122 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്ത് നോക്കൂ, ജിയോ ബജറ്റ് ഫ്രണ്ട്‌ലി; ഡാറ്റയുടെ പ്രശ്‌നം ഇനി മറന്നേക്കൂ
മുംബൈ: ബിഎസ്എന്‍എല്ലിന്റെ ബജറ്റ് ഫ്രണ്ട്‌ലി വന്നതോടെ ഏറ്റവും ബുദ്ധിമുട്ടിയത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയാണ്. നേരത്തെ ജിയോയ്ക്കായിരുന്നു ഈ പേരുണ്ടായിരുന്നത്. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ ജിയോയെ നിരവധി യൂസര്‍മാര്‍ കൈവിട്ടിരുന്നു. പലര്‍ക്കും റീച്ചാര്‍ജ് പോക്കറ്റ് കീറുന്ന കാര്യമായി മാറിയിരുന്നു. എന്നാല്‍ ജിയോ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്.
അവരുടെ ചുരുങ്ങിയ ചെലവിലുള്ള ഒരു റീച്ചാര്‍ജ് പ്ലാന്‍ ഇപ്പോള്‍ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. വെറും 122 രൂപയാണ് ഈ റീച്ചാര്‍ജിനാണ് നിങ്ങള്‍ ചെലവിടേണ്ടത്. ജിയോയുടെ എട്ടാമത് വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ഈ പ്ലാന്‍ പുറത്തിറക്കിയത്.

122 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ കാര്യമായി ഒന്നുമുണ്ടാവില്ലെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങല്‍ക്ക് തെറ്റി. നിത്യേന ഒരു ജീബി ഡാറ്റ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഇത്രയും ദിവസം ഒരു ജിബി ഡാറ്റ വെച്ച് ലഭിക്കും. 28 ജിബി ഡാറ്റ മൊത്തത്തില്‍ ലഭിക്കും. നിങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ആവശ്യത്തിന് ഡാറ്റ വേണമെന്നുണ്ടെങ്കില്‍ 122 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ഏറ്റവും ബെസ്റ്റാണ്.
അതേസമയം ഡാറ്റ മാത്രമല്ല ഈ പ്ലാനില്‍ ഉള്ളത്. ജിയോ ഫോണ്‍ യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാവുക. എന്നാല്‍ വോയ്‌സ് കോളിങോ എസ്എംഎസ്സുകളോ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. ഡാറ്റ മാത്രമാണ് ഇതില്‍ ഉള്ളത്.
ജിയോ ഫോണ്‍ ഉപയോഗിക്കുന്നരാണെങ്കില്‍ ഈ പ്ലാന്‍ ലഭ്യമാവും. എന്നാല്‍ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാനാവില്ല. 122 രൂപയുടെ ഈ പ്ലാനില്‍ ആഡ് ഓണ്‍ ഓഫറുകള്‍ ഉണ്ട്. ജിയോ ഫോണ്‍ യൂസര്‍മാര്‍ക്ക് നിത്യേനയുള്ള ഡാറ്റ അധികമായി ലഭിക്കാന്‍ റീച്ചാര്‍ജ് ചെയ്യാം. ബജറ്റ് ഫ്രണ്ട്‌ലിയാണ് എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം.
ജിയോ ഫോണ്‍ യൂസര്‍മാര്‍ ആവശ്യത്തിന് ഇന്റര്‍നെറ്റ് ഇതിലൂടെ ലഭിക്കും. ജിയോയുടെ മറ്റ് ചില പ്ലാനുകള്‍ക്കും ഓഫറുകളുണ്ട്. സെപ്റ്റംബര്‍ അഞ്ചിനും പത്തിനും ഇടയില്‍ റീച്ചാര്‍ജ് ചെയ്താല്‍ 700 രൂപ വരെയുള്ള മൂന്ന് കാര്യങ്ങള്‍ ലഭ്യമാവും. മൂന്ന് പ്ലാനിനാണ് ഈ ഗുണങ്ങള്‍ ലഭിക്കും.
899, 999, 3599 രൂപ റീച്ചാര്‍ജുകള്‍ക്കാണ് ഈ നേട്ടങ്ങള്‍ ലഭിക്കുക. പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും. പത്ത് ജിബി ഡാറ്റ പാക്കും ഈ പ്ലാനിനൊപ്പം ലഭ്യമാവും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ ഉള്ളത്. സെമാറ്റോയുടെ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും.
899, 999 രൂപ പ്ലാനുകളില്‍ നിത്യേന രണ്ട് ജിബി ഡാറ്റയാണ് ലഭിക്കും. 90 ദിവസമാണ് 899 രൂപയുടെ കാലാവധി. 999 രൂപയുടെ പ്ലാനിന് 98 ദിവസമാണ് വാലിഡിറ്റി. അതേസമയം 35999 രൂപയുടെ പ്ലാനില്‍ നിത്യേന 2.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കും. ഇതിന്റെ കാലാവധി 365 ദിവസമാണ്. ഇത് ജിയോയുടെ വാര്‍ഷിക പ്ലാനാണ്.












Click it and Unblock the Notifications