ആമസോണും നെറ്റ്ഫ്‌ളിക്‌സും വന്ന വഴിയേ ഓടും, ജിയോ സിനിമയില്‍ പ്രീമിയം വില കുറച്ചു; പുതിയ വില ഇങ്ങനെ
ആമസോണിനോടും നെറ്റ്ഫ്‌ളിക്‌സിനോടും മുട്ടാന്‍ ഉറച്ച് മുകേഷ് അംബാനിയുടെ ജിയോ സിനിമ. ഇന്ന് നിര്‍ണായകമായ പ്രഖ്യാപനമാണ് അവര്‍ നടത്തിയിരിക്കുന്നത്. പ്രീമിയം സര്‍വീസുകളുടെ നിരക്ക് കുത്തനെ കുറച്ചാണ് ജിയോ സിനിമ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മാസം 29 രൂപ മുടക്കിയാല്‍ ജിയോ സിനിമ പ്രീമിയം ഇനി മുതല്‍ എല്ലാവര്‍ക്കും ലഭ്യമാവും.
നെറ്റ്ഫ്‌ളിക്‌സും ആമസോണുമെല്ലാം 200 രൂപയിലാണ് കുറഞ്ഞ നിരക്കുകള്‍ ആരംഭിക്കുന്നത്. അതുകൊണ്ട് ജിയോ സിനിമ ആരാധകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. ഇടയ്ക്കിടെ നെറ്റ്ഫ്‌ളിക്‌സും ആമസോണുമെല്ലാം തുക വര്‍ധിപ്പിക്കാറുണ്ട്. ജിയോ സിനിമയെ സംബന്ധിച്ച് ജനപ്രിയമാക്കാന്‍ അതും ഒരു കാരണമാകും.

ഇപ്പോള്‍ പല സിനിമകളും പല ഒടിടി ആപ്പുകളിലാണ് ലഭ്യമാവുന്നത്. എന്നാല്‍ ജിയോ സിനിമയില്‍ പല സിനിമകളും കാണാനുള്ള ഓപ്ഷനുണ്ട്. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ അടക്കം ഇവര്‍ ജിയോ പ്രീമിയത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇത് ആമസോണിനോ നെറ്റ്ഫ്‌ളിക്‌സിനോ ഇല്ലാത്തതാണ്. പരസ്യം ഇല്ലാത്ത സബ്‌സ്‌ക്രിപ്ഷനാണ് 29 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളത്.
അതായത് ഈ പ്ലാനില്‍ ഒരു മാസം നിങ്ങള്‍ക്ക് ജിയോ സിനിമ കാണാന്‍ സാധിക്കും. പക്ഷേ ഒരു ഡിവൈസില്‍ മാത്രമാണ് അത് സാധിക്കുക. ഏതാണ് ആ ഡിവൈസ് എന്ന് തീരുമാനിക്കേണ്ടി വരും. അതുപോലെ ഫാമിലി പ്ലാനും ജിയോയ്ക്കുണ്ട്. നാല് വ്യത്യസ്ത ഡിവൈസുകളില്‍ നിങ്ങള്‍ക്ക് ജിയോ സിനിമ ഉപയോഗിക്കാന് സാധിക്കും.
അതേസമയം ഫാമിലി പ്ലാനിനായി വെറും 89 രൂപ മാസത്തില്‍ ചെലവിട്ടാല്‍ മതിയാവും. അതായത് പത്ത് രൂപയോളം കുറച്ചിരിക്കുകയാണ് ജിയോ സിനിമ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍. നേരത്തെ മാസത്തില്‍ 99 രൂപയായിരുന്നു ജിയോ സിനിമ അവരുടെ പ്രീമിയം സര്‍വീസിനായി ഈടാക്കിയിരുന്നത്. വര്‍ഷത്തില്‍ 999 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്.
ദീര്‍ഘകാല പ്ലാനുകളായിരുന്നു ജിയോയ്ക്ക് അധികവും ഉണ്ടായിരുന്നത്. പന്ത്രണ്ട് മാസത്തേക്കായിരുന്നു ഈ പ്ലാന്‍. അധിക ചാര്‍ജ് ഒന്നുമില്ലാതെ ഇവയെല്ലാം നിലവിലെ പ്രീമിയം യൂസര്‍മാക്ക് ലഭിക്കും. ഫാമിലി പ്ലാനിനായി അധിക ചാര്‍ജുകളും ജിയോ ഈടാക്കുന്നില്ല. ഇതിന് പരസ്യങ്ങളും ചേര്‍ത്താണ് 999 രൂപ വര്‍ഷത്തില്‍ നല്‍കേണ്ടത്.
4കെ ക്വാളിറ്റി ഓണ്‍ലൈനായും ഓഫ്‌ലൈനായും കാണാനുള്ള സൗകര്യം ജിയോ സിനിമ ആരാധകര്‍ക്ക് ഒരുക്കുന്നുണ്ട്. വിദേശ ചിത്രങ്ങള്‍, ടിവി സീരീസുകള്‍, തുടങ്ങിയ നിരവധി പരിപാടികള്‍ ഇനി തടസ്സങ്ങളില്ലാതെ കാണാനാവും.അഞ്ച് ഭാഷകളില്‍ ഏത് ഡിവൈസുകളിലും ഇവ കാണാനാവുമെന്ന് വയാകോം18 സിഇഒ കിരണ്‍ മണി പറഞ്ഞു.
ജിയോ സിനിമ എന്നത് എല്ലാവരുടെയും സ്ഥിരം കാഴ്ച്ചാനുഭവമാക്കി മാറ്റാനാണ് ശ്രമമെന്ന് മണി ബ്ലൂുംബര്‍ഗിനോട് പ്രതികരിച്ചു. നിലവില്‍ ഐപിഎല്‍ സൗജന്യമായി നല്‍കുന്നതിലൂടെ വന്‍ ജനപ്രീതി ജിയോ സിനിമയ്ക്കുണ്ട്. ഡിസ്‌നിയുമായുള്ള ലയനവും വലിയ ഓഫറുകള്‍ക്ക് ജിയോ സിനിമയെ സഹായിച്ചിട്ടുണ്ട്.

Click it and Unblock the Notifications