Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ ഈ രണ്ട് പ്ലാനുകളും തമ്മിൽ വാർ; 999 ആണോ 949 ആണോ വലുത്? ഉത്തരം ലളിതമല്ല!

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കരുത്ത് തെളിയിക്കുകയും ആധിപത്യം നിലനിർത്തുകയും ഒക്കെ ചെയ്‌ത കമ്പനികളിൽ ഒന്നാണ് ജിയോ. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിപണിയിൽ അത്രയധികം മാറ്റങ്ങൾ കൊണ്ട് വന്ന കമ്പനി കൂടിയാണ് അവരെന്ന് പ്രായം. ഇന്നത്തെ നിലയിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കാനും അവരെ ശാക്തീകരിക്കാനും ഒക്കെ സാധിച്ചത് ജിയോ തന്നെയാണ്, അതിൽ ഒരു സംശയവും ആർക്കും വേണ്ട. അതിനാൽ ജിയോക്ക് ഇവിടെ സവിശേഷമായ ഒരു സ്ഥാനം തന്നെ എല്ലാവർക്കും ഇടയിലുണ്ട്.

അംബാനിയാണ് തുടങ്ങിയതെങ്കിലും ആ ലെഗസി വച്ച് മാത്രമല്ല അവർ ഇന്നത്തെ നിലയിലേക്ക് വളർന്നത്. ശരിക്കും പറഞ്ഞാൽ ജിയോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന കാലഘട്ടത്തിൽ നല്ലൊരു ടെലികോം കമ്പനിയുടെ സാന്നിധ്യം ആവശ്യമായിരുന്നു. ആ സമയത്ത് എയർടെൽ നല്ല സേവനങ്ങൾ നൽകി വന്നിരുന്നെങ്കിലും വളരെ കൂടിയ വില ആയിരുന്നു എല്ലാ കമ്പനികളുടെ ഈടാക്കിയത്. അവിടേക്കാണ് ജിയോ കടന്നുവന്നത്.

reliancejioplansbest

തങ്ങളുടെ ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ജിയോക്ക് അറിയാം. അതാണ് അവരുടെ വിജയവും. ബിഎസ്എൻഎൽ എന്ന അതികായൻ പൊതുമേഖലാ രംഗത്ത് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വട്ടം വയ്ക്കുന്നത് ജിയോയാണ്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ ജിയോ അടക്കമുള്ള കമ്പനികളുടെ ആപ്‌തവാക്യം.

നിലവിൽ നല്ല ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് അവരുടെ എല്ലാ പ്രവർത്തനവും. ജിയോ ഈ വിഷയത്തിൽ മറ്റ് കമ്പനികളെക്കാൾ ഒന്നോ രണ്ടോ പടി മുകളിലാണ്. അവർ വളരെ മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി ജിയോയെ തന്നെ ആശ്രയിക്കാനുള്ള കാരണവും. അത്രയും നേട്ടം നൽകുന്നത് കൊണ്ടാണല്ലോ അവരെ ഇന്ത്യക്കാർ എന്നെന്നും ചേർത്തുപിടിക്കുന്നത്.

റിലയൻസ് ജിയോ 999 രൂപ പ്ലാൻ: ജിയോയുടെ 999 രൂപ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്ലാൻ പരിധിയില്ലാത്ത 5ജിയും 98 ദിവസത്തെ സേവന വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നു. പ്രമോഷണൽ ജിയോ അൺലിമിറ്റഡ് ഓഫറിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്‌റ്റാർ മൊബൈൽ കൂടി ലഭിക്കും.

റിലയൻസ് ജിയോ 949 രൂപ പ്ലാൻ: ജിയോയുടെ 949 രൂപ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 2 ജിബി ഡാറ്റ എന്നിവ ലഭ്യമാണ്. 949 രൂപ പ്ലാനിൽ പരിധിയില്ലാത്ത 5ജി സേവനവും 84 ദിവസത്തെ സേവന വാലിഡിറ്റിയും തന്നെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ ജിയോ ഹോട്ട്സ്‌റ്റാർ ലഭ്യമാണ്, പക്ഷേ 84 ദിവസത്തേക്ക് മാത്രം. ഈ ഘട്ടത്തിൽ, പ്രൊമോഷണൽ ഓഫർ ഉള്ളിടത്തോളം, 999 രൂപ പ്ലാൻ ആയിരിക്കും നല്ല ഓപ്‌ഷൻ.

രണ്ട് പ്ലാനുകളും പരിശോധിക്കുമ്പോൾ ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നിവയിൽ യാതൊരു വ്യത്യാസവും നിങ്ങൾക്ക് കാണാൻ കഴിയില്ല. എന്നാൽ ഒടിടി ആനുകൂല്യങ്ങളിൽ മാത്രം ചില മാറ്റങ്ങൾ നിങ്ങൾക്ക് പ്രകടമാകും. ഇതിൽ 999 പ്ലാനിൽ അധിക ഒടിടി ആനുകൂല്യങ്ങൾ ആവശ്യമില്ലാത്ത ആളുകൾക്ക്, പ്രത്യേകിച്ച് ഹോട്ട്സ്‌റ്റാർ 6 ദിവസം അധികം ലഭിക്കുമെന്നതിനാൽ നിങ്ങൾക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+