അണ്‍ലിമിറ്റഡ് 5ജി, ഒടിടി സേവനങ്ങളും ഇഷ്ടം പോലെ; ജിയോയുടെ ഈ പ്ലാനില്‍ ഒന്ന് റീച്ചാര്‍ജ് ചെയ്ത് നോക്കൂ
മുംബൈ: ജിയോ നിരക്ക് വര്‍ധിപ്പിച്ച ശേഷം കടുത്ത മത്സരം തന്നെ ബിഎസ്എന്‍എല്ലില്‍ നിന്ന് നേരിടുന്നുണ്ട്. എന്നാല്‍ അതിനെ മറികടക്കാനുള്ള ശ്രമങ്ങളും അവര്‍ നേരത്തെ ആരംഭിച്ചിരുന്നു. അവരുടെ ദീര്‍ഘകാല രണ്ട് പ്ലാനുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 1028, 1029 രൂപ നിരക്കുകളില്‍ ഉള്ളതാണ് ഈ പ്ലാനുകള്‍.
ഫുഡ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഈ പ്ലാന്‍ അടിപൊളിയാണ്. 1028 രൂപയുടെ പ്ലാനില്‍ സ്വിഗ്ഗിയുടെ വണ്‍ ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണ്. 1029 രൂപയുടെ പ്ലാനില്‍ ആമസോണ്‍ പ്രൈമിന്റെ ലൈറ്റ് സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. തീര്‍ച്ചയായും ഇതോടൊപ്പം ഡാറ്റയും ജിയോ ഓഫര്‍ ചെയ്യുന്നുണ്ട്.

ഈ രണ്ട് പ്ലാനുകള്‍ക്കും കാലാവധി 84 ദിവസമാണ്. ഇത്രയും ദിവസം നിങ്ങള്‍ക്ക് നിത്യേന രണ്ട് ജിബി ഡാറ്റ ലഭിക്കും. ഡാറ്റ അധികം ലഭ്യമാവാത്തവര്‍ക്കുള്ളതാണ് ഈ പ്ലാന്‍. എന്നാല്‍ 4ജി ഡാറ്റയില്‍ മാത്രം ജിയോ ഈ പ്ലാനിനെ ഒതുക്കുന്നില്ല. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ പ്ലാനില്‍ ഓഫര്‍ ചെയ്യുന്നത്. ഇഷ്ടം പോലെ ബ്രൗസിംഗും ഡൗണ്‍ലോഡിംഗുമെല്ലാം നമുക്ക് ചെയ്യാന്‍ സാധിക്കും. അതിവേഗത്തിലുള്ള ഇന്റര്‍നെറ്റും ലഭ്യമാണ്.
5ജി ഇന്റര്‍നെറ്റ് പരിധിക്കുള്ളിലാണ് നിങ്ങള്‍ ഉള്ളതെങ്കില്‍ മാത്രം ഈ റീച്ചാര്‍ജ് ചെയ്താല്‍ മതി. ജിയോയുടെ 5ജി സര്‍വീസ് ലഭ്യമല്ലെങ്കില്‍ ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്തത് കൊണ്ട് കാര്യമില്ല. ഈ രണ്ട് പ്ലാനുകളിലും ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ സൗജന്യമായി ലഭിക്കും.
ജിയോ ടിവിയുടെ ബേസിക് സബ്‌സ്‌ക്രിപ്ഷനാണ് ഇരുപ്ലാനിലും ലഭിക്കുക ജിയോ ടിവി പ്രീമിയം ലഭ്യമാവില്ല. ഇതില്‍ പപരസ്യങ്ങളുണ്ടാവില്ല.ഈ രണ്ട് പ്ലാനുകളിലും 84 ദിവസത്തേക്ക് മൊത്തം ലഭിക്കാന്‍ പോകുന്നത് 168 ജിബി ഡാറ്റയാണ്.
ഒരു മാസം 343 രൂപ എന്ന നിരക്കില്‍ മാത്രമേ ചെലവാകൂ. 5ജി ഇന്റര്‍നെറ്റ് അടക്കം ഉള്ളതിനാല്‍ ഈ പ്ലാന്‍ ധാരാളം ഡാറ്റ വേണ്ടവര്‍ക്ക് ഉപകരിക്കും. സ്വിഗ്ഗിയില്‍ നിന്ന് സ്ഥിരമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണെങ്കില്‍ 1028 പ്ലാന്‍ ഉപകരിക്കും. എന്നാല്‍ ധാരാളം സ്ട്രീം ചെയ്യാന്‍ ഉണ്ടെങ്കില്‍ 1029 രൂപയുടെ പ്ലാനാണ് നല്ലത്.
അതേസമയം 365 ദിവസത്തെ മറ്റൊരു ജനപ്രിയ പ്ലാനും ജിയോയ്ക്കുണ്ട്. ഒരു വര്‍ഷത്തേക്ക് റീച്ചാര്‍ജ് ചെയ്തില്ലെങ്കിലും സിം പ്രവര്‍ത്തനരഹിതമാക്കാതിരിക്കാന്‍ ഈ പ്ലാന്‍ സഹായിക്കും. 2599 രൂപയുടെ പ്ലാനില്‍ അതുപോലെ 912.5 ജിബി ഡാറ്റയാണ് ലഭിക്കുക. നിത്യേന 2.5 ജിബി നിരക്കിലാണ് ഡാറ്റ ലഭ്യമാവുക. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിലുണ്ട്.












Click it and Unblock the Notifications