Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയാണ് അറിയാലോ? എത്ര വേണമെങ്കിലും 5ജി ഉപയോഗിക്കാം; ഈ പുത്തന്‍ പ്ലാനില്‍ എല്ലാമുണ്ട്

മുംബൈ: റീച്ചാര്‍ജുകള്‍ ഇപ്പോള്‍ ചെലവേറിയതാണ്. ജിയോ അടക്കമുള്ള ടെലികോം പ്ലാന്‍ വന്‍ തോതിലാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇത് മറ്റ് പല റീച്ചാര്‍ജ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ യൂസര്‍മാരെ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം നിരക്ക് വര്‍ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് കൂടുതല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ ജിയോ പുറത്തിറക്കുന്നുണ്ട്.

ഇപ്പോള്‍ അവര്‍ അതുപോലൊരു പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രീപെയിഡ് പ്ലാനാനാണിത്. ഈ പ്ലാനിനായി യൂസര്‍മാര്‍ ചെലവിടേണ്ടത് 448 രൂപയാണ്. എന്നാല്‍ ഈ പ്ലാനില്‍ എന്തെല്ലാം ഗുണങ്ങള്‍ ഉണ്ട്. തീര്‍ച്ചായും ഈ പ്രീപെയിഡ് പ്ലാന്‍ നമ്മളെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

jio-recharge

ജിയോയുടെ ഈ പ്ലാന്‍ ഡാറ്റയും കോളുമെല്ലാം ഒരുപാട് വേണ്ടവര്‍ക്കുള്ളതാണ്. മറ്റ് നിരവധി ആനുകൂല്യങ്ങളും ഇതോടൊപ്പം ജിയോ നല്‍കുന്നുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് പരിധികളില്ലാതെ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ 448 രൂപയുടെ പ്ലാനാണ് ഏറ്റവും നല്ലത്. ഒടിടി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്ഷന്‍ അടക്കം ഈ പ്ലാനില്‍ ജിയോ നല്‍കുന്നുണ്ട്.

നല്‍കുന്ന പണത്തിന് ഏറ്റവും മൂല്യമുള്ള റീച്ചാര്‍ജായിട്ടാണ് ഇത് പുറത്തിറക്കിയത്. നിങ്ങള്‍ക്ക് കോളുകളാണ് വേണ്ടതെങ്കില്‍ ഈ പ്ലാന്‍ നിരാശപ്പെടുത്തില്ല. അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനില്‍ ഉള്ളത്. തടസ്സങ്ങളില്ലാതെ ഏത് നെറ്റ്‌വര്‍ക്കിലേക്കും നിങ്ങള്‍ക്ക് കോളുകള്‍ ചെയ്യാവുന്നതാണ്. ടോക് ടൈം തീരുമെന്ന ഭയം ആവശ്യമേയില്ല.

അതേസമയം ഇഷ്ടം പോലെ എസ്എംഎസ്സുകളും നിങ്ങള്‍ക്ക് അയക്കാം. നിത്യേന നൂറ് എസ്എംഎസ്സുകള്‍ ഈ പ്ലാനിലുണ്ട്. ഡാറ്റ പ്ലാനുകള്‍ വളരെ വലുതാണ്. നിത്യേന നിങ്ങള്‍ക്ക് രണ്ട് ജിബിയുടെ ഡാറ്റയാണ് ലഭിക്കുക. സ്ട്രീമിംഗ്, ബ്രൗസിംഗ്, മറ്റ് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ഉപയോഗിക്കാം.

നിത്യേനയുള്ള ഡാറ്റയുടെ അളവ് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറയും. പക്ഷേ നിങ്ങളുടെ സാധാരണ ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാവും. അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം കുറയുമെന്ന് മാത്രമാണ് ഉള്ളത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ ഉള്ളത്. ഒരു മാസം നിങ്ങള്‍ക്ക് വേണ്ട ഡാറ്റയും കോളുമെല്ലാം ഈ പ്ലാനിലുണ്ട്.

ഇന്റര്‍നെറ്റ് ഡാറ്റ ഇത്രയൊന്നും പോരെന്ന് തോന്നുന്നുണ്ടെങ്കിലും മറ്റൊരു മാര്‍ഗം ജിയോ തന്നെ നല്‍കുന്നുണ്ട്. ഈ പ്ലാനില്‍ 5ജി സര്‍വീസുകള്‍ അണ്‍ലിമിറ്റഡാണ്. അതായത് അതിവേഗ ഇന്റര്‍നെറ്റിന് ഡാറ്റാ പരിധികള്‍ ഒന്നുമില്ല. ആകെ വേണ്ടത് നിങ്ങള്‍ 5ജി ഉപയോഗിക്കുന്ന സര്‍ക്കിളില്‍ ഇതിന്റെ സേവനങ്ങള്‍ ഉണ്ടെന്ന് മാത്രം ഉറപ്പാക്കുക. എങ്കില്‍ അതിവേഗത്തിലുള്ള ഡാറ്റ ലഭിക്കും. എത്ര വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അതേസമയം ഈ പ്ലാനിനൊപ്പമുള്ള ഗുണങ്ങള്‍ അവസാനിച്ചിട്ടില്ല. നിരവധി ഒടിടി സേവനങ്ങള്‍ ജിയോ നല്‍കുന്നുണ്ട്. മൊത്തം 13 ഒടിടി സേവനങ്ങളാണ് ലഭിച്ചിക്കുക. സോണി ലിവ്, സി5, ജിയോ സിനിമ, ലയണ്‍സ്‌ഗേറ്റ്‌പ്ലേ, ഡിസ്‌കവറി പ്ലസ്, സണ്‍നെക്സ്റ്റ്, ഹോയ്‌ച്ചോയ്, ഫാന്‍കോഡ് പോലുള്ള ഒടിടി സേവനങ്ങളാണ് ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+