Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയ്ക്ക് ലോട്ടറി അടിച്ചു മക്കളേ..; വെറും 11 രൂപയ്ക്ക് 10 ജിബി ഡാറ്റ അടിച്ചുപൊളിച്ച് ഉപയോഗിക്കാം, കാലാവധി?

ഒട്ടുമിക്ക ടെലികോം കമ്പനികളും ഉപഭോക്താക്കളുടെ മനസ് മനസിലാക്കി കൊണ്ടാണ് ഇപ്പോൾ ഓഫറുകൾ പ്രഖ്യാപിക്കുന്നതും റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതും. അതിന് പ്രധാനമായും ഹേതുവായത് ബിഎസ്എൻഎലിന്റെ വിപണിയിലെ ഇടപെടലുകളാണ്. അവരുടെ കുറഞ്ഞ നിരക്കിലുള്ള ഓഫറുകളുടെ ചുവടുപിടിച്ചുകൊണ്ട് നിരവധി ഓഫറുകൾ, അതും മെച്ചപ്പെട്ടത് വിവിധ കമ്പനികൾ പ്രഖ്യാപിക്കുന്നുണ്ട്.

എന്നാൽ വിപണിയുടെ പൾസ് മനസിലാക്കാൻ ഒരുപക്ഷേ ബിഎസ്എൻഎല്ലിനെ പോലെ തന്നെ ശ്രമിച്ച കമ്പനിയാണ് റിലയൻസ് ജിയോ. അടുത്ത കാലത്തായി അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചാൽ നിങ്ങൾക്ക് ആ കാര്യം വ്യക്തമായി മനസിലാവും. എങ്ങനെ ഉപഭോക്താക്കളെ ഒപ്പം നിർത്താമെന്നും പുതിയ ആളുകളെ ആകർഷിക്കാമെന്നും അവർ ചിന്തിക്കുന്നുണ്ടെന്ന് വ്യക്തം.

jiorechargeplans

കുറഞ്ഞ പക്ഷം ആ ചിന്ത റീചാർജ് പ്ലാനുകളിൽ എങ്കിലും പ്രാവർത്തികമാക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അതിനെ സാധൂകരിക്കുന്ന ചില കിടിലൻ റീചാർജ് പ്ലാനുകൾ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റാ വേണ്ടവർക്കും അല്ലാതെ സാധാരണ റീചാർജ് വേണ്ടവർക്കും ഒക്കെ ജിയോ കൃത്യമായ പരിഗണന നൽകി വരുന്നുണ്ട്.

ജിയോ 11 രൂപ റീചാർജ് പ്ലാൻ

നിലവിൽ ജിയോ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്ലാനുകളിൽ ഒന്നാണ് 11 രൂപയുടെ ഡാറ്റ പാക്ക്. അത് പക്ഷേ എല്ലാവർക്കും ഒരുപോലെ ഗുണകരം ആവണമെന്നില്ല എന്നതാണ് വാസ്‌തവം. കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റ ആഗ്രഹിക്കുന്നവർക്ക് ഇതിലും അനുയോജ്യമായ മറ്റൊരു ഓഫർ കിട്ടില്ല. കാരണം സിനിമ ഡൗൺലോഡ് ചെയ്യാനോ ഓഫീസ് സംബന്ധമായ എന്തെങ്കിലും ഫയലുകൾ സേവ് ചെയ്യാനും ഒകെ അനുയോജ്യമാണ് ഈ പ്ലാൻ.

ഇതിൽ നിങ്ങൾ 11 രൂപ നൽകിയാൽ 10 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുക. എന്നാൽ കാലാവധി കേവലം ഒരു മണിക്കൂർ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ ഈ ഡാറ്റ പിന്നീടുള്ള സമയത്തേക്ക് മാറ്റി വയ്ക്കാം എന്ന് വിചാരിച്ചാൽ അത് മണ്ടത്തരമാവും. കുറഞ്ഞ സമയം പരിധിയിൽ കൂടുതൽ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇ ഓഫറിന് ധൈര്യമായി കൈ കൊടുക്കാം.

അതുപോലെ നിങ്ങൾക്ക് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നതും താരതമ്യേന കൂടുതൽ ഡാറ്റ ആവശ്യങ്ങളുള്ള ജോലിയും ചെയ്‌ത്‌ തീർക്കാനും ഉണ്ടെങ്കിൽ വിഷമിക്കേണ്ട. അതിനും ജിയോ വഴി ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം വാലിഡിറ്റിയുടെ ഡാറ്റ പാക്ക് ആണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ 25 ജിബിയാണ് നിങ്ങൾക്ക് ലഭിക്കുക. ഇതും മികച്ച രീതിയിൽ അടിയന്തര ജോലി സംബന്ധമായ കാര്യങ്ങൾക്ക് അനുയോജ്യമായ ഓഫറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+