Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎല്ലും എയർടെലും കരുതിയിരുന്നോ; ഇത് ജിയോയുടെ ബംപർ പ്ലാൻ, 2 ജിബി നെറ്റും കോളും 448 രൂപയ്ക്ക്?

മുൻപൊക്കെ നമ്മൾ മൊബൈൽ റീചാർജ് ചെയ്‌തിരുന്നത്‌ വെറും ടോക്ക് ടൈമുകൾക്ക് വേണ്ടിയായിരുന്നു. സെക്കന്റ് ബില്ലിംഗും ഇൻകമിംഗ് ചാർജും ഒക്കെ ഉപഭോക്താക്കളിൽ നിന്ന് കമ്പനികൾ ഈടാക്കിരുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ അതിവേഗ ഡാറ്റ, 4ജി മുതൽ ഇങ്ങോട്ട് ഈ സമ്പ്രദായം ഒക്കെയും പാടെ മാറ്റിമറിച്ച വിപ്ലവമായിരുന്നു. എങ്കിലും ഇക്കാലത്തും ഉപഭോക്താക്കൾക്ക് മേൽ തൂങ്ങുന്ന വാൾ പോലെ ടെലികോം കമ്പനികൾ ചില നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് മാസം റീചാർജ് ചെയ്യുക പതിവാക്കണം എന്നത്. ഇല്ലെങ്കിൽ ആദ്യപടിയായി നിങ്ങളുടെ ഫോണിൽ ഔട്ട് ഗോയിങ് കോളുകൾ ആദ്യം കട്ട് ആവുകയും രണ്ടാമത് ഇൻകമിംഗ് ലഭിക്കാതെ വരികയും ചെയ്യും. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ എല്ലാം തങ്ങൾക്ക് അനുയോജ്യമായ പ്ലാനുകൾ തേടി അലയുകയാണ്.

reliancejioplansnew

എല്ലാം ഒത്തിണങ്ങിയ പ്ലാനുകൾ കിട്ടുക അപൂർവം സന്ദർഭങ്ങളിൽ മാത്രമായിരിക്കും. അത്തരമൊരു അവസരം ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള ടെലികോം കമ്പനികളിൽ ഒന്നായ റിലയൻസ് ജിയോ. അതിവേഗ ഡാറ്റയും ഫ്രീ കോളും സൗജന്യ എസ്എംഎസും ഒക്കെയായി ഒരു ബംപർ ഓഫറാണ് ജിയോ നിങ്ങൾക്കായി ഒരുക്കുന്നത്.

ജിയോ 448 റീചാർജ് പ്ലാൻ

റിലയൻസ് ജിയോയുടെ കിടിലൻ ഒരു പ്ലാൻ തന്നെയാണ് 448 രൂപയ്ക്ക് ലഭിക്കുന്നത്. ജിയോയുടെ 28 ദിവസത്തെ ധമാക്ക റീചാർജ് പ്ലാൻ ആണിത്. ഈ റീചാർജ് ഓഫർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം.

കൂടാതെ ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി സേവനവും ലഭ്യമാണ്. കൂടുതൽ ഡാറ്റ ഉപയോഗം ഉള്ള ആളുകളെ സംബന്ധിച്ച് ഇത് നല്ലൊരു അവസരം ആയിരിക്കും. കാരണം നിങ്ങളുടെ ഫോൺ 5ജി സേവനം സപ്പോർട്ട് ചെയ്യുമെങ്കിൽ ഇത് നിങ്ങൾക്ക് ഏറെ ഗുണകരമായിരിക്കും. ഇത്രയും കുറഞ്ഞ നിരക്കിൽ ഈ ഓഫർ ലഭ്യമാവും എന്നതാണ് പ്രത്യേകത.

ഇനി വെറുമൊരു റീചാർജ് പ്ലാൻ മാത്രമായി ഇതിനെ കാണാനും വരട്ടെ. ഡാറ്റയും എസ്എംഎസും ഫ്രീ കോളും മാത്രമല്ല മറ്റ് ചില അനുകൂല്യങ്ങൾ കൂടി ഈ പ്ലാനിൽ മുകേഷ് അംബാനിയുടെ സ്വന്തം ടെലികോം കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മൾ എല്ലാവരും കാണാൻ കൊതിക്കുന്ന ചില പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആനുകൂല്യം.

സോണിലൈവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി പ്ലസ്, സൺ നെക്സ്റ്റ്, ഫാൻകോഡ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഈ റീചാർജിലൂടെ നിങ്ങൾക്ക് ആക്‌സസ് ലഭിക്കുന്നവയിൽ ചിലതാണ്. ഇതോടെ ഡാറ്റയ്ക്ക് പുറമേ പരിധിയില്ലാത്ത വിനോദ പരിപാടികളിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കും ഈ റീചാർജ് പ്ലാനിലൂടെ തുടക്കമാവും.

നിലവിൽ ഈ നിരക്കിൽ ജിയോ നൽകുന്ന ഇത്രയധികം ആനുകൂല്യങ്ങൾ നൽകാൻ മറ്റുള്ള ടെലികോം കമ്പനികൾ ഒക്കെയും ബുദ്ധിമുട്ടും. എങ്കില് പൊതുമേഖലാ സ്ഥാപനമായ റിലയൻസ് മാത്രം ഇതിലും കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട പ്ലാനുകൾ നൽകുന്നുണ്ട് എന്നതാണ് വാസ്‌തവം. എന്നാൽ 5ജി സേവനം ഇതുവരെ ലഭിക്കാത്തത് മാത്രമാണ് ഏക തിരിച്ചടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+