ഇത് ജിയോയാണ്, ഡാറ്റ എടുത്താലും തീരില്ല, ഇഷ്ടം പോലെ വിളിക്കാം; ഈ പ്ലാനുകളില്‍ എല്ലാം കിട്ടും
റീച്ചാര്‍ജിന്റെ കാര്യത്തില്‍ ജിയോയോളം മിടുക്കന്‍ വേറെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അത്രയ്ക്കധികം ഓഫറുകും ആനുകൂല്യങ്ങളുമെല്ലാം ജിയോ റീച്ചാര്‍ജുകളിലുടെ നല്‍കാറുണ്ട്. ഡാറ്റയും എത്ര വേണമെങ്കിലും വിളിക്കാവുന്ന കോളുകളുമെല്ലാം ജിയോ നല്‍കുന്നുണ്ട. കോളും ഡാറ്റയ്ക്കും പുറമേ ഒടിടി പ്ലാറ്റ്‌ഫോം സേവനങ്ങളും ജിയോ നല്‍കി വരുന്നു. എന്നാല്‍ ജിയോയുടെ ഏറ്റവും ജനപ്രിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഏതൊക്കെയാണെന്ന് അറിയുമോ? ഇക്കാര്യമൊന്ന് പരിശോധിക്കാം.
ജിയോയുടെ 75 രൂപയുടെ പ്ലാനാണ് ഇതില്‍ ഏറ്റവും പ്രശസ്തം. ഇതില്‍ അണ്‍ലിമിറ്റഡായി കോളുകളാണ് ലഭിക്കുക. ജിയോയുടെ ബേസിക്ക് പ്ലാനാണ്. 50 എസ്എംഎസ്സുകള്‍ രണ്ടര ജിബി ഡാറ്റ എന്നിവയും ഇതിലുണ്ട്. ജിയോസിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയവയുടെ സേവനങ്ങളും ലഭിക്കും. 23 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

91 രൂപയുടെ പ്ലാനും ജിയോ നേരത്തെ പുറത്തിറക്കിയിരുന്നു. മൂന്ന് ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ഈ പ്ലാനില്‍ ക ിട്ടും. 50 എസ്എംഎസ്സുകളും പ്ലാനിനൊപ്പം വരുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് പോലുള്ള ആപ്ലിക്കേഷനുകളുടെ സൗജന്യ സേവനവും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.
നൂറ് രൂപയ്ക്ക് മുകളിലുള്ള പ്ലാനില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് 125 രൂപയുടെ പ്ലാനാണ്. ഈ പ്ലാനില്‍ 11.5 ജിബി ഡാറ്റയാണ് ലഭിക്കുക. മുന്നൂറ് എസ്എംഎസ്സുകളും ലഭിക്കും. 23 ദിവസമാണ് കാലാവധി. 152 രൂപയുടെ പ്ലാനില്‍ അതുപോലെ 14 ജിബി അതിവേഗ ഡാറ്റ ലഭിക്കും. 300 എസ്എംഎസ്സുകളും കിട്ടും ഇതിന്റെ കാലാവധി 28 ദിവസമാണ്.
186 രൂപയുടെ പ്ലാനാണ് അടുത്തതായി വരുന്നത്. ഇതില്‍ സൗജന്യ വോയ്‌സ് കോളുകള്‍ അണ്‍ലിമിറ്റഡായി ലഭിക്കും. നിത്യേന 1 ജിബി ഡാറ്റയും ലഭിക്കും. 100 എസ്എംഎസ്സുകളും, ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സേവനങ്ങളും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.
200 രൂപയ്ക്ക് മുകളില്‍ ഒരു പ്ലാനാണ് നിങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനാവുക. 223 രൂപയാണ് ഇതിനായി മുടക്കേണ്ടത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് ഈ പ്ലാനിലുള്ളത്. നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും. അതുപോലെ ഡാറ്റ നിത്യേന രണ്ട് ജിബി ലഭിക്കും. ജിയോ ആപ്പുകളുടെ സൗജന്യ സേവനവും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
ചെലവേറിയ മറ്റൊരു പ്ലാനും ജിയോയിലുണ്ട്. 895 രൂപയാണ് ഈ റീച്ചാര്‍ജിന് ചെലവാകുക. രണ്ട് ജിബി ഡാറ്റ നിത്യേന ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് ഈ പ്ലാനിലുള്ളത്. 50 എസ്എംഎസ്സുകളും ലഭിക്കും. ജിയോ ക്ലൗഡ് അടക്കമുള്ള ആപ്പുകളുടെ സേവനവും ലഭിക്കും. 336 ദിവസാണ് ഇതിന്റെ കാലാവധി. ഒരു വര്‍ഷത്തേക്ക് ലഭിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകളിലൊന്നാണിത്.












Click it and Unblock the Notifications