ജിയോ തീർന്നെന്ന് കരുതിയോ? ആ അഡാർ പ്ലാൻ വീണ്ടും, 189 രൂപ മാത്രം മുടക്കിയാൽ മതി, ഗുണങ്ങൾ ഇങ്ങനെ
ഇന്ത്യൻ വിപണിയിൽ ശക്തമായ അപ്രമാദിത്വം പ്രകടമാക്കുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. പ്രവർത്തനം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പോലും പിന്നിട്ടില്ലെങ്കിലും വരിക്കാരുടെ എണ്ണത്തിലും ഉപഭോക്താക്കളുടെ കാര്യത്തിലും ഒക്കെ വളരെയേറെ മുൻപന്തിയിലാണ് നിലവിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. ആ നിലയ്ക്ക് അവർ എല്ലാവരെയും ആകർഷിച്ചിട്ടുണ്ട്.
അതിന്റെ പ്രധാന കാരണം ലോഞ്ച് ചെയ്‌ത സമയത്ത് അവർ അവതരിപ്പിച്ച അടിപൊളി റീചാർജ് പ്ലാനുകളും മറ്റ് അനുകൂല്യങ്ങളും ആയിരുന്നു. ഒട്ടേറെ പ്രത്യേകതകൾ അടങ്ങിയ പ്ലാനുകൾ ആയിരുന്നു ജിയോ അക്കാലത്ത് അവതരിപ്പിച്ചത്. അൺലിമിറ്റഡ് എന്ന വാക്ക് ടെലികോം മേഖലയിൽ ജനകീയമാക്കിയതും ശരിക്കും ജിയോ തന്നെയാണ്. ഒൻപത് വർഷം കടന്നെങ്കിലും അതേ ജനപ്രീതി ഇന്നും അവർ നിലനിർത്തുന്നുണ്ട്.

എങ്കിലും ഇപ്പോഴത്തെ കാലത്ത് അവർക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. അടിക്കടി ട്രായ് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ തന്നെയാണ് അതിൽ പ്രധാനം. റീചാർജ് പ്ലാനുകളുടെ കാര്യത്തിലും അവയുടെ കാലാവധിയുടെ വിഷയത്തിലുമൊക്കെ ട്രായ് ഓരോ നിർദ്ദേശങ്ങൾ വയ്ക്കാറുണ്ട്. അതിനപ്പുറം അവർ വെല്ലുവിളി നേരിടുന്നത് ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനത്തിൽ നിന്നാണ്.
അടിപൊളി റീചാർജ് പ്ലാനുകൾ സ്വന്തമായി ഉണ്ടെന്നത് തന്നെയാണ് ബിഎസ്എൻഎൽ ജിയോക്ക് ഒരു എതിരാളിയായി മാറാനുള്ള പ്രധാന കാരണം. ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ ഒരുപടി മുകളിലാണ്. എന്നാൽ അത് അപ്പാടെ അനുവദിച്ചു കൊടുക്കാൻ ജിയോ തയ്യാറല്ല. അതിന്റെ ഉദാഹരണമാണ് അവരുടെ പുതിയ നീക്കം. എടുത്ത് കളഞ്ഞുവെന്ന് എല്ലാവരും കരുതിയ 189 രൂപ പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് അവരിപ്പോൾ.
ജിയോ 189 രൂപ പ്ലാൻ
189 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 സൗജന്യ എസ്എംഎസും വാഗ്‌ദാനം ചെയ്‌തു കൊണ്ടാണ് കമ്പനി അവതരിപ്പിച്ചത്. ഇതിൽ 2 ജിബി അതിവേഗ ഡാറ്റയും കൂടി ഉൾപ്പെടുന്നു. ബിഎസ്എൻഎല്ലിന് മേൽ ജിയോക്ക് വ്യക്തമായ മുൻതൂക്കം നൽകുന്ന ഘടകം എന്തെന്നാൽ 5ജി സേവനങ്ങൾ ലഭ്യമാണ് എന്നതാണ്.
അതാണ് ഇരു കമ്പനികളെയും വേറിട്ട് നിർത്തുന്ന ഘടകം. ബിഎസ്എൻഎൽ 4ജിയിലേക്ക് ചുവടുമാറ്റം തുടങ്ങിയിട്ടേ ഉള്ളൂ. ഇനി പ്രസ്‌തുത പ്ലാനിന്റെ വിശേഷം പറയുക ആണെങ്കിൽ കേവലം ഡാറ്റയും ഫ്രീ കോളും മാത്രമല്ല അതിൽ ലഭിക്കുക.ഉപഭോക്താക്കൾക്ക് ജിയോ സിനിമയുടെ പ്രീമിയം ആക്‌സസിനൊപ്പം ജിയോ ടിവി, ജിയോ ക്‌ളൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും കൂടി പ്ലാനിൽ ആസ്വദിക്കാനാകും.
വേറെയും പ്ലാനുകൾ
ഏതാണ്ട് ഇതേ പ്രൈസ് റേഞ്ചിൽ വരുന്ന ജിയോയുടെ മറ്റൊരു പ്ലാൻ കൂടിയുണ്ട്, 199 രൂപയാണ് ഇതിന്റെ മുടക്കുമുതൽ. ഇത് 18 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും നൽകുന്നു. എങ്കിലും മുകളിലത്തെ ഓഫറിൽ ഉള്ളത് പോലെ ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി ആക്‌സസ് ഉൾപ്പെടുന്നില്ല.












Click it and Unblock the Notifications