അതിവേഗ ഡാറ്റ, അൺലിമിറ്റഡ് കോൾ; ജിയോയുടെ ഈ പ്ലാനുകൾ അറിയാമോ? ദിവസേന 3 ജിബി കിട്ടും!
ജിയോ ഒട്ടനവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കി നൽകുന്നത്. അതിൽ പലവിധത്തിലുള്ള ആനുകൂല്യങ്ങൾ അടങ്ങിയ ഓഫറുകൾ ഉണ്ടെന്നതാണ് പ്രധാനം. വിപണിയിൽ ആവശ്യക്കാരുടെ മനസ് അറിഞ്ഞുകൊണ്ട്, അത്രയധികം പ്രത്യേകതകൾ അടങ്ങിയ ഓഫറുകളാണ് കമ്പനികൾ നിലവിൽ നൽകി കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ മുൻനിരയിലാണ് ജിയോയുടെ സ്ഥാനം. അത് അവർ പലപ്പോഴായി തെളിയിക്കുന്നുമുണ്ട്.
ജിയോയെ പോലെ ജിയോ മാത്രമാണ് എന്ന് പറയുന്നതാവും ശരി. വളരെ മികച്ച രീതിയിൽ ഉപഭോക്താക്കളെ വരുതിയിൽ നിർത്താൻ ജിയോയ്ക്ക് സാധിക്കാറുണ്ട് എന്നതാണ് പ്രധാന കാര്യം. പലപ്പോഴും അവരുടെ പ്ലാനുകൾ നമ്മളിൽ പലർക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്ത ഓഫറുകൾ വരെ കൊണ്ട് നൽകാറുണ്ട്. ഇക്കാര്യത്തിൽ ജിയോയ്ക്ക് ഒരു എതിരാളി ഉണ്ടെങ്കിൽ അത് ശരിക്കും ബിഎസ്എൻഎൽ എന്ന അതികായൻ മാത്രമായിരിക്കും.

അവരുടെ പ്ലാനുകൾക്ക് എന്തൊക്കെയോ ചില പ്രത്യേകതകൾ ഉണ്ടെന്ന് പറയുന്നതാവും കൂടുതൽ ശരി. വളരെ മികച്ച രീതിയിൽ പ്ലാനുകൾ കൈകാര്യം ചെയ്യുന്നതിൽ ജിയോക്ക് ശരിക്കും ഒരു പ്രത്യേക മികവ് തന്നെയുണ്ട്. അവരുടെ പ്ലാനുകളിൽ ഭൂരിഭാഗവും എല്ലാം ഒത്തിണങ്ങിയവ ആയിരിക്കും. അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ച് മറ്റെല്ലാ കാര്യങ്ങളും രണ്ടാമത് മാത്രമേ ആലോചിക്കൂ. ഉപഭോക്താക്കളുടെ സംതൃപ്‌തി ആണ് അവരുടെ പ്രധാന ലക്ഷ്യം.
അത്തരത്തിൽ ജിയോ മുന്നോട്ട് വയ്ക്കുന്ന ഓഫറുകൾക്ക് പോലും ഒരു പ്രത്യേക ഭംഗിയുണ്ട്. കാരണം കൂടുതൽ പണം മുടക്കാൻ കഴിയുന്നവർക്ക് അതിന് അനുസരിച്ചുള്ള പ്ലാനുകളും അല്ലാത്തവർക്ക് അതിന് അനുസരിച്ചുള്ള പ്ലാനുകളും അവരുടെ ലിസ്‌റ്റിലുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ നിങ്ങൾക്ക് കൂടുതൽ ഡാറ്റയാണ് വേണ്ടതെങ്കിൽ ദിവസേന 3 ജിബി വാഗ്‌ദാനം ചെയ്യുന്ന പ്ലാനുകൾ ഏറെയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
റിലയൻസ് ജിയോ 449 രൂപ പ്ലാൻ: റിലയൻസ് ജിയോയുടെ ഏറ്റവും മികച്ച 449 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത 5 ജി ഡാറ്റ എന്നിവയാണ് കമ്പനി പ്രധാനമായും ചേർത്തിരിക്കുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്. അധിക ആനുകൂല്യങ്ങളിൽ വിവിധ ഒടിടി സേവനങ്ങൾ ഉൾപ്പെടെ കമ്പനി ഉപഭോക്താക്കൾക്കായി നൽകുന്നു.
റിലയൻസ് ജിയോ 1199 രൂപ പ്ലാൻ: റിലയൻസ് ജിയോയുടെ 1199 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത 5 ജി ഡാറ്റ എന്നിവയും ഉൾപ്പെടുന്നു. ഈ പ്ലാനിന് 84 ദിവസത്തെ സേവന വാലിഡിറ്റിയാണ്. ഈ നിരക്കിൽ ഇത്രയും ദൈർഘ്യവും അതുപോലെ തന്നെ ഡാറ്റയും നൽകുന്ന മറ്റ് കമ്പനികളുടെ പ്ലാനുകൾ ഇല്ലെന്ന് തന്നെ പറയാം.
റിലയൻസ് ജിയോ 1799 രൂപ പ്ലാൻ: റിലയൻസ് ജിയോയുടെ 1799 രൂപ പ്ലാൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനിന് 84 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്, കൂടാതെ പരിധിയില്ലാത്ത 5 ജി ഡാറ്റയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.
ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്‌സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും എന്നതാണ് നേരത്തെ പറഞ്ഞ പ്ലാനിൽ നിന്നുള്ള വ്യത്യാസം. എന്നാൽ ഈ ആനുകൂല്യം ലഭിക്കാൻ, ഉപഭോക്താക്കൾ മൈജിയോ ആപ്പിൽ പോയി അവരുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. അതിലൂടെ സ്‌ട്രീമിംഗ് സേവനം ആസ്വദിക്കാം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications