Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി മുത്താണ് മക്കളേ..; കിടിലോസ്‌കി റീചാർജ് പ്ലാൻ ഇതാ, അതിവേഗ ഡാറ്റയും ഫ്രീ കോളും, വില ഇത്രമാത്രം

ഇന്ത്യൻ ടെലികോം മേഖല വലിയ മാറ്റത്തിന്റെ പാതയിലാണ്. ഓഫറുകളുടെ കാര്യത്തിൽ ആയാലും സേവനത്തിന്റെ കാര്യത്തിൽ ആയാലും കമ്പനികൾ കൂടുതൽ പ്രൊഫഷണലിസം കൈവരിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു ഇത്. അതിൽ മുഖ്യപങ്കുവഹിച്ച കമ്പനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ ജിയോ. ഈ കമ്പനിയുടെ വരവോടെയാണ് ടെലികോം വ്യവസായം കൂടുതൽ മത്സരാധിഷ്‌ഠിതമായത്.

ഒപ്പം ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ കൂടി കളത്തിൽ ഇറങ്ങിയതോടെ ഇപ്പോൾ പോരാട്ടം മുറുകുകയാണ്. വിപണിയിൽ ഇപ്പോൾ പ്രധാനമായും മത്സരം നടക്കുന്നത് റിലയൻസ് ജിയോയും ബിഎസ്എൻഎലും എയർടെലും തമ്മിലാണ്. അത് അവർ പ്രഖ്യാപിക്കുന്ന ഓരോ റീചാർജ് പ്ലാനിലും നിങ്ങൾക്ക് വ്യക്തമാവും.

jirecharge

എയർടെൽ ഒരു പ്ലാൻ അവതരിപ്പിച്ചാൽ അതിലും കുറഞ്ഞ തുകയ്ക്ക് അതിലും കൂടുതൽ സൗകര്യങ്ങൾ നൽകാതെ ജിയോക്ക് ഇരിക്കപ്പൊറുതി ഇല്ലാതാവും. അത് സാധൂകരിച്ചുകൊണ്ട് പുതിയ പ്ലാനിനെ കുറിച്ചാണ് പറയാനുള്ളത്. നിങ്ങൾ ജിയോ വരിക്കാർ ആണെങ്കിൽ ഒരു മാസം മുഴുവൻ ഡാറ്റയും ഫ്രീ കോളും മറ്റനേകം ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരു കിടിലൻ പ്ലാൻ അറിയാം.

റിലയൻസ് ജിയോ 319 റീചാർജ് പ്ലാൻ

319 പ്രീപെയ്‌ഡ്‌ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് രണ്ട് ദിവസത്തെ അധിക സേവനം നൽകുന്നു എന്നതാണ് ഇതിന്റെ പ്രധാന ഗുണം. മറ്റ് കമ്പനികളുടെ ഓഫറുകളിൽ ഭൂരിഭാഗവും 28 ദിവസത്തേക്കാണ് വാലിഡിറ്റി നൽകുന്നത്. അവിടെയാണ് ജിയോ വ്യത്യസ്‌തമാവുന്നത്. മാത്രമല്ല ഒരുപാട് മികച്ച ആനുകൂല്യങ്ങളും ഈ ഫോണിൽ വരുന്നുണ്ട്.

രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഈ ഓഫറിൽ ഉൾപ്പെടുന്നു, അധിക നിരക്കുകൾ ഈടാക്കാതെ ഉപഭോക്താക്കളെ കൃത്യമായ ആശയവിനിമയം നടത്താൻ പ്ലാൻ അനുവദിക്കുന്നു. ഈ പ്രതിമാസ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും പ്രയോജനപ്പെടും. ഇതിന് പുറമെ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5ജിബിയുടെ ഡാറ്റയും ലഭിക്കുന്നു.

എന്ന ഫ്രീ കോളും ഡാറ്റയും മാത്രമല്ല ജിയോയുടെ ഈ പ്ലാനിനെ കൂടുതൽ മികച്ചതാക്കുന്നത്. മറ്റ് കമ്പനികൾക്ക് ഒന്നുമില്ലാത്ത അത്രയും വൈവിധ്യമാർന്ന സഹോദര സ്ഥാപനങ്ങളുള്ള കമ്പനിയാണ് റിലയൻസ് ജിയോ എന്ന് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് തന്നെ അവരുടെ റീചാർജ് പ്ലാനുകൾ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള അധിക അനുകൂല്യങ്ങൾക്കുള്ള അവസരവുമുണ്ട്. ഇവിടെയും അതുണ്ട് എന്നതാണ് പ്രത്യേകത.

ജിയോടിവി, ജിയോ സിനിമ, ജിയോ ക്‌ളൗഡ്‌ എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഇതിൽ ലഭ്യമാവുക. എന്നാൽ ജിയോ സിനിമയുടെ പ്രീമിയം വേർഷനിൽ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയില്ല. എങ്കിലും ഈ കുറഞ്ഞ ചിലവിൽ ഇത്രയധികം സേവനങ്ങൾ ലഭ്യമാവുക എന്നത് ചെറിയ കാര്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+