Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാറ്റ ഫ്രീയാണ്, 12 ഒടിടിയും കിട്ടും, ജിയോയുടെ ഈ പ്ലാനിന് വെറും 200 രൂപയില്‍ താഴെ മാത്രം

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് റീച്ചാര്‍ജുകള്‍ ഇപ്പോള്‍ കൂടുതല്‍ ബജറ്റ് ഫ്രണ്ട്‌ലിയാക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ നിരക്ക് വര്‍ധന വലിയ രീതിയില്‍ ജിയോയെ ബാധിച്ചിരുന്നു. ഇത്രയൊക്കെയാണെങ്കിലും അവരുടെ യൂസര്‍ ബേസില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പഴയ യൂസര്‍മാരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് ജിയോ ഇപ്പോള്‍ നടത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന നിലയില്‍ ആധിപത്യം തിരിച്ചുപിടിക്കാനാണ് ജിയോയുടെ ശ്രമം. 175 രൂപയുടെ പുതിയ ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജാണ് ഇപ്പോള്‍ ജിയോയുടേതായി വലിയ തരംഗമായിരിക്കുന്നത്. കാരണം ഈ പ്ലാനില്‍ ആവശ്യത്തിന് വേണ്ടതെല്ലാം നല്‍കാന്‍ ജിയോയ്ക്ക് സാധിക്കുന്നുണ്ട്.

jio-recharge-plans

ബിഎസ്എന്‍എല്ലിലേക്ക് ജിയോയില്‍ നിന്ന് നിരവധി പേര്‍ മാറിയത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. അതിനെ മറികടക്കാന്‍ കൂടിയാണ് ഈ ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജ് പുറത്തിറക്കിയത്. കോംപ്ലിമെന്ററിയായി നിരവധി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ജിയോ നല്‍കുന്നുണ്ട്. എന്റര്‍ടെയിന്‍മെന്റ് കാറ്റഗറിയില്‍ വരുന്ന റീച്ചാര്‍ജാണിത്.

ജിയോയുടെ വെബ്‌സൈറ്റ് വഴിയോ മൈജിയോ ആപ്പ് വഴിയും ഈ പ്ലാന്‍ ലഭ്യമാവും. അതേസമയം 175 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. പ്രതിദിന യൂസേജ് നിയന്ത്രണങ്ങളില്ലാതെ മൊത്തം പത്ത് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കും. പക്ഷേ ജിയോയുടെ ഈ കിടിലന്‍ പ്ലാനില്‍ കോള്‍ സേവനങ്ങള്‍ ലഭ്യമാവില്ല. നിലവിലുള്ള റീച്ചാര്‍ജ് പ്ലാനിനൊപ്പം ഇത് ചേര്‍ക്കാവുന്നതാണ്.

സോണി ലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി പ്ലസ്, സണ്‍ നെക്സ്റ്റ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപ്പല്‍, ഡോക്യുബേ, എപ്പിക് ഓണ്‍, ഹോയ്‌ചോയ്, എന്നിവ അടക്കമുള്ള ഒടിടി സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. നിങ്ങള്‍ക്ക് എന്റര്‍ടെയിന്‍മെന്റാണ് വേണ്ടതെങ്കില്‍ യാതൊരു സംശയങ്ങളുമില്ലാതെ ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.

28 ദിവസത്തേക്ക് നിങ്ങള്‍ക്ക് വേണ്ട എല്ലാ ഒടിടിയും ഈ പ്ലാനില്‍ ലഭിക്കും. ഈ ഒടിടി സേവനങ്ങള്‍ എല്ലാം സബ്‌സ്‌ക്രൈബ് ചെയ്താല്‍ വലിയൊരു തുക തന്നെ മുടക്കേണ്ടി വരും. 199 രൂപ മുതലാണ് ആമസോണ്‍ പ്രൈമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നത്. സോണി ലിവിന് 299 രൂപയാണ്. ഇത് രണ്ടും നോക്കിയാല്‍ തന്നെ വന്‍ ലാഭമാണ് ഈ പ്ലാനെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

അതേസമയം ജിയോയ്ക്ക് വേറെയും എന്റര്‍ടെയിന്‍മെന്റ് പ്ലാനുകളുമുണ്ട്. 329, 1029, 1049 രൂപ എന്നീ നിരക്കിലാണ് എന്റര്‍ടെയിന്‍മെന്റ് പ്രീപെയിഡ് പ്ലാനുകള്‍ ജിയോയ്ക്കുണ്ട്. ഇവയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ അടക്കമുണ്ട്. ഒടിടി സേവനങ്ങള്‍ മാത്രമല്ല പ്രതിദിന ഡാറ്റയും ഇതോടൊപ്പം ലഭിക്കും. ജിയോയുടെ ഫ്രീഡം പ്ലാനും ഇപ്പോള്‍ ലഭ്യമാണ്.

355 രൂപയുടെ റീച്ചാര്‍ജാണിത്. 30 ദിവസമാണ് ഇതിന്റെ കാലാവധി. ഇവ മറ്റ് ജിയോ പ്ലാനുകളില്‍ നിന്ന് വ്യത്യസ്തമാണ്. മുപ്പത് ദിവസത്തേക്ക് അണ്‍ലിമിറ്റഡായി കോളുകള്‍ ചെയ്യാന്‍ സാധിക്കും. 25 ജിബി ഡാറ്റയും ഈ പ്ലാനില്‍ അടങ്ങിയിട്ടുണ്ട്. ഡാറ്റ ലിമിറ്റും ഈ പ്ലാനില്‍ ഇല്ല. നിത്യേന 100 എസ്എംഎസ്സുകളും ഈ പ്ലാനില്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+