629 രൂപയുണ്ടെങ്കില്‍ ഈ റീച്ചാര്‍ജൊന്ന് ചെയ്‌തോളൂ? അണ്‍ലിമിറ്റഡാണ് 5ജി ഡാറ്റ; ജിയോ കസറാനുള്ള വരവാണ്
മുംബൈ: റിലയന്‍സ് ജിയോ ഇപ്പോള്‍ നഷ്ടപ്പെട്ട യൂസര്‍മാരെ തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ യൂസര്‍മാരെ നഷ്ടമായത് ജിയോയ്ക്കാണ്. അതിന് കാരണമായത് ബിഎസ്എന്‍എല്ലായിരുന്നു. അവരുടെ കുറഞ്ഞ ചെലവിലുള്ള റീച്ചാര്‍ജുകള്‍ വലിയ ജനപ്രീതിയാണ് നേടിയത്. ഇപ്പോഴിതാ അതിന് ബദലമായി ചെലവ് കുറഞ്ഞ പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനുകളുമായി ജിയോ രംഗത്ത് വന്നിരിക്കുകയാണ്.
28 ദിവസം വാലിഡിറ്റി ആരംഭിക്കുന്ന പ്ലാന്‍ വരെ ഇതിലുണ്ട്. അതുപോലെ വളരെ പ്രശസ്തമായ 56 ദിവസത്തെ പ്ലാനുമുണ്ട്. രണ്ട് പ്ലാനുകളാണ് 56 ദിവസത്തെ വാലിഡിറ്റിയില്‍ വരുന്നത്. അതില്‍ ജിയോ എന്തൊക്കെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് നോക്കാം.

629 രൂപയുടെ റീച്ചാര്‍ജാണ് ആദ്യത്തേത്. ഇതിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളാണ് ഉള്ളത്. അതായത് ടോക് ടൈം തീര്‍ന്നുപോയെന്ന് കരുതി ഇനി പരാതി പറയേണ്ട കാര്യമില്ല. എത്ര വേണമെങ്കിലും വിളിക്കാം. ഏത് നെറ്റ്‌വര്‍ക്കിലേക്ക് വേണമെങ്കിലും വിളിക്കാവുന്നതാണ്. പരിധികളൊന്നും ഇല്ലാത്തതിനാല്‍ കോളുകള്‍ തീര്‍ന്ന് പോകില്ല. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും.
നിത്യേന രണ്ട് ജിബി ഡാറ്റയും ലഭിക്കും. ഒരു ദിവസം ആവശ്യത്തിന് ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കും. ഡൗണ്‍ലോഡും ബ്രൗസിംഗുമെല്ലാം ഇതില്‍ സാധ്യമാകും. മൊത്തം 56 ദിവസത്തേക്ക് 112 ജിബി ഡാറ്റ ലഭിക്കും. ഡാറ്റ പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത സെക്കന്‍ഡില്‍ 64 കെബി എന്ന നിരക്കിലേക്ക് കുറയും.
അതേസമയം 629 രൂപയുടെ പ്ലാനില്‍ വേറെയും അധിക ഗുണങ്ങളുണ്ട്. ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നീ ആപ്പുകളുടെ സേവനമാണ് സൗജന്യമായി ലഭിക്കുക. എന്നാല്‍ ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം മറ്റൊന്നാണ്. അണ്‍ലിമിറ്റഡായി 5ജി ഇന്റര്‍നെറ്റാണ് ജിയോ ഈ പ്ലാനില്‍ നല്‍കുന്നത്. ഡാറ്റ ഒരിക്കലും തീരുമെന്ന ഭയം ആവശ്യമേയില്ല.
അതിവേഗം ഡൗണ്‍ലോഡിംഗ് വരെ സാധ്യമാകും. ആകെ ചെയ്യേണ്ടത് നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ 5ജി ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ്. ലഭ്യമാവുന്നുണ്ടെങ്കില്‍ അതിവേഗത്തില്‍ തന്നെ സര്‍വീസ് ലഭിക്കും. ഇല്ലെങ്കില്‍ ഈ പ്ലാന്‍ കൊണ്ട് കൂടുതല്‍ ഗുണങ്ങളുണ്ടാവില്ല. സ്മാര്‍ട്ട്‌ഫോണിലും 5ജി സപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പാക്കണം.
ജിയോയുടെ 234ന്റെ പ്ലാനിനും 56 ദിവസമാണ് വാലിഡിറ്റി. അണ്‍ലിമിറ്റഡ് കോളുകള്‍ ഈ പ്ലാനിലുണ്ട്. 300 എസ്എംഎസ്സുകള്‍ ഈ പ്ലാനില്‍ ലഭിക്കും. നിത്യേന 500 ജിബി ഡാറ്റയാണ് പ്ലാന്‍ പ്രകാരം ജിയോ നല്‍കുന്നത്. മൊത്തം 28 ജിബി ലഭിക്കും. 64 കെബി വേഗതയില്‍ ഡാറ്റ പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് ലഭ്യമാവും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ എന്നീ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും.












Click it and Unblock the Notifications