Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ പൊളിക്കാനുള്ള വരവാണ്, നെറ്റ്ഫ്‌ളിക്‌സും ആമസോണും പൂട്ടിക്കെട്ടും; ഈ പ്ലാനില്‍ എല്ലാമുണ്ട്

ടെലികോം സെക്ടറിലെ ഭീമനാണ് റിലയന്‍സ് ജിയോ. എന്നാല്‍ പുതിയ മേഖലകള്‍ ഓരോന്നായി കീഴടക്കി മുന്നേറുകയാണ് അവര്‍. ജിയോ സിനിമ യൂസര്‍മാര്‍ക്കായിട്ടാണ് ഇത്തവണ ഓഫറുകള്‍ നല്‍കുന്നത്. പുതിയ ആഡ് ഫ്രീ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു 12 മാസത്തെ പ്ലാനാണ്. അതിനായി മുടക്കേണ്ടത് വെറും 299 രൂപയാണ്.

ഈ ഒടിടി പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ ഇല്ലാത്തതായി യാതൊന്നും ഇല്ല. എല്ലാ ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് പ്രാദേശിക ഭാഷകളിലെ സിനിമകളുമെല്ലാം ഇപ്പോള്‍ ജിയോ സിനിമയില്‍ ലഭ്യമാണ്. ഡിസ്‌നി ഹോട്ട്‌സ്റ്റാറുമായി ലയിച്ചതും ജിയോയുടെ മൂല്യം വര്‍ധിപ്പിക്കുന്നു. വൈകാതെ തന്നെ ജിയോ സിനിമ പ്രീമിയം വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഉറപ്പിക്കാവുന്നതാണ്.

jio-cinema

ഒടിടി പ്ലാറ്റ്‌ഫോമിലേക്കായി ജിയോ പുത്തന്‍ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരിക്കല്‍ പോലും നിങ്ങളുടെ പോക്കറ്റ് ഈ പ്ലാനില്‍ കീറില്ല. അത് മാത്രമല്ല വെറും 299 രൂപ മുടക്കിയാല്‍ നിരവധി സിനിമകളാണ് ഇതിലേക്ക് എത്തുക. ആമസോണ്‍ പ്രൈമിലെ റെന്റിനായി കാത്തിരിക്കേണ്ട അവസ്ഥയും ജിയോ സിനിമയില്‍ ഇല്ല.

ഒടിടി സ്ട്രീമിംഗ് നിങ്ങള്‍ക്ക് താല്‍പര്യമുള്ളതാണെങ്കില്‍ ഈ പ്ലാന്‍ ഉടന്‍ തന്നെ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. 599 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്. അത് കൂടുതലാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിരാശപ്പെടേണ്ട.

50 ശതമാനം ഡിസ്‌കൗണ്ടും ഈ പ്ലാനിനായി ജിയോ നല്‍കുന്നുണ്ട്. അതോടെ വെറും 299 രൂപയ്ക്ക് ജിയോ സിനിമ പ്രീമിയം നിങ്ങള്‍ക്ക് ലഭ്യമാവും. ഇത് ഒരു മാസത്തേക്കുള്ള പ്ലാനല്ല, മറിച്ച് ഒരു വര്‍ഷത്തേക്കാണ് ഇത്രയും തുക നല്‍കേണ്ടത്.

അതേസമയം 299 രൂപ അടച്ചാല്‍ 12 മാസത്തേക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം ഈ പ്ലാന്‍ പുതുക്കിയാല്‍ 599 രൂപ തന്നെ നല്‍കേണ്ടി വരും. ഇപ്പോള്‍ ജിയോ നല്‍കുന്ന ഓഫറാണിത്. ഒടിടി സ്ട്രീമിംഗ് 4കെ ക്വാളിറ്റിയില്‍ കാണാനുമാകും. പരസ്യങ്ങളൊന്നും ഈ പ്ലാനില്‍ ഉണ്ടാവില്ല. അതുകൊണ്ട് സിനിമ കാണുന്നതിനിടയ്ക്ക് തടസ്സങ്ങളുണ്ടാവില്ല.

മാസം ഈ പ്ലാനിനായി നിങ്ങള്‍ മുടക്കേണ്ടത് വെറും 59 രൂപയാണ്. എന്നാല്‍ മാസം തുക നല്‍കുന്നതിനേക്കാള്‍ ലാഭമാണ് ഒരു വര്‍ഷത്തേക്ക് മൊത്തത്തില്‍ പേമെന്റ് നടത്തുന്നത്. അതിലൂടെ 299 രൂപ മാത്രമേ ചെലവാകൂ. എച്ച്ബിഒ, പാരമൗണ്ട്, പീക്കോക്ക്, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ സുപ്രധാന പ്ലാറ്റ്‌ഫോമുകളുടെ സ്ട്രീമിംഗും ജിയോ സിനിമ പ്രീമിയത്തിലുണ്ട്.

അതേസമയം ഇത്രയും കുറഞ്ഞ തുകയിലൂടെ നെറ്റ്ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈം വീഡിയോയെയും വെല്ലുവിളിക്കാന്‍ ജിയോയ്ക്ക് സാധിക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും കുറഞ്ഞ പ്ലാന്‍ മാസം 149 രൂപയാണ്. ആമസോണിനിത് 299 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+