ജിയോയാണെങ്കില്‍ ഈ പ്ലാനൊന്ന് പരീക്ഷിക്കൂ, ഡാറ്റയും കോളുമെല്ലാം ഉണ്ട്; ചെലവ് ഇത്ര മാത്രം
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ മൊബൈല്‍ കണക്ഷനുകളില്‍ ഏറ്റവും മികച്ച എന്റര്‍ടെയിനറായിട്ടാണ് അറിയപ്പെടുന്നത്. അത്രയ്ക്കധികം പാക്കേജുകളാണ് അവരുടെ റീച്ചാര്‍ജുകളില്‍ ഉള്ളത്. ദീപാവലിക്ക് അടക്കം കിടിലന്‍ ഓഫറുകള്‍ റിലയന്‍സ് ജിയോ യൂസര്‍മാര്‍ക്കായി നല്‍കിയിരുന്നു.
ജിയോയുടെ പുതിയൊരു പ്ലാനാണ് ഇപ്പോള്‍ യൂസര്‍മാര്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത്. 899 രൂപയുടെ പ്ലാനാണിത്. ഡാറ്റ കുറവുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്ലാന്‍. വേഗത്തില്‍ ഡാറ്റ തീര്‍ന്നുപോകുന്നുവെന്ന് പരാതി പറയുന്നവര്‍ക്ക് ഈ പ്ലാന്‍ ഉപയോഗപ്പെടുത്താം. 200 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനിലുണ്ട്.

അതേസമയം ഡാറ്റയും കോളും മാത്രമല്ല 899 രൂപയുടെ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒരുപാട് സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. 3350 രൂപയുടെ സമ്മാനങ്ങളാണ് ദിവാലി ധമാക്ക ഓഫറിന്റെ ഭാഗമായി ജിയോ നല്‍കുന്നത്. 899 രൂപയുടെ ഈ പ്ലാനിന് 90 ദിവസത്തെ കാലാവധിയാണ് ഉള്ളത്. 200 ജിബി ഹൈസ്പീഡ് ഡാറ്റയാണ് ജിയോ നല്‍കുന്നത്.
നിത്യേന രണ്ട് ജിബിയെന്ന നിരക്കിലാണ് ലഭിക്കുന്നത്. 20 ജിബി അധികമായും ലഭിക്കും. 2 ജിബി നിത്യേന ഡാറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത കുറയും. നിത്യേന 100 എസ്എംഎസ്സുകളും ഈ പ്ലാനില്‍ ലഭിക്കും. ഈസി മൈ ട്രിപ്പ്, അജിയോ അടക്കമുള്ളവയില്‍ ഡിസ്‌കൗണ്ടുകളും ഇതോടൊപ്പം ജിയോ നല്‍കുന്നുണ്ട്. മൊത്തം 3350 രൂപയുടെ സമ്മാനങ്ങളാണ് ഇത്തരത്തില്‍ ലഭിക്കും.
ജിയോ 999 രൂപയുടെ മറ്റൊരു പ്ലാനും പുതുതായി ലോഞ്ച് ചെയ്തിട്ടുണ്ട്. 98 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിത്യേന ഈ പ്ലാനില്‍ രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. കോളുകള്‍ നിങ്ങളെ ഒരുപാട് അലട്ടുന്ന പ്രശ്‌നമാണെങ്കില്‍ ഈ പ്ലാനില്‍ പരിഹാരം കാണാനാവും. വേഗത്തില്‍ ടോക് ടൈം തീര്‍ന്നുപോകുന്നതാണ് പരാതിയെങ്കില്‍ ഈ പ്ലാനില്‍ ആ പ്രശ്‌നങ്ങളുണ്ടാവില്ല.
അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനില്‍ ലഭിക്കുക. നൂറ് എസ്എംഎസ്സുകളും ലഭിക്കും. അതേസമയം ഈ പ്ലാനില്‍ 5ജി ഇന്റര്‍നെറ്റ് അണ്‍ലിമിറ്റഡാണ്. എത്ര വേണമെങ്കിലും ഇന്റര്‍നെറ്റ് തടസ്സങ്ങളില്ലാതെ ഉപയോഗിക്കാനാവും. നിങ്ങളുടെ നെറ്റ്‌വര്‍ക്ക് പരിധിക്കുള്ളില്‍ 5ജി ഇന്റര്‍നെറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യേണ്ടത്.
ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ, എന്നിവയുടെ സേവനങ്ങളും ഈ പ്ലാനില്‍ ലഭിക്കും. ഡാറ്റയും കോളും മാത്രമല്ല ഒടിടിയും വരുന്നതോടെ ഈ പ്ലാന്‍ 999 രൂപയ്ക്ക് വന്‍ ലാഭമാണ്. എന്റര്‍ടെയിന്‍മെന്റ് പാക്കേജ് എന്ന് ഈ പ്ലാനിനെ വിശേഷിപ്പിക്കാം.












Click it and Unblock the Notifications