ബിഎസ്എൻഎല്ലും എയർടെലും ഓടിയൊളിക്കുമോ? ജിയോയുടെ അടിപൊളി പ്ലാൻ, 336 ദിവസം വാലിഡിറ്റി, വില എത്ര?
ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതറ്റം വരെയും പോവാൻ തയ്യാറായിട്ടുള്ള ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. മുൻപ് വിപണിയിലേക്ക് കടന്നുവന്ന ആദ്യ സമയം മുതൽ മറ്റ് കമ്പനികളെ അടിച്ചുവീഴ്ത്തുന്ന ഓഫറുകൾ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ജിയോ രംഗ പ്രവേശനം ചെയ്‌തത്. അതിപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്. വ്യത്യസ്‌തമായ ഓഫറുകളിലൂടെ കളം പിടിക്കുക എന്നതാണ് അവരുടെ പ്രഖ്യാപിത നയം.
അതിന് അവർക്ക് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലാണ്. കാരണം ഈ മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നാൽ ഇപ്പോൾ അവരെയും വീഴ്ത്തി മുന്നേറാനുള്ള ജിയോയുടെ ശ്രമങ്ങളുടെ ഭാഗമായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്.

ഇത് മറ്റ് സ്വകാര്യ ടെലികോം സേവന ദാതാക്കളായ എയർടെൽ, വിഐ എന്നിവർക്കും വലിയ തിരിച്ചടി സൃഷ്‌ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. അത്തരത്തിലൊരു മികച്ച ഓഫറാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ കാലാവധി തന്നെ ഒരു വർഷത്തോളം വരുമെന്നതാണ് പ്രത്യേകത. ഇത്രയും നീണ്ട കാലത്തേക്ക് റീചാർജിന്റെ തലവേദന ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഗുണകരമായ പാക്കേജാണ് ഇത്.
റിലയൻസ് ജിയോ 895 പ്ലാൻ
നിലവിൽ വിപണിയിൽ ജിയോ അവതരിപ്പിക്കുന്ന ഏറ്റവും അഫോർഡബിൽ പ്ലാനുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ഒരു ദിവസത്തേക്ക് 3 രൂപ പോലും ഈ ഓഫറിൽ ചിലവ് വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ശരാശരി കണക്കിൽ മാത്രമല്ല ഇടയ്ക്കിടെയുള്ള റീചാർജ് കൊണ്ട് പൊറുതിമുട്ടിയ ആളുകൾക്കും നല്ലൊരു ഓപ്‌ഷനായിരിക്കും.
ഈ പ്ലാനിൽ നിങ്ങൾക്ക് 336 ദിവസത്തേക്ക് വാലിഡിറ്റി കിട്ടും. കൂടാതെ ഈ പ്ലാൻ മറ്റ് മൂന്ന് പ്രധാന ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം: സൗജന്യ കോളിംഗ്, ഡാറ്റ, സന്ദേശം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ആവശ്യകതകൾക്കായി ആകെ 24 ജിബി ഡാറ്റയും ലഭിക്കും.
ഓരോ മാസവും (28 ദിവസം വരുന്ന) 2ജിബി ഡാറ്റ എന്ന തോതിൽ ആകെ 24 ജിബി ഡാറ്റയായിരിക്കും ഉപഭോക്താക്കൾക്ക് കിട്ടുക. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ജിയോ ടിവിക്ക് പുറമെ, ജിയോ സിനിമയിലേക്കും ജിയോ ക്ലൗഡിലേക്കും സൗജന്യ ആക്‌സസ് ഈ റീചാർജ് പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ഗുണം.
അതുകൊണ്ട് തന്നെ നിലവിലെ മറ്റ് പ്ലാനുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒന്നാണ് ഇതെന്ന് ഉറപ്പിച്ചു പറയാം. നിങ്ങൾക്ക് അധിക ഡാറ്റ ആവശ്യങ്ങളില്ലെങ്കിൽ, വീട്ടിൽ ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാണെങ്കിൽ ഏറ്റവും മികച്ചൊരു ഓപ്‌ഷൻ തന്നെയാണ് ഈ പ്ലാൻ. സാധാരണക്കാരെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാന ആവശ്യമായ കോളിംഗ് ആവശ്യം നിറവേറ്റാൻ ഈ പ്ലാൻ സഹായിക്കും.












Click it and Unblock the Notifications