അണ്‍ലിമിറ്റഡ് എന്ന് പറഞ്ഞാല്‍ ഇതാണ്, ജിയോയുടെ വേറെ ലെവല്‍ പ്ലാന്‍; 5ജി ഡാറ്റ പ്ലാന്‍ നിരക്ക് ഇങ്ങനെ
മുംബൈ: അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ഒരുപാട് നമുക്ക് മുന്നിലുണ്ട്. എന്നാല്‍ അതിവേഗ ഡാറ്റയ്ക്ക് നമ്മള്‍ എന്തുചെയ്യും. ചുരുങ്ങിയ ചെലവില്‍ അതിവേഗ ഡാറ്റ പാക്കേജുകള്‍ വളരെ കുറവാണന്ന് തന്നെ പറയാം. പക്ഷേ ജിയോ ഇത് കണ്ടറിഞ്ഞിരിക്കുകയാണ്. കിടിലനൊരു പ്ലാന്‍ അവര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് മറ്റ് എല്ലാ 5ജി പ്ലാനുകളെയും അപ്രസക്തമാക്കുന്ന ഒന്നാണ്.
ജിയോ നിരക്ക് വര്‍ധിച്ചതോടെ താങ്ങാനാവാത്ത റീച്ചാര്‍ജുകളുടെ നിരക്കിലേക്ക് മാറിയെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. നിരവധി പേര്‍ ജിയോയില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു. ആ യൂസര്‍മാരെ തിരിച്ചുപിടിക്കാനാണ് പുതിയ പ്രീപെയിഡ് പ്ലാന്‍ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് സജീവമായി തുടങ്ങുന്നതേയുള്ളൂ. നിലവില്‍ ജിയോ തന്നെയാണ് 5ജി ഇന്റര്‍നെറ്റ് ഇത്രത്തോളം ജനപ്രീതി നേടാന്‍ കാരണം. ജിയോയില്‍ നേരത്തെ വലിയ പ്ലാനുകളില്‍ അതിവേഗ 5ജി ഇന്റര്‍നെറ്റ് സൗജന്യമായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവിന് ശേഷം കാര്യങ്ങള്‍ അങ്ങനെയല്ല.
ഇപ്പോഴത്തെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡായിട്ടാണ് 5ജി ഡാറ്റ ലഭിക്കുക. അതിനായി നിങ്ങള്‍ ചെലവിടേണ്ട തുക വെറും 198 രൂപയാണ്. 14 ദിവസം നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം. അതും അതിവേഗത്തില്‍ തന്നെ ചെയ്യാനാവും. സമയവും ലാഭിക്കാം. ഡാറ്റ നഷ്ടമാകുമെന്ന പേടിയും വേണ്ടതില്ല.
ജിയോയില്‍ 5ജി ഡാറ്റ കിട്ടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്ലാനാണിത്. 198 രൂപയുടെ ഈ പ്ലാന്‍ ഉറപ്പായും നിങ്ങളുടെ കൈപ്പൊള്ളിക്കില്ല. കാരണം അതിവേഗ ഇന്റര്‍നെറ്റ് ഇത്രയും കുറഞ്ഞ നിരക്കില്‍ മറ്റൊരു ടെലികോം കമ്പനിയും നല്‍കുന്നില്ല. ഇതില്‍ 5ജി ഡാറ്റ മാത്രല്ല ഉള്ളത്. മറ്റ് ഗുണങ്ങളും ജിയോ നിങ്ങള്‍ക്ക് ലഭ്യമാക്കും.
198 രൂപയുടെ പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനില്‍ നിത്യേന 2 ജിബി 4ജി ഡാറ്റ നിത്യേന ലഭിക്കും. ഡാറ്റ മാത്രമാണ് ഉള്ളത് എന്ന് കരുതി മുഖംതിരിക്കേണ്ട. ഇതില്‍ അണ്‍ലിമിറ്റഡ് കോളും ലഭ്യമാണ്. അതായത് എത്ര കോള്‍ വേണമെങ്കിലും വിളിക്കാവുന്നതാണ്. നൂറ് എസ്എംഎസ്സുകളും ലഭിച്ചിട്ടുണ്ട്. 14 ദിവസത്തേക്ക് ഇത് പരമാവധി ഉപയോഗിക്കാം.
ജിയോയുടെ നിരവധി ആപ്പുകള്‍ ഇതോടൊപ്പം ലഭിക്കും. ജിയോടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ, എന്നിവയെല്ലാം ഈ പ്ലാനിനൊപ്പമുള്ളതാണ്. ജിയോയുടെ 349 രൂപയുടെ പ്ലാനിലും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും. നിത്യേന രണ്ട് ജിബിയുടെ 4ജി ഡാറ്റയും ഇതോടൊപ്പം ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
198 രൂപയുടേത് ചെയ്താല്‍ മാസത്തില്‍ നിങ്ങള്‍ക്ക് രണ്ട് തവണ റീച്ചാര്‍ജ് ചെയ്യേണ്ടി വരും. പക്ഷേ 349 രൂപയുടേത് ചെയ്താല്‍ ഒരു മാസത്തോളം ഉപയോഗിക്കാനാവും. എയര്‍ടെല്ലിന്റെ 379 രൂപയുടെ പ്ലാനും അതുപോലെ മികച്ചതാണ്. ജിയോയുടെ ചെലവേറിയ പ്ലാനിനേക്കാളും ഗുണം ഇവയ്ക്കാണ്.












Click it and Unblock the Notifications