടെ 1029 പ്ലാൻ: 84 ദിവസത്തേക്ക് സാധുതയുള്ള ഈ പ്ലാൻ പ്രതിദിനം 2 ജിബി വരെ അതിവേഗ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഉപഭോക്താക്കൾക്കായി നൽകുന്നു. ഒപ്പം ഉപഭോക്താക്കൾക്ക് ഒരു ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനും കൂടി ഈ കാലയളവിൽ ലഭിക്കും.

ജിയോയുടെ 1028 പ്ലാൻ: ഈ പ്ലാൻ 84 ദിവസത്തേക്ക് സൗജന്യ കോളിംഗും 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റയുമാണ് നൽകുക. മാത്രമല്ല ഉപയോക്താക്കൾക്ക് 50 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ പ്രയോജനപ്പെടുത്തുകയും ചെയ്യാമെന്നതാണ് ഇതിന്റെ ഗുണം.

ജിയോ 949 പ്ലാൻ: ഈ പ്ലാനിൽ പരിധിയില്ലാത്ത സൗജന്യ കോളിംഗും 2 ജിബി വരെ അതിവേഗ ഇന്റർനെറ്റും ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗതയിൽ ബ്രൗസിംഗ് തുടരാം. ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിന്റെ 3 മാസ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ടാകും.

ജിയോയുടെ 859 പ്ലാൻ:എല്ലാ നെറ്റ്‌വർക്കുകളിലുടനീളം 84 ദിവസത്തെ സൗജന്യ കോളിംഗും ദിവസേന 2 ജിബി അതിവേഗ ഡാറ്റയുമാണ് ഇതിന്റെ കാതൽ. ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂടി ഉള്ളത് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു.

ജിയോയുടെ 889 പ്ലാൻ: ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളിംഗിനൊപ്പം 84 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയും ജിയോ സാവൻ പ്രോയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും കൂടാതെ ജിയോ സിനിമയിലേക്കുള്ള ആക്‌സസുമാണ് ഈ ഓഫറിലെ ആനുകൂല്യങ്ങൾ.

ജിയോ 799 പ്ലാൻ: നിങ്ങൾ പണം ലാഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 799 രൂപ പ്ലാൻ ആകർഷകമായ ഓപ്ഷനാണ് എന്ന കാര്യത്തിൽ തർക്കം വേണ്ട. 84 ദിവസത്തേക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗും 1.5 ജിബി ഡാറ്റയിലേക്കുള്ള പ്രതിദിന ആക്‌സസും നിങ്ങൾക്ക് ലഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+