ജിയോ ഒരു പൊളി പൊളിക്കും; ഇനി ഡെയിലി ഡാറ്റ തീർന്നെന്ന് കരുതി ടെൻഷൻ വേണ്ട, 49 രൂപയുണ്ടോ? കളിമാറും
ഇന്ത്യൻ ടെലികോം വിപണിയിൽ പകരക്കാരില്ലാത്ത വിധം പടർന്നു പന്തലിച്ചു നിൽക്കുകയാണ് റിലയൻസ് ജിയോ എന്ന കമ്പനി. നിരവധി ഓഫറുകൾ കൊണ്ടും തങ്ങളുടെ ആനുകൂല്യങ്ങൾ കൊണ്ടും ഉപഭോക്താക്കളെ കൈയിലെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു സ്വകാര്യ കമ്പനി എന്ന നിലയിൽ അവർക്ക് കഴിയുന്ന തരത്തിലുള്ള എല്ലാവിധ ആനുകൂല്യങ്ങളും അവർ ഉപഭോക്താക്കൾക്ക് വേണ്ടി നൽകുന്നുണ്ട്.
അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ എണ്ണത്തിലും കൂടി വരുന്ന വരിക്കാരുടെ തോതിലും ജിയോ വളരെ മുന്നിലാണ്. നിലവിൽ ബിഎസ്എൻഎൽ ആണ് ജിയോക്ക് വിപണിയിൽ കാര്യമായ വെല്ലുവിളി ഉയർത്തുന്ന സ്ഥാപനങ്ങളിൽ ഒന്ന്. അവരെ സംബന്ധിച്ച് ഒരു പൊതുമേഖലാ സ്ഥാപനമെന്ന ആനുകൂല്യവും ഉള്ളത് കൊണ്ട് ഓഫറുകളുടെ കാര്യത്തിൽ കാര്യമായ ഇളവുകൾ നൽകി വരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് റീചാർജ് പ്ലാനുകളിൽ കൂടുതൽ പരിഷ്‌കാരവുമായി ജിയോയും കളം മാറ്റി പിടിക്കുന്നത്. സാധാരണഗതിയിൽ ഉയർന്ന വിലയുള്ള റീചാർജ് പ്ലാനുകളിൽ നിന്ന് വ്യത്യസ്‌തമായി കുറഞ്ഞ കാലയളവിലേക്ക്, ഏറ്റവും കുറഞ്ഞ വിലയിൽ സേവനങ്ങൾ നൽകുന്ന പ്ലാനുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. ഇത്തരം പ്ലാനുകളുടെ ഭാവി തിരിച്ചറിഞ്ഞുകൊണ്ട് ജിയോയും അവയുടെ ആനുകൂല്യം മുതലെടുക്കാൻ ഒരുങ്ങുകയാണ്.
അതിനായി അവർ വിപണിയിൽ ഒന്നിലധികം ബജറ്റ് ഫ്രണ്ട്ലി, അഫോർഡബിൾ പ്ലാനുകൾ കൊണ്ട് വന്നിട്ടുണ്ട്. കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാനുകൾ വരുന്നത്. അത്തരത്തിൽ ഉള്ള ഒന്നാണ് 49 രൂപയുടെ റീചാർജ് പ്ലാൻ. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
റിലയൻസ് ജിയോ 49 രൂപ പ്ലാൻ
റിലയൻസ് ജിയോ വെറും 49 രൂപയ്ക്കാണ് ഒരു ഡാറ്റ പ്ലാൻ അവതരിപ്പിച്ചത്. ഇത് പ്രധാനമായും അവരുടെ പ്രതിദിന ഡാറ്റ പരിധി കവിയുകയും അധിക ഡാറ്റ ആവശ്യവുമുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഈ 49 രൂപയുടെ റീചാർജ് പ്ലാനിൽ കോളിംഗ്, എസ്എംഎസ് സേവനങ്ങൾ ഉണ്ടാവുകയില്ല, മറിച്ച് ഡാറ്റ മാത്രമായിരിക്കും ലഭിക്കുക.
ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു, ഇത് വലിയ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന വരിക്കാർക്ക് അനുയോജ്യമായ പ്ലാൻ തന്നെയാണ്. ഒരു ദിവസത്തേക്കാണ് ഈ പ്ലാൻ മുഖേന നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റ കിട്ടുക. നിങ്ങളുടെ ഡെയിലി ലിമിറ്റിന് ശേഷം ജോലി സംബന്ധമായോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഡാറ്റ തേടുന്നവർക്ക് ഇത് വളരെയധികം അനുയോജ്യമായിരിക്കും.
അതേസമയം, 49 രൂപയുടെ ഈ താങ്ങാനാവുന്ന ഡാറ്റാ പ്ലാൻ വിപണിയിൽ കോളിളക്കം സൃഷ്‌ടിക്കുകയാണ് ഇപ്പോൾ. ജിയോയുടെ പ്രധാന എതിരാളികളായ എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയ്ക്ക് ആശങ്കയാണ് ഈ പ്ലാൻ നൽകുന്നത്. കാരണം കുറഞ്ഞ നിരക്കിൽ ഇത്രയും മികച്ച സേവനം നൽകുന്ന ജിയോ പ്ലാൻ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.












Click it and Unblock the Notifications