ഹോട്ട്‌സ്റ്റാറും ആമസോണും തൊട്ടാല്‍ പൊള്ളും; ജിയോയുടെ ഈ പ്ലാനില്‍ എല്ലാം ഫ്രീയാണ്; ചെലവ് ഇത്രമാത്രം
ഒടിടിയില്‍ സിനിമകളും സീരീസും കാണണമെന്ന് ആഗ്രഹമുണ്ടോ? പക്ഷേ അത് ഇപ്പോള്‍ കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. നെറ്റ്ഫ്‌ളിക്‌സും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും പാസ് വേര്‍ഡ് ഷെയിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലാണെങ്കില്‍ ആഡ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളും വര്‍ധിപ്പിച്ചു.
ഇനി നമ്മുടെ പ്രിയപ്പെട്ട ഒടിടി കണ്ടന്റുകള്‍ എങ്ങനെയാണ് കാണാനാവുക. എല്ലാ യൂസര്‍മാരും കൂടുതല്‍ തുക അടച്ചാല്‍ മാത്രമേ ഇവയെല്ലാം ഇനി കാണാനാവൂ. പല ഒടിടികള്‍ ഒരുമിച്ച് സബ്‌സ്‌ക്രൈബ് ചെയ്യുന്നത് പോക്കറ്റ് കീറുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ ആ ആശങ്ക റിലയന്‍സ് ജിയോ പരിഹരിച്ച് തരും. പുത്തന്‍ പ്ലാനുകള്‍ പലതും എല്ലാവരെയും ഞെട്ടിക്കുന്നതാണ്.

ജിയോയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രീപെയിഡ് മൊബൈല്‍ പ്ലാനുകളില്‍ സൗജന്യമായി ഒടിടി ചാനലുകളുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം എന്നിവയെല്ലാം ഇതിലുണ്ട്. ജിയോയുടെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പിച്ചാല്‍ മാത്രം മതി. ജിയോയുടെ 398 രൂപയുടെ കിടിലന്‍ പ്ലാനാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. പാക്കേജ് റീച്ചാര്‍ജ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 56 ജിബി ഹൈസ്പീഡ് ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. നിത്യേന രണ്ട് ജിബിയാണ് ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ല ഭിക്കുക. ഡാറ്റ തീര്‍ന്നാല്‍ പിന്നീടുള്ള വേഗത 64 ജിബി സെക്കന്‍ഡില്‍ എന്ന നിലയിലേക്ക് മാറും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കും.
നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. ഈ സ്‌കീമിലെ ഏറ്റവും വലിയ ആകര്‍ഷണം അതിലെ ഒടിടി സേവനങ്ങള്‍ തന്നെയാണ്. ജിയോ ടിവി ആപ്പ് വഴിയാണ് ഒടിടി സേവനങ്ങള്‍ ലഭിക്കുക. സോണി ലിവ്, സീ 5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി പ്ലസ്, സണ്‍ നെക്സ്റ്റ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപ്പല്‍, ഡോക്യുബേ, എപ്പിക് ഓണ്‍, ഫാന്‍കോഡ്, ഹോയ്‌ച്ചോയ് എന്നിവ സൗജന്യമായി കാണാന്‍ യൂസര്‍മാര്‍ക്ക് സാധിക്കും.
ജിയോ സിനിമ പ്രീമിയത്തിന്റെ 28 ദിവസത്തെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. ജിയോയുടെ 857 രൂപയുടെ പ്ലാനും അതുപോലെ കിടിലനാണ്. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 168 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് മൊത്തത്തില്‍ ലഭിക്കുക. നിത്യേന രണ്ട് ജിബി ഡാറ്റ നിത്യേന ഈ പ്ലാനില്‍ ലഭിക്കും. ആമസോണ്‍ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സിനിമ എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക. 1099 രൂപയുടെ പ്ലാനിലാണ് നെറ്റ്ഫ്‌ള്കസ് മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക.












Click it and Unblock the Notifications