ജിയോ റീച്ചാര്‍ജ് കൈപ്പൊള്ളിക്കും; പോക്കറ്റ് കീറാതെ കോളും ഡാറ്റയും കിട്ടും; ഈ പ്ലാനുകള്‍ ഉപയോഗിക്കാം
മുംബൈ: ജിയോ കണക്ഷന്‍ ഉള്ളവരെല്ലാം ഇന്ന് മുതല്‍ റീച്ചാര്‍ജിന് കുറച്ച് ബുദ്ധിമുട്ടും. നിരക്കുകള്‍ ഇന്ന് മുതല്‍ വര്‍ധിച്ചിരിക്കുകയാണ്. പന്ത്രണ്ട് ശതമാനമാണ് പ്രീപെയിഡ് നിരക്കുകള്‍ ഉയര്‍ന്നിരിക്കുന്നത്. നേരത്തെ എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും നിരക്ക് കുറച്ചിരുന്നു. അതിന് പിന്നാലെയാണ് റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
അതേസമയം നിരക്ക് ഉയരുമെങ്കില്‍ കോളുകള്‍, ഡാറ്റ, പ്ലാനിലെ മറ്റ് നേട്ടങ്ങള്‍ എന്നിവയൊന്നും കുറയില്ല. ജൂലായ് മൂന്ന് മുതല്‍ നിരക്ക് ഉയരുമെന്ന് നേരത്തെ ജിയോ അറിയിച്ചിരുന്നു. അതേസമയം വോഡഫോണ്‍ ഐഡിയയുടെ നിരക്കുകള്‍ ജൂലായ് നാല് മുതലാണ് നിലവില്‍ വരിക.

നിരക്ക് കൂടുമെങ്കിലും ചില പ്ലാനുകള്‍ പക്ഷേ നമ്മുടെ പോക്കറ്റ് കീറില്ല. 155 രൂപയിലാണ് നേരത്തെ പ്രീപെയിഡ് പ്ലാനുകള്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ 189 രൂപയായിട്ടാണ് ഈ പ്ലാനിന്റെ നിരക്ക് ഉയര്‍ന്നത്. 28 ദിവസമാണ് ഇതിന്റെ കാലാവധി. സൗജന്യ വോയ്‌സ് കോളുകള്‍, 2 ജിബി ഡാറ്റ, എസ്എംഎസ്സുകള്‍ എന്നിവ ഇതില്‍ ലഭിക്കും. ഇത് 28 ദിവസത്തേക്ക് ലഭിക്കുന്നത് കൊണ്ട് തീര്‍ച്ചയായും പോക്കറ്റ് കീറില്ല.
അതേസമയം നിരക്കുകള്‍ ഉയരുന്നത് കൊണ്ട് നിരവധി പേര്‍ നേരത്തെ തന്നെ റീച്ചാര്‍ജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് എങ്കിലും ലാഭിക്കാന്‍ സാധിക്കും. അതേസമയം ജിയോ വെല്‍ക്കം ഓഫര്‍ പ്രകാരം സൗജന്യമായി 5ജി ഡാറ്റ അണ്‍ലിമിറ്റഡായി ലഭിക്കും.
നേരത്തെ വെല്‍ക്കം ഓഫറിന് 239 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. അതേസമയം അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകള്‍ ഇനി നിത്യേന രണ്ട് ജിബി ലഭിക്കുന്ന പ്ലാനുകള്‍ക്കും അതിന് മുകളിലേക്ക് ഉള്ളവയിലും ലഭിക്കും. 349 രൂപയുടെ പ്ലാന്‍ നമുക്ക് താങ്ങാവുന്നതാണ്. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. നിത്യേന രണ്ട് ജിബി ഇതില്‍ ലഭിക്കും.
മൊത്തം 56 ജിബി ഡാറ്റയാണ് ലഭിക്കുക. അതോടൊപ്പം അണ്‍ലിമിറ്റഡായി വോയ്‌സ് കോളും ലഭിക്കും. എത്ര വേണമെങ്കിലും വിളിക്കാവുന്നതാണ്. നിത്യേന നൂറ് എസ്എംഎസ്സുകളും ലഭിക്കും. അതോടൊപ്പം സൗജന്യമായി അണ്‍ലിമിറ്റഡ് 5ജി ഇന്റര്‍നെറ്റും ലഭ്യമാവും. ഈ പ്ലാന്‍ പ്രകാരം നിരക്ക് ഉയര്‍ന്നാലും ലാഭം തന്നെയാണ്.
399 രൂപയുടെ പ്ലാനും കിടിലനാണ്. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. നിത്യേന രണ്ടര ജിബി ഡാറ്റയാണ് ലഭിക്കുക. മൊത്തം 70 ജിബി ഡാറ്റയാണ് ലഭിക്കുക. കോളുകള്‍ അണ്‍ലിമിറ്റഡാണ്. നൂറ് എസ്എംഎസ്സുകളും ലഭിക്കും. സൗജന്യ 5ജി ഇന്റര്‍നെറ്റ് അണ്‍ലിമിറ്റഡാണ്. 449 രൂപയുടെ പ്ലാനാണ് പോക്കറ്റ് കീറാതെ റീച്ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന മറ്റൊരു പ്ലാനാണ്.
28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ നിത്യേന മൂന്ന് ജിബി ഡാറ്റ ലഭിക്കും. കോളുകളും അണ്‍ലിമിറ്റഡാണ്. മൊത്തം 84 ജിബി ഡാറ്റയാണ് ലഭിക്കുക. 5ജി ഡാറ്റ ഈ പ്ലാനിലും അണ്‍ലിമിറ്റഡാണ്. 629 രൂപയുടെ പ്ലാനിലും സൗജന്യ 5ജി ഡാറ്റ എത്ര വേണമെങ്കിലും ഉപയോഗിക്കാം. ഇതില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റകിട്ടും. മൊത്തം 112 ജിബിയാണ് ഡാറ്റയാണ് ലഭിക്കുക. 56 ദിവസമാണ് വാലിഡിറ്റി. കോളുകളും അണ്‍ലിമിറ്റഡാണ്.












Click it and Unblock the Notifications