ജിയോ ഉപയോഗിക്കുന്നുണ്ടോ? ഇതാ പുത്തന്‍ പ്ലാനെത്തി; കോളും ഡാറ്റയും മാത്രമല്ല
ജിയോയുടെ കണക്ഷനാണോ നിങ്ങള്‍ മൊബൈലില്‍ ഉപയോഗിക്കുന്നത്? എങ്കില്‍ ഈ പുതുവത്സരത്തില്‍ വമ്പന്‍ ഓഫറുകള്‍ നിങ്ങളെ തേടിയെത്തും. കിടിലന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. നിങ്ങള്‍ക്ക് ഇപ്പോള്‍ ഇഷ്ടപ്പെട്ട ഒരു മൊബൈല്‍ നമ്പറുണ്ടെന്ന് കരുതുക. അതൊരു വിഐപി നമ്പറായി മാറുന്നതിനോട് താല്‍പര്യമുണ്ടോ?
അതായത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പത്ത് നമ്പറുകള്‍ ഇനി മൊബൈല്‍ നമ്പറായി വെക്കാം. ഇതാണ് ജിയോയുടെ സ്‌പെഷ്യല്‍ സേവനം. യൂസര്‍മാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള നമ്പറുകള്‍ തിരഞ്ഞെടുത്ത ശേഷം ജിയോയുടെ കസ്റ്റമര്‍ സര്‍വീസുകളെ ഇക്കാര്യം അറിയിച്ചാല്‍ മതി. ഇതോടൊപ്പം 24 ദിവസത്തെ അധിക സേവനം ലഭിക്കുന്ന പ്ലാനും ജിയോ പുറത്തിറക്കിയിട്ടുണ്ട്.

2999 രൂപയാണ് ഇതിന്റെ വില. 365 ദിവസത്തിനൊപ്പം 24 ദിവസം അധികമായി വാലിഡിറ്റിയും ലഭിക്കും. ഇതിനായി അധിക തുകയും നല്‍കേണ്ടതില്ല. രണ്ടര ജിബി ഡാറ്റയും പ്രതിദിനം ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകള്‍ ഈ പ്ലാന്‍ പ്രകാരം യൂസര്‍മാര്‍ക്ക് ചെയ്യാനാവും. 100 എസ്എംഎസ്സുകളും ലഭിക്കും.
അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും. പക്ഷേ 5ജി നെറ്റ് വര്‍ക്ക് നിങ്ങളുടെ സര്‍വീസ് ലഭിക്കുന്ന ചുറ്റളവിലുണ്ടായിരിക്കണം. ജിയോ ടിവി, ജിയോ സിനിമ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും ഇതോടെ നിങ്ങള്‍ക്ക് ലഭിക്കും. ജിയോയുടെ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനും അതുപോലെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നിത്യേന ഈ പ്ലാന്‍ വഴി 1 ജിബി ഡാറ്റ ലഭിക്കും.
അണ്‍ലിമിറ്റഡ് കോളുകളും ജിയോ നല്‍കുന്നുണ്ട്. ലോക്കല്‍, എസ്ടിഡി കോളുകളും ഇതില്‍ വരും. ഈ പ്ലാന്‍ പ്രകാരം ഇരുപത് ജിബി ഡാറ്റയാണ് മൊത്തം ലഭിക്കുക. നിത്യേന ഒരു ജിബിയും ലഭിക്കും. 20 ദിവസമാണ് വാലിഡിറ്റി. ജിയോ വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യേന 100 എസ്എംഎസുകളും ലഭിക്കും.
ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളും ലഭിക്കും. 179 രൂപയാണ് ഇതിനായി മുടക്കേണ്ടത്. 209 രൂപയുടെ മറ്റൊരു പ്ലാന്‍ നേരത്തെ തന്നെ ജിയോയ്ക്കുണ്ട്. ഇതിലും ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും. അതേസമയം നിങ്ങളുടെ വിവാഹ വാര്‍ഷികമോ, ജനന തിയതിയോ വരെ മൊബൈല്‍ നമ്പറാക്കാനുള്ള സൗകര്യമാണ് ജിയോ നേരത്തെ പ്രഖ്യാപിച്ച സേവനത്തിലൂടെ നല്‍കുന്നത്.
ഫാന്‍സി നമ്പറുകള്‍ ഇതിനായി നിങ്ങള്‍ തിരഞ്ഞെടുക്കണം. ഈ സിമ്മിന്റെ സൗജന്യ ഡെലിവെറി തന്നെ നിങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ജിയോ പറയുന്നു. ജിയോ പ്ലസ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ഒടിടി സേവനങ്ങളും ജിയോ പ്ലസില്‍ ലഭിക്കും.












Click it and Unblock the Notifications