Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വർഷത്തേക്ക് അതിവേഗ 5ജി ഇന്റർനെറ്റ് ഫ്രീയോ? ജിയോയുടെ ദീപാവലി ധമാക്ക ഓഫർ, ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്തെ ടെലികോം സേവനദാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് റിലയൻസ് ജിയോ. തുടങ്ങിയിട്ട് ചെറിയ കാലയളവിൽ തന്നെ ഇന്ത്യയിലെ മറ്റ് വൻകിട കമ്പനികളെ മറികടന്ന് കൊണ്ട് ജിയോ ബഹുദൂരം മുന്നിൽ എത്തിയിരുന്നു. അംബാനിയുടെ ദീർഘവീക്ഷണവും കൃത്യമായ മാർക്കറ്റ് വിശകലനവുമാണ് ജിയോക്ക് മുന്നോട്ടുള്ള പാതയൊരുക്കിയത്. അതിന് അവരെ കൂടുതൽ സഹായിച്ചത് ഉപഭോക്താക്കളുടെ മനസ് അറിഞ്ഞുള്ള ഓഫറുകളാണ്.

അത്തരത്തിൽ നിരവധി ജനപ്രിയ പ്ലാനുകൾ ജിയോ എല്ലാവർക്കുമായി അവതരിപ്പിക്കുന്നുണ്ട്. അതിൽ ചെറുതും വലുതുമായ ഒട്ടേറെ ഓഫറുകളാണ് ഉള്ളത്. ഇവ കൂടാതെ ചില വിശേഷ അവസരങ്ങളിൽ ഉപഭോക്താക്കൾക്ക് സൗജന്യമായ ചില പരിമിതകാല ഓഫറുകളും അവതരിപ്പിക്കുന്നതിൽ കമ്പനി ഒട്ടും പിന്നിലല്ല. അത്തരത്തിൽ ഈ ദീപാവലി കാലത്ത് ജിയോ നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന ബംപർ ഓഫർ ശരിക്കും ഞെട്ടിക്കുന്നതാണ്.

reliancejiooffersdiwali

ഏറെ പ്രത്യേകളുള്ള ഒരു മികച്ച ഓഫറുമായാണ് ഈ ഉത്സവകാലത്ത് ജിയോയുടെ വരവ്. രാജ്യത്തെ 49 കോടിയോളം വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് വർധിച്ചു വരുന്ന ഇന്റർനെറ്റ് സേവനങ്ങളുടെ ആവശ്യകത നിറവേറ്റാൻ സഹായിക്കുന്ന ഈ ഓഫറിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു. ജിയോയുടെ ഈ ഞെട്ടിക്കുന്ന ഓഫറിനെ കുറിച്ച് കൂടുതലറിയാം.

ജിയോ ദീപാവലി ധമാക്ക ഓഫർ

സാധാരണയായി മാസംതോറും നമ്മൾ ഇന്റർനെറ്റിന് റീചാർജ് ചെയ്യുകയാണ് പതിവ്. അതിനായി നമ്മളൊക്കെയും വിവിധ ബ്രോഡ്‌ബാൻഡുകളുടെ സഹായമാണ് തേടുന്നത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജിയോ ഫൈബർ. ഇതിന്റെ ഉപഭാക്താക്കൾക്കാണ് ഒരു വർഷത്തെ സൗജന്യ അതിവേഗ 5ജി ഇന്റർനെറ്റ് സേവനം ലഭ്യമാവുന്നതിനുള്ള അവസരം ഒരുങ്ങുന്നത്.

റിലയൻസ് ജിയോ എയർ ഫൈബർ ഉപഭോക്താക്കൾക്ക് അധിക തുക മുടക്കാതെ തന്നെ 12 മാസത്തോളം അതിവേഗ ഇന്റർനെറ്റ് സേവനം ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വളരെ ലളിതമായ ചില കാര്യങ്ങളാണ്. റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്‌റ്റോറിൽ നിന്ന് 20,000 രൂപയോ അതിൽ കൂടുതലോ വില വരുന്ന ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് മാത്രമാണ് ഓഫറിന് അർഹത.

ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരു വർഷത്തെ ഇന്റർനെറ്റ് സേവനം സൗജന്യമായി ലഭിക്കും. എന്നാൽ ഈ ഓഫർ നവംബർ 3 വരെ മാത്രമേ ലഭ്യമാവൂ. മുൻനിര കമ്പനികളുടെ സ്‌മാർട്ട്ഫോണുകൾ, വീട്ടുപകരണങ്ങൾ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവയാണ് ഈ സ്‌റ്റോറുകളിൽ നിന്ന് നിങ്ങൾക്ക് വാങ്ങാൻ കഴിയുക.

മറ്റ് ദീപാവലി ഓഫറുകൾ

ഇത് കൂടാതെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കൂടുതൽ ഓഫറുകൾ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ എയർ ഫൈബർ ഉപഭോക്താക്കൾക്ക് തന്നെയുള്ള മറ്റൊരു ഓഫർ കൂടിയുണ്ട്. നിലവിലുള്ള ജിയോ എയർ ഫൈബർ വരിക്കാർക്ക് 2222 രൂപ നിരക്കിൽ പ്രത്യേക മൂന്ന് മാസത്തെ ദീപാവലി പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്‌താൽ ഒരു വർഷം സൗജന്യ സർവീസ് ആസ്വദിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+