Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ വേറെ ലെവൽ തന്നെ; ഈ പ്ലാനുകൾ നിങ്ങൾക്ക് നീണ്ട വാലിഡിറ്റി തരും, ഡാറ്റയില്ലേ? വില അറിയാം

ഇന്ത്യയിലെ ടെലികോം രംഗത്ത് തിളങ്ങുന്ന നക്ഷത്രമായി മാറിയിരിക്കുകയാണ് റിലയൻസ് ജിയോ. ശരിക്കും പറഞ്ഞാൽ കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യൻ വിപണിയിലേക്ക് അത്രയധികം മാറ്റങ്ങൾ കൊണ്ട് വന്ന കമ്പനി കൂടിയാണ് ജിയോ. ഇന്നത്തെ നിലയിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കാനും അവരെ നിലനിർത്താനും ഒക്കെ സാധിച്ചത് ജിയോയുടെ സാന്നിധ്യം ആണെന്ന് പറയുന്നതിൽ അതിശയോക്തി ഒട്ടുമില്ല. ഇക്കാരണം കൊണ്ട് തന്നെ ജിയോയ്ക്ക് എല്ലാവിധത്തിലും ഉപഭോക്താക്കളുടെ പിന്തുണ ആവോളമുണ്ടെന്നതാണ് വാസ്‌തവം.

അംബാനിയുടെ കമ്പനി ആയതിനാൽ തന്നെ ഉപഭോക്താക്കളെ എങ്ങനെ ഒപ്പം നിർത്തണമെന്ന് കൃത്യമായി ജിയോക്ക് അറിയാം. അതാണ് അവരുടെ നേട്ടം. ഉപഭോക്താക്കളെ കൈയിലെടുക്കാൻ ജിയോ ശ്രമിക്കുമ്പോൾ മറ്റുള്ള കമ്പനികൾ നമുക്ക് മുന്നിലുണ്ട്. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ ജിയോ ഉൾപ്പെടെയുള്ള കമ്പനികളുടെ മുദ്രാവാക്യം.

jiobestplans

മികച്ച രീതിയിൽ ബജറ്റ് ഫ്രണ്ട്ലി ആയി ഓഫറുകൾ നൽകുക എന്നതാണ് ജിയോയുടെ രീതി. ജിയോ ഈ വിഷയത്തിൽ ഒരുപടി മുകളിൽ തന്നെയാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെ മികച്ച ഓഫറുകൾ നൽകി കൊണ്ടാണ് തങ്ങളുടെ ഉപഭോക്താക്കളെ ഒപ്പം നിർത്തുന്നത്. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി ജിയോ ആശ്രയിക്കാനുള്ള പ്രധാന കാരണവും. ഇത്രയും അനുകൂല്യങ്ങൾ നൽകുന്നത് കൊണ്ടാണല്ലോ അവരെ ഇന്ത്യക്കാർ കൈവിടാത്തത്.

ജിയോയെ സംബന്ധിച്ച് അവരെ വേറിട്ട് നിർത്തുന്നത് അവരുടെ ഉപഭോക്താക്കളുമായുള്ള ഇടപെടൽ രീതികളാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ തരത്തിലുള്ള ആളുകളെയും ലക്ഷ്യമിട്ടു കൊണ്ട് ഓരോ രീതിയിലുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ മിടുക്കന്മാർ ആണിവർ. അതാണ് അവരെ സംബന്ധിച്ച് ഏറ്റവും വലിയൊരു സവിശേഷതയായി നിലനിൽക്കുന്ന കാര്യം. പറഞ്ഞുവരുന്നത് ജിയോയുടെ ചില പ്രത്യേക രീതികളെ കുറിച്ചാണ്.

വെറും ഡാറ്റയും എസ്എംഎസും ഒക്കെ നൽകി ചെറുപ്പക്കാരെ മാത്രമല്ല, ദീർഘകാല വാലിഡിറ്റി നൽകുന്ന നല്ല പ്ലാനുകളുമായി മറ്റുള്ള ആളുകളെയും ആകർഷിക്കാൻ ജിയോക്ക് എന്നും സാധിക്കാറുണ്ട് എന്നതാണ് പ്രധാന കാര്യം. അത്തരത്തിൽ ജിയോ അടുത്തിടെ ചില പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ട്രായിയുടെ നിർദ്ദേശം അനുസരിച്ചാണ് ഡാറ്റ ഇല്ലാത്ത വാലിഡിറ്റി പ്ലാനുകൾ അവർ കൊണ്ട് വന്നത്. അത്തരം രണ്ട് പ്ലാനുകൾ ഏതൊക്കെ എന്നറിയാം.

ജിയോ 458 പ്ലാൻ: ജിയോയുടെ പുതിയ 458 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗും 1000 സൗജന്യ എസ്എംഎസും ലഭിക്കുമെന്ന സന്തോഷ വാർത്തയുണ്ട്. ഇതിനുപുറമെ, ജിയോ സിനിമ, ജിയോ ടിവി പോലുള്ള ആപ്പുകളിലേക്കും ഉപയോക്താക്കൾക്ക് സൗജന്യ ആക്‌സസ് ലഭിക്കുമെന്ന് കൂടി ഓർത്തുകൊള്ളുക.

കോളിംഗും എസ്എംഎസും മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി ഈ പ്ലാൻ പ്രത്യേകമായി കൊണ്ടുവന്നിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഈ പ്ലാനിൽ ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും സൗജന്യ നാഷണൽ റോമിംഗ് സൗകര്യവും നൽകുന്നു എന്നത് അധിക നേട്ടമാണ്.

ജിയോ 1958 പ്ലാൻ: ജിയോയുടെ പുതിയ 1958 രൂപ പ്രീപെയ്‌ഡ്‌ പ്ലാൻ 365 ദിവസത്തെ ദീർഘകാല വാലിഡിറ്റിയോടെയാണ് വരുന്നത്. അത് തന്നെയാണ് ഉപഭോക്താക്കൾക്ക് ആവശ്യവും. ഈ പ്ലാനിൽ, ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും.

കൂടാതെ 3600 സൗജന്യ എസ്എംഎസും സൗജന്യ നാഷണൽ റോമിംഗും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ സിനിമ, ജിയോ ടിവി പോലുള്ള ആപ്പുകളിലേക്കും സൗജന്യ ആക്‌സസ് ഈ പ്ലാൻ നൽകുന്നു, അതുവഴി ഉപഭോക്താക്കൾക്ക് പരമാവധി വിനോദം ആസ്വദിക്കാൻ കഴിയും. ഒരു വർഷത്തേക്ക് റീചാർജ് എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ഗുണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+