ജിയോ പണ്ടേ പുലിയല്ലേ; ഇനി നിങ്ങളുടെ സിം കട്ടാവുമെന്ന ഭയം വേണ്ട, ഈ റീചാർജ് പ്ലാനുകൾ സഹായിക്കും!
പറ്റുമെങ്കിൽ എവിടെയൊക്കെ ലാഭം കിട്ടുമോ അതാണ് എപ്പോഴും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിപ്പോൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ആയിക്കോട്ടെ, അതല്ലാതെ മറ്റെന്തെങ്കിലും ഓഫറുകൾ തേടുമ്പോൾ ആവട്ടെ ഈ പതിവിന് മാത്രം ഇന്നാള് വരെ ഒരു മുടക്കവും വന്നിട്ടില്ല. ഇക്കാര്യം ടെലികോം വിപണിയിലും പ്രകടമാണ്. കമ്പനി ഏതെന്ന് ഒന്നും ഉപഭോക്താക്കൾ ചിന്തിക്കാറില്ല ആരുടേതാണ് നല്ല പ്ലാൻ എന്ന് മാത്രമേ അവർ നോക്കാറുള്ളൂ.
ഈ പതിവ് ഉള്ളത് കൊണ്ട് തന്നെ ടെലികോം കമ്പനികൾ അതിന് അനുസരിച്ച് മാത്രമേ കാര്യങ്ങൾ നിർവഹിക്കാറുള്ളൂ. ഇന്ത്യയിലെ ഒട്ടുമിക്ക ടെലികോം കമ്പനികളും ഇതുമായി ഒത്തുപോവുന്നതാണ്. സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ എന്നിവ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് നമ്മൾ കണ്ടുവരുന്ന കാഴ്‌ച. ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ഈ കമ്പനികൾക്ക് അറിയാം. അതാണ് അവരുടെ വിജയവും.

ബിഎസ്എൻഎൽ എന്ന അതികായൻ പൊതുമേഖലാ രംഗത്ത് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വെല്ലുവിളിയാവുന്നത് ഇവർ തന്നെയാണ്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് ഇപ്പോൾ ജിയോ ഉൾപ്പെടയുള്ള കമ്പനികളുടെ ആപ്‌തവാക്യം. അതിന് അർത്ഥം ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നിലവിൽ ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികം മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും അവരെ നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ പായുന്നത്. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് അറിയാമല്ലോ.. എങ്കിൽ അത് ശരിയാണെന്ന് ഉറപ്പിച്ചോളൂ. അത്തരത്തിൽ ഒരു പ്ലാൻ ഇതാ..
റിലയൻസ് ജിയോ 3599 രൂപ പ്ലാൻ
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ആകർഷകമായ റീച്ചാർജ് പ്ലാനുകളിലൂടെയും മികച്ച സേവനങ്ങളിലൂടെയും വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണ്. മാസം തോറുമുള്ള റീച്ചാർജ് ബുദ്ധിമുട്ടൊഴിവാക്കി, ഒരു വർഷം മുഴുവൻ തടസമില്ലാത്ത സേവനം ആഗ്രഹിക്കുന്നവർക്കായി ഇപ്പോൾ 3599 രൂപയുടെ വാർഷിക പ്ലാൻ ജിയോ അവതരിപ്പിക്കുന്നു.
ഈ പ്ലാനിന് 365 ദിവസത്തെ കാലാവധിയാണുള്ളത്. റീച്ചാർജിനെക്കുറിച്ച് പിന്നീട് ചിന്തിക്കാതെ ഉപയോഗിക്കാനാഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒന്നാണിതെന്ന് നിസംശയം പറയാം. പരിധിയില്ലാത്ത വോയിസ് കോളുകളും സൗജന്യ പാൻ-ഇന്ത്യ റോമിംഗും ഇതിൽ ലഭിക്കുമെന്നതാണ് ഈ പ്ലാനിനെ വേറിട്ട് നിർത്തുന്ന കാര്യം.
പ്രതിദിനം 2.5GB ഹൈ-സ്‌പീഡ് ഡാറ്റ (മൊത്തം 912.5GB), ദിവസേന 100 സൗജന്യ എസ്എംഎസുകൾ എന്നിവയും ഇതിനൊപ്പമുണ്ട്. മാത്രമല്ല 5ഐ കവറേജുള്ള പ്രദേശങ്ങളിൽ പരിധിയില്ലാത്ത 5ജി ഡാറ്റയും ആസ്വദിക്കാൻ സാധിക്കും. കൂടാതെ, ജിയോടിവി (JioTV), ജിയോഎഐ ക്ലൗഡ് (JioAI Cloud), ഗൂഗിൾ ജെമിനി പ്രോ (Google Gemini Pro) സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയിലേക്കുള്ള ആക്‌സസും ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളായി ലഭിക്കും.
റിലയൻസ് ജിയോ 3999 രൂപ പ്ലാൻ
കായിക പ്രേമികളെ ലക്ഷ്യമിട്ടുള്ള 3999 പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയും പ്രീമിയം ഒടിടി സബ്‌സ്‌ക്രിപ്ഷനും നൽകുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് പാന്‍-ഇന്ത്യ കോളിംഗ്, പ്രതിദിനം 2.5ജിബി ഡാറ്റ, സൗജന്യ ഫാൻകോഡ് ആപ്പ്, അൺലിമിറ്റഡ് 5ജി ഡാറ്റ, 100 എസ്എംഎസ്, ജിയോടിവി, ജിയോഎഐ ക്ലൗഡ്, ഗൂഗിൾ ജെമിനി പ്രോ എന്നിവ ഉൾപ്പെടുന്നു.
റിലയൻസ് ജിയോ 1748 രൂപ പ്ലാൻ
ഡാറ്റ ആവശ്യമില്ലാതെ കോളിംഗിന് മാത്രം പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്കായി 1748-ന്റെ പ്ലാൻ 336 ദിവസത്തെ വാലിഡിറ്റിയോടെ ലഭ്യമാവും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, 3600 സൗജന്യ എസ്എംഎസ്, ജിയോടിവി, ജിയോഎഐ ക്‌ളൗഡ് എന്നിവയും ലഭിക്കും; മറ്റ് ഡാറ്റാ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications