ട്രായ്ക്ക് നൽകിയ വാക്ക് പാലിച്ച് ജിയോ; വോയിസ് കോളും ഡാറ്റയും മാത്രമുള്ള പ്ലാൻ അവതരിപ്പിച്ചു, വില എത്ര?
ഇന്റർനെറ്റും ഫോണും ഒന്നുമില്ലാതെ ഇക്കാലത്ത് നമുക്കൊരു ദിവസം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നമ്മുടെ ജീവിതശൈലിയുമായി അത്രയധികം ഇക്കാര്യങ്ങൾ ഒത്തുചേർന്നിട്ടുണ്ട്. പലപ്പോഴും നമ്മൾ പുറത്തേക്ക് ഷോപ്പിംഗിന് പോവുമ്പോഴും എന്തെങ്കിലും തരത്തിലുള്ള യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോഴും ഒക്കെ ഏറ്റവും സഹായകരമാണ് ഇന്റർനെറ്റും മറ്റ് സേവനങ്ങളും. അതിനാൽ തന്നെ ഡാറ്റ നമുക്ക് അത്യന്താപേക്ഷിതമാണ്.
അതുകൊണ്ട് കൂടിയാണ് ടെലികോം കമ്പനികളെ നാം പ്രാധാന്യത്തോടെ കാണുന്നത്. വിപണിയിൽ ഒട്ടേറെ കമ്പനികൾ ഉണ്ടെങ്കിലും റിലയൻസ് ജിയോയുടെ പേര് തന്നെയാണ് അതിൽ പ്രധാനപ്പെട്ടത്. കാരണം അവർ ഒട്ടേറെ ബജറ്റ് ഫ്രണ്ട്ലി ഓഫറുകളുമായി രംഗത്തുണ്ട്. കുറഞ്ഞ വിലയിൽ അതിവേഗ ഡാറ്റ എന്ന അവരുടെ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തിട്ട് കാലമേറെയായി.

അത്രയധികം ഉപഭോക്താക്കളോട് ചേർന്ന് നിൽക്കുന്ന പ്ലാനുകളാണ് ജിയോയുടെ പ്രത്യേകത. എന്നാൽ അടുത്ത കാലത്തായി ട്രായ് കൊണ്ട് വന്ന ചില നിയന്ത്രണങ്ങൾ അനുസരിക്കാനും ജിയോയും ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്. പ്രധാനമായും സാധാരണ അൺലിമിറ്റഡ് പ്ലാനുകളിൽ ഡാറ്റയും ഫ്രീ കോളും ഒപ്പം എസ്എംഎസും ആയിരുന്നു ലഭിച്ചിരുന്നത്.
എന്നാൽ ഏറ്റവും പുതിയ നിയന്ത്രണത്തോടെ ജിയോ ഇപ്പോൾ വോയിസ് കോളും എസ്എംഎസും മാത്രമുള്ള ദൈർഘ്യമേറിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവർക്ക് ആവശ്യമുള്ള സർവീസുകളുടെ പണം മാത്രം മുടക്കാനുള്ള അവസരം എന്ന ട്രായിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ പുതിയ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്.
ജിയോ 458 രൂപ വോയ്‌സ്-ഒൺലി പ്ലാൻ
ജിയോയിൽ നിന്നുള്ള എൻട്രി ലെവൽ വോയ്‌സ് കോൾ, എസ്എംഎസും മാത്രമുള്ള പ്ലാൻ 458 രൂപ മുതൽ ആരംഭിക്കുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 1000 എസ്എംഎസുകളും ഉൾപ്പെടുന്നു, എല്ലാം 84 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭ്യമാവുക. അധിക സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്‌സസ് ഉൾപ്പെടുന്നു.
നേടാതെ 479 രൂപയായിരുന്നു പ്ലാനിന്റെ വില. അൺലിമിറ്റഡ് വോയ്‌സ്, 6ജിബി ഡാറ്റ (പരിധിക്ക് ശേഷം 64 കെബിപിഎസിൽ പരിധിയില്ലാത്ത ഡാറ്റ), 84 ദിവസത്തേക്ക് 1000 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. അപ്‌ഡേറ്റ് ചെയ്‌ത പ്ലാൻ 21 രൂപയുടെ കുറവോടെയാണ് വരുന്നത്. അതിൽ വോയ്‌സ്, എസ്എംഎസ്, ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് ഡാറ്റ മാത്രം ഒഴിവാക്കുകയായിരുന്നു.
കൂടാതെ ഒരു വർഷം ദൈർഘ്യമുള്ള പ്ലാനും ഇക്കൂട്ടത്തിൽ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ വോയ്‌സും എസ്എംഎസും മാത്രമുള്ള പ്ലാനിന് ഒരുവർഷത്തേക്ക് 1958 രൂപയാണ് വില. ഇതിന് 365 ദിവസത്തെ സാധുത ഉണ്ടാവും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 3600 എസ്എംഎസ് എന്നിവ പ്ലാനിൽ ലഭിക്കും. ജിയോ ടിവി, ജിയോസിനിമ (പ്രീമിയം അല്ലാത്തത്), ജിയോക്ലൗഡ് എന്നിവയുടെ അധിക ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്.












Click it and Unblock the Notifications