Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ഡാറ്റ തീര്‍ന്നുപോയോ? ഇനി ആവര്‍ത്തിക്കില്ല, കിടിലന്‍ പ്ലാനുമായി ജിയോ, ഓഫറില്‍ ഇക്കാര്യങ്ങള്‍

കൈയ്യിലുള്ള ഡാറ്റ കൊണ്ട് ഒന്ന് ബ്രൗസ് ചെയ്യാന്‍ പോലും പറ്റുന്നില്ലെന്ന് തോന്നുന്നുണ്ടോ? തീര്‍ച്ചയായും മൊബൈലില്‍ ബ്രൗസ് ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഹൈ എന്‍ഡ് ഫോണുകള്‍ ഡാറ്റ ഊറ്റി കുടിക്കുന്നു എന്നൊരു പരാതിയുണ്ട്. അപ്പോള്‍ ഡാറ്റ കുറേ നമുക്ക് ആവശ്യമാണ്.

അങ്ങനെ ആണെങ്കില്‍ ജിയോ നിങ്ങള്‍ക്കായി ഇതാ പുതിയ ഡാറ്റ പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ചില പ്രീപെയിഡ് പ്ലാനുകളിലാണ് കൂടുതല്‍ ഡാറ്റ നല്‍കുന്നത്. ഉപയോക്താക്കള്‍ക്കായി എപ്പോഴും മികച്ച ഡാറ്റ പാക്കേജുകള്‍ ജിയോ നല്‍കാറുണ്ട്. ഇപ്പോള്‍ നല്‍കി വരുന്ന പ്ലാനുകളും അത്തരത്തിലുള്ളതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

jio-recharge

ജിയോയുടെ 399 രൂപയുടെ പ്ലാന്‍ കിടിലനാണ് എന്ന് തന്നെ പറയാം. കൂടുതല്‍ ഡാറ്റയാണ് ഈ പ്ലാനിന്റെ പ്രത്യേകത. അതായത് ഈ പ്ലാന്‍ എടുത്താല്‍ നിത്യേന ആറ് ജിബി ഡാറ്റയാണ് ലഭിക്കുക. കേട്ടിട്ട് കണ്ണുതള്ളേണ്ട. മറ്റൊരു പ്ലാനിലും ഈ തുകയ്ക്ക് ആറ് ജിബി ഡാറ്റ കിട്ടുമെന്ന് കരുതുകയേ വേണ്ട. സാധാരണ ജിയോ മൂന്ന് ജിബി ഡാറ്റയാണ് നല്‍കാറുള്ളത്.

പക്ഷേ ഇവിടെ യൂസര്‍മാരോട് ഉദാര മനസ്സ് കാണിച്ചിരിക്കുകയാണ് അവര്‍. അതിനായി അധികപണമൊന്നും ഇനി നല്‍കേണ്ടതില്ല. ഇതിനൊപ്പം 61 രൂപയുടെ സൗജന്യ ഡാറ്റ വൗച്ചറും ലഭിക്കും. ഇതൊക്കെ മറ്റേത് കണക്ഷനില്‍ ലഭിക്കും. എന്തുകൊണ്ടും പോക്കറ്റ് കീറാതെ തന്നെ കൂടുതല്‍ ഡാറ്റയ്ക്ക് ഇത് തന്നെയാണ് നല്ലത്.

ഡാറ്റ കൊണ്ട് മാത്രം തീരുന്നതല്ല ഈ പ്ലാനുകള്‍. ജിയോ ടിവി, ജിയോ സിനിമ, ജിയോക്ലൗഡ് തുടങ്ങിയ കിടിലന്‍ സേവനങ്ങളും 399 രൂപയുടെ റീച്ചാര്‍ജിലൂടെ ലഭിക്കും. ഇതിന് പുറമേ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും. നിങ്ങളുടെ പരിധിയില്‍ 5ജി സര്‍വീസ് ഉണ്ടെന്ന് മാത്രം ഉറപ്പ് വരുത്തിയാല്‍ മതി.

28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഏകദേശം ഒരു മാസത്തോളം എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. 5ജി ഉള്ള ഏരിയയാണെങ്കില്‍ കൂടുതല്‍ വേഗമേറിയ ഇന്റര്‍നെറ്റും നമുക്ക് ലഭ്യമാവും.അതേസമയം 219 രൂപയുടെ മറ്റൊരു കിടിലന്‍ പ്ലാനും ജിയോ ഡാറ്റ വേണ്ടവര്‍ക്കായി നല്‍കുന്നുണ്ട്.

ഇത് ഹ്രസ്വകാല യൂസര്‍മാര്‍ക്കായി നല്‍കുന്നതാണ്. 3 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ പ്രകാരം കിട്ടുക. അണ്‍ലിമിറ്റഡ് കോളും 100 എസ്എംഎസ് നിത്യേന ലഭിക്കുകയും ചെയ്യും. ഇതിനൊപ്പം രണ്ട് ജിബി അധികമായും ജിയോ നല്‍കുന്നുണ്ട്. 14 ദിവസത്തേക്കാണ് ഈ പ്ലാന്‍. 399 രൂപയുടെ പ്ലാനിന്റെ എല്ലാ ഗുണങ്ങളും ഇതില്‍ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സേവനങ്ങള്‍ ലഭിക്കും. ഇതിനൊപ്പം അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+