Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ സിം കൈയിലുണ്ടോ? ഇനി റീചാർജിനായി അലയേണ്ട, അൺലിമിറ്റഡ് 5ജി നൽകുന്ന അഡാർ പ്ലാനുകൾ ഇതാ

ഇന്ത്യൻ വിപണിയിൽ ശക്തമായ കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. മുകേഷ് അംബാനി നേതൃത്വം നൽകുന്ന ജിയോയെ സംബന്ധിച്ച് നിലവിൽ അവർ ഒന്നാം സ്ഥാനത്താണ് വരിക്കാരുടെ എണ്ണത്തിൽ. അത്രയധികം വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ കമ്പനി ഉണ്ടാക്കിയെടുത്തത്. അത്തരമൊരു മുന്നേറ്റം ഇന്ത്യയിലെ മറ്റ് കമ്പനികൾക്കൊക്കെ ഇന്നും സ്വപ്‌നം മാത്രമാണെന്ന് പറയാം. ഇക്കാരണത്താൽ ജിയോ അതിവേഗം കുതിക്കുകയാണ്.

മുകേഷ് അംബാനിയുടെ റിലയൻസിന്റെ ഒരു സഹ സ്ഥാപനമാണ് ജിയോ എന്ന് പറയുന്നതാവും കൂടുതൽ ശരി. വിപണിയിൽ സാന്നിധ്യം അറിയിച്ചു തുടങ്ങിയിട്ട് അധിക കാലം ഒന്നും ആയിട്ടില്ലെങ്കിലും, കൃത്യമായി പറഞ്ഞാൽ ഒൻപത് വർഷം മാത്രമായ അവർ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇപ്പോൾ അവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിട്ടുണ്ട്.

jiobestplans

രാജ്യത്ത് ഏറ്റവുമധികം വരിക്കാർ ഉള്ളതും അവർക്ക് തന്നെയാണ്. സേവനത്തിലെ ലാളിത്യം തന്നെയാണ് ജിയോയെ മറ്റ് കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തുന്ന പ്രധാന കാര്യം. ആ നിലയ്ക്ക് നോക്കുമ്പോൾ ലളിതമായ ഒട്ടേറെ പ്ലാനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ എന്ന ആപ്‌ത വാക്യമാണ് ജിയോ കൊണ്ട് നടക്കുന്നത്.

പോസ്‌റ്റ് പെയ്‌ഡ്‌ ആയാലും പ്രീ പെയ്‌ഡ്‌ ആയാലും തങ്ങളുടെ ഉപഭോക്താക്കളെ നിരാശരാക്കില്ല എന്നതാണ് ജിയോയുടെ വലിയ പ്രത്യേകത. കാരണം ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമല്ല അവരുടെ പട്ടികയിൽ ഉള്ളത്. അതല്ലാതെ ചില ഇടിവെട്ട് ഓഫറുകളും അവർ നൽകാറുണ്ട്. അതിൽ ഒടിടി ഉൾപ്പെടയുള്ള വിനോദ പരിപാടികളിലേക്കുള്ള ആക്‌സസ് കൂടി ഉൾപ്പെടുന്നു.

ഓരോ റീചാർജ് പ്ലാനിലും കാര്യമായ വ്യത്യസ്‌തത അവതരിപ്പിക്കാൻ ജിയോ എക്കാലവും ശ്രദ്ധിക്കാറുണ്ട്. എല്ലാവിധ ആനുകൂല്യങ്ങളും നൽകുന്ന ദീർഘകാല, ഹ്രസ്വകാല ഓഫറുകൾ റിലയൻസ് ജിയോയ്ക്ക് സ്വന്തമായുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. എല്ലാ പ്ലാനുകളും ബജറ്റ് ഫ്രണ്ട്ലി ആണെന്ന് പറയാൻ കഴിയില്ലെങ്കിലും കൂടുതലും ആ നിലയ്ക്ക് ഉള്ളതാണെന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ അവർക്ക് വെല്ലുവിളിയായി ഇപ്പുറത്ത് പ്രധാന സ്വകാര്യ കമ്പനികളായ എയർടെൽ, വിഐ എന്നിവർ ഒപ്പമെത്താനുള്ള ശ്രമത്തിലാണ്, കൂടാതെ ബിഎസ്എൻഎലും പിന്തുടരുന്നുണ്ട്. ജിയോയെ സംബന്ധിച്ച് ഉപഭോക്താക്കളെ കൊണ്ടുവരാൻ അവർ ഏതറ്റം വരെയും പോവും. പലപ്പോഴും അവർ നൽകുന്ന ഓഫറുകൾ മറ്റ് സ്വകാര്യ കമ്പനികൾക്ക് സാധിക്കാത്തതിന്റെ കാരണം അവരുടെ ബിസിനസ് ബുദ്ധി തന്നെയാണ്.

നിലവിൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, അതിലേക്കുള്ള വഴി വെട്ടിയതാവട്ടെ റിലയൻസ് ജിയോ ആയിരുന്നു. അടുത്തകാലത്തായി വന്ന പ്ലാനുകൾ ജിയോയുടെ വളർച്ചയുടെ ശരിയായ ദിശ സൂചിപ്പിക്കുന്നതാണ്. ഇത്രയൊക്കെ ആണെങ്കിലും ഈ വർഷം അവസാനത്തോടെ നിരക്ക് വർധന നടപ്പാക്കാൻ ഒരുങ്ങുകയാണ് ജിയോ ഉൾപ്പെടെയുള്ള കമ്പനികൾ എന്നാണ് വിവരം. അതിന് മുന്നോടിയായി 400 രൂപയിൽ താഴെയുള്ള ജിയോയുടെ ചില മികച്ച 5ജി പ്ലാനുകൾ ഏതൊക്കെ എന്ന് നോക്കാം.

ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ

198 രൂപ പ്ലാൻ: ഇതിന്റെ കാലാവധി വെറും 14 ദിവസം മാത്രമാണ്, വോയിസ് കോളുകൾ അൺലിമിറ്റഡ് ആണ്. എങ്കിലും 28 ജിബി ഡാറ്റയാണ് ആകെ കാലയളവിൽ ലഭിക്കുക. ഒരു ദിവസം 2 ജിബി എന്ന കണക്കിലാണ് ഇത്. ഇതിനൊപ്പം 100 എസ്എംഎസുകളും ഒരു ദിവസം ലഭിക്കും. ജിയോ ടിവി, ജിയോഎഐക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ കൂടി ഈ ഓഫറിനൊപ്പമുണ്ട്.

349 രൂപ പ്ലാൻ: ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. വോയിസ് കോളുകൾ അൺലിമിറ്റഡ് ആണ്. ആകെ 56 ജിബി ഡാറ്റ ഈ കാലയളവിൽ നിങ്ങൾക്ക് ലഭിക്കും. 2 ജിബി/ദിവസം എന്ന കണക്കിലാണ് അത്, ഒപ്പം 100 എസ്എംഎസ്/ദിവസം എന്ന ആനുകൂല്യവുമുണ്ട്. 90 ദിവസം ജിയോഹോട്ട്സ്‌റ്റാർ, ജിയോ ടിവി, ജിയോഎഐക്ലൗഡ് എന്നീ സൗജന്യങ്ങൾ കൂടിയുണ്ട്.

399 രൂപ പ്ലാൻ: 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 70 ജിബി ഡാറ്റയാണ് ആകെ ലഭിക്കുക. അതാവട്ടെ 2.5 ജിബി/ദിവസം എന്ന രീതിയിൽ ആയിരിക്കും, വോയിസ് കോളുകൾ അൺലിമിറ്റഡ് ആണ്. 100 എസ്എംഎസ്/ദിവസം. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷൻ. സൗജന്യമായി 50 ജിബി ജിയോഎ ഐക്ലൗഡ് സ്‌റ്റോറേജ്‌ എന്നിവ കൂടി ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+