ജിയോയുടെ ബമ്പര്‍ റീച്ചാര്‍ജ്; ഡാറ്റ മാത്രമല്ല, 398 രൂപയ്ക്ക് ഇക്കാര്യങ്ങളും കിട്ടും
ജിയോ റീച്ചാര്‍ജിന്റെ കാര്യത്തില്‍ രാജാവാണെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തിലോ റീച്ചാര്‍ജ് പ്ലാനുകളുടെ കാര്യത്തിലോ ജിയോയോളം വരില്ല ആരും എന്ന് ഉറപ്പിച്ച് പറയാം. നിരവധി പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഡാറ്റ മാത്രമല്ല ഇവയില്‍ ഉള്ളത് എന്നതാണ് പ്രധാന ആകര്‍ഷണം.
ജിയോ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എന്ന പ്ലാനാണ് അടുത്തിടെ റിലയന്‍സ് പുറത്തിറക്കിയത്. അണ്‍ലിമിറ്റഡായി 5ജി ഡാറ്റയാണ് ഈ പ്ലാനിന്റെ പ്രത്യേകത. അതോടൊപ്പം 14 ഒടിടി സേവനങ്ങള്‍ അടക്കം ലഭിക്കും. മറ്റൊരു റീച്ചാര്‍ജിനും നല്‍കാന്‍ സാധിക്കാത്ത അത്ര സേവനങ്ങള്‍ റെഡിയാക്കി വെച്ചിരിക്കുകയാണ് ജിയോ.

സീ5, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ജിയോ സിനിമ, എന്നിവയെല്ലാം ഒടിടി സബ്‌സ്‌ക്രിപ്ഷന്റെ രൂപത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ പ്ലാനിനായി നിങ്ങള്‍ മുടക്കേണ്ടത് വെറും 398 രൂപയാണ്. നാല് പ്ലാനുകളാണ് ജിയോ മൊത്തത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 148, 398, 1198, 4498 രൂപ എന്നിങ്ങനെയാണ് ആ പ്ലാനുകള്‍. ഇതില്‍ 1198 രൂപയുടെ പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി.
നിത്യേന രണ്ട് ജിബി 5ജി ഡാറ്റഫ ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും, നൂറ് എസ്എംഎസ്സും പ്രതിദിനം ഈ പ്ലാനിലൂടെ കിട്ടും. എന്നാല്‍ അതുകൊണ്ടും തീരുന്നില്ല. 14 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുക. ജിയോ ടിവി ആപ്ലിക്കേഷന്‍ വഴിയാണ് ഇവ ലഭിക്കുക. 18 ജിബി അധിക ഡാറ്റയും ഈ പ്ലാന്‍ പ്രകാരം ലഭിക്കും.
മൂന്ന് ആറ് ജിബി ഡാറ്റ വൗച്ചറിലൂടെയാണ് അധിക ഡാറ്റ ലഭ്യമാവുക. ഈ വൗച്ചര്‍ നിങ്ങളുടെ ജിയോ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിലെത്തും. ജിയോസിനിമ പ്രീമിയം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സീ 5, സോണി ലിവ്, പ്രൈം വീഡിയോ, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി പ്ലസ്, ഡോക്യുബേ, ഹോയ്‌ചോയ്, സണ്‍നെക്‌സ്റ്റ്, പ്ലാനറ്റ് മറാത്തി, ചൗപ്പല്‍, എപ്പികോണ്‍, കാഞ്ച ലങ്ക എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ലഭിക്കുക.
അതേമയം ജിയോ ഫൈബറിന്റെ ബൂസ്റ്റര്‍ പ്ലാനും ഇതോടൊപ്പം ഇറക്കിയിട്ടുണ്ട്. 5ജി വയര്‍ലെസ് ഇന്റര്‍നെറ്റ് സര്‍വീസാണിത്. 101 രൂപയുടെ കിടിലനൊരു പ്ലാനാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. 100 ജിബി അധിക ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. നിങ്ങളുടെ പ്ലാന്‍ ഏതാണോ അതേ സ്പീഡില്‍ തന്നെ ഈ ബൂസ്റ്റര്‍ പാക്കിനും വേഗതയുണ്ടാവും. 251 രൂപയുടെ പ്ലാനില്‍ 500 ജിബിയാണ് അധികമായി ലഭിക്കുക.
നിങ്ങളുടെ കൈയ്യിലുള്ള ഡാറ്റ തീര്‍ന്നാല്‍ ഉപയോഗിക്കാവുന്ന ഡാറ്റ പാക്കേജാണിത്. നിങ്ങളുടെ റീച്ചാര്‍ജ് കാലാവധി തീരുന്നത് വരെ ബൂസ്റ്റര്‍ ഡാറ്റ ലഭിക്കും. കൃത്യമായ ഒരു പരിധി ഇതിന് നല്‍കിയിട്ടില്ല. നിങ്ങളുടെ എയര്‍ ഫൈബര്‍ പ്ലാന്‍ മാസം അഞ്ചാം തിയതിയാണ് അവസാനിക്കുന്നതെങ്കില്‍ ഈ ബൂസ്റ്റര്‍ പ്ലാനും അഞ്ചാം തിയതി അവസാനിക്കും. മാസം 599 രൂപ വരുന്ന പ്ലാനുണ്ട് ജിയോയില്‍. മുപ്പത് എംബിപിഎസ്സാണ് ഇതിന്റെ വേഗത.












Click it and Unblock the Notifications