റീച്ചാര്‍ജിലെ ചക്രവര്‍ത്തി എത്തി, ജിയോയുടെ ഈ പ്ലാന്‍ കോളിലും ഇന്റര്‍നെറ്റിലും നില്‍ക്കില്ല, ചെലവ് ഇത്ര
റീച്ചാര്‍ജ് ചെയ്യാന്‍ സമയമായോ? എങ്കില്‍ നിങ്ങളുടെ കണക്ഷന്‍ ഏതാണെന്ന് കൂടി പറയൂ. ജിയോയാണെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് കിടിലന്‍ പ്ലാനാണ്. ഒരൊറ്റ പ്ലാനില്‍ നമുക്ക് വേണ്ടതെല്ലാം തരുന്നതാണ് ജിയോയുടെ റീച്ചാര്‍ജ്. അതുകൊണ്ടാണ് ജിയോയ്ക്ക് കൂടുതല്‍ ഉപയോക്താക്കളുള്ളത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നതാണ് ജിയോയുടെ പ്ലാനുകള്‍.
എയര്‍ടെല്ലുമായും വോഡഫോണ്‍ ഐഡിയയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പോക്കറ്റ് കീറാതെ തന്നെ ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ സമ്മാനിക്കാന്‍ ജിയോയ്ക്ക് സാധിക്കും. അത്തരത്തില്‍ ചില പ്ലാനുകളാണ് ഇപ്പോള്‍ ടെലികോം യൂസര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. അതൊന്ന് പരിശോധിക്കാം.

നിലവില്‍ പലര്‍ക്കും ആവശ്യം വിളിക്കാനുള്ള ടോക് ടൈമുകളാണ്. കാരണം ഒരു വിധം ആളുകളുടെ വീട്ടില്‍ എല്ലാം ഇപ്പോള്‍ വൈഫൈയുണ്ട്. ജിയോയുടെ മൊബൈല്‍ റീച്ചാര്‍ജില്‍ കോളുകള്‍ മാത്രം ലഭ്യമായ പ്ലാനുകളുണ്ട്. കൂടുതല്‍ കാലം വാലിഡിറ്റിയും, അതോടൊപ്പം വളരെ ചെലവും കുറവുമാണ് ഈ പ്ലാനുകള്‍ക്ക്. ജിയോയുടെ കോളുകള്‍ ധാരാളമുള്ള പ്ലാനാണിത്. അണ്‍ലിമിറ്റഡ് കോളുകള്‍ തന്നെ ഇതില്‍ ലഭിക്കും.
ആദ്യത്തേത് 149 രൂപയുടെ പ്ലാനാണ്. വളരെ ചെലവ് കുറഞ്ഞ ഈ പ്ലാനില്‍ എത്ര വേണമെങ്കിലും നമുക്ക് വിളിക്കാം. ജിയോയില്‍ ഏറ്റവും ചെലവ് കുറഞ്ഞ അണ്‍ലിമിറ്റഡ് കോളിംഗ് പാക്കേജാണിത്. 20 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
അതേസമയം ഈ പ്ലാനില്‍ ഡാറ്റയില്ലെന്ന് കരുതി നിരാശപ്പെടുകയേ വേണ്ട. അതും ആവശ്യത്തിന് ലഭിക്കും. നിത്യേന ഒരു ജിബി ഡാറ്റ ഈ പ്ലാന്‍ പ്രകാരം ലഭിക്കും. ഇതിനൊക്കെ പുറമേ നൂറ് എസ്എംഎസ്സുകളും ലഭിക്കും. കൂടുതലായി വേറെയും ഗുണങ്ങള്‍ ഈ പ്ലാനിലുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് പോലുള്ള സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും
. ജിയോ പക്ഷേ അവരുടെ വില കുറഞ്ഞ പ്ലാനുകള്‍ ഇതുകൊണ്ടൊന്നും നിര്‍ത്തുന്നില്ല. വേറെയും രണ്ട് പ്ലാനുകളാണ് അവര്‍ക്കുള്ളത്. ഇതില്‍ ആദ്യത്തേത് 179 രൂപയുടേതും, രണ്ടാമത്തേത് 199 രൂപയുടേതുമാണ്. രണ്ടാണെങ്കിലും നിങ്ങള്‍ക്ക് നഷ്ടങ്ങളൊന്നും സംഭവിക്കില്ല.
179 രൂപയുടെ പ്ലാനിന്റെ കാലാവധി 24 ദിവസമാണ്. ഒരു ജിബി ഹൈ സ്പീഡ് ഡാറ്റ പ്രതിദിനം ഈ പ്ലാന്‍ പ്രകാരം ലഭിക്കും. അണ്‍ലിമിറ്റഡ് കോളിംഗാണ് മറ്റൊരു പ്രത്യേകത. നിങ്ങള്‍ക്ക് പരിധികളില്ലാതെ വിളിക്കാന്‍ ഇത് സഹായിക്കും. ഏത് നെറ്റ്വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ഈ പ്ലാന്‍ പ്രകാരം ലഭിക്കും.
മൊത്തം ഈ പ്ലാനിലൂടെ 24 ജിബി ഡാറ്റയാണ് ലഭിക്കും. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി, തുടങ്ങിയവ അടക്കമുള്ള ജിയോ ആപ്പുകളുടെ സേവനവും ഈ പ്ലാനിലൂടെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കും. ചെറിയ തുക മുടക്കിയാല്‍ വലിയ ഓഫറുകളാണ് ഈ പ്ലാനുകളിലെല്ലാം ജിയോ നല്‍കുന്നത്.












Click it and Unblock the Notifications