തൊട്ടാല്‍ പൊള്ളും മക്കളേ, ജിയോ നിരക്ക് ഉയര്‍ത്തി; ഈ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ പോക്കറ്റ് കീറും

മുംബൈ: ജിയോയുടെ മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ നിരാശരാവേണ്ടി വരും. ജിയോ ഇപ്പോള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അതായത് ജിയോ പുതിയ അണ്‍ലിമിറ്റഡ് പാക്കേജുകളോടെ നിരവധി പ്ലാനാണ് തൊട്ടാല്‍ പൊള്ളുന്ന നിരക്കിലേക്ക് ഉയര്‍ന്നിരിക്കുന്നത്.

ജിയോ കുറഞ്ഞ താരിഫ് നിരക്കുകളുടെ പേരിലാണ് എപ്പോഴും അറിയപ്പെടുന്നത്. എന്നാല്‍ പുതിയ പ്ലാനുകള്‍ ലോഞ്ച് ചെയ്തതോടെ റീച്ചാര്‍ജുകളുടെ നിരക്ക് വര്‍ധിപ്പിക്കാതിരിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ വരികയായിരുന്നു. ജൂലായ് 3 മുതല്‍ റീച്ചാര്‍ജുകള്‍ ഇനി ചെലവേറിയതാവും. പോസ്റ്റ്‌പെയിഡ്-പ്രീപെയിഡ് പ്ലാനുകള്‍ക്കെല്ലാം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

jio-recharge

പ്രതിദിന-മാസ-വാര്‍ഷിക പ്ലാനുകള്‍ക്കെല്ലാം വില വര്‍ധിക്കും. ജിയോയുടെ ജനപ്രിയമായ പ്ലാനുകള്‍ക്കാണ് കൂടുതല്‍ നിരക്ക് വര്‍ധിക്കുക. 155 രൂപയുടെ പ്ലാനിന് ഇനി 189 രൂപ നല്‍കേണ്ടി വരും. 2 ജിബി ഡാറ്റയാണ് ഇതിലുണ്ടാവുക. 218 ദിവസമാണ് ഇതിന്റെ കാലാവധി. 209 രൂപയുടെ ജനപ്രിയമായ പ്ലാനിന് ഇനി 249 രൂപ നല്‍കേണ്ടി വരും.

ഈ പ്ലാനില്‍ നിത്യേന ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസത്തെ വാലിഡിറ്റിയുമുണ്ടാവും. അതേസമയം 239 രൂപയുടെ പ്ലാനിന് 299 രൂപ നല്‍കണം. ഒന്നര ജിബി ഡാറ്റ നിത്യേന ലഭിക്കും. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 299 രൂപയുടെ പ്ലാനിന് 349 രൂപയും, 349 രൂപയുടെ പ്ലാനിന് 399 രൂപയും 399 രൂപയുടെ പ്ലാനിന് 499 രൂപയും നല്‍കേണ്ടി വരും. എല്ലാം 28 ദിവസത്തെ പ്ലാനാണ്. മൂന്ന് ജിബി വരെയാണ് പ്രതിദിനം ഈ പ്ലാനുകളില്‍ ലഭിക്കുക.

അതേസമയം 479 രൂപയുടെ 56 ദിവസത്തെ വാലിഡിറ്റിയുടെ പ്ലാനിന് ഇനി മുതല്‍ 579 രൂപ നല്‍കണം. ഒന്നര ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുക. 533 രൂപയുടെ പ്ലാനിന് 629 രൂപ നല്‍കണം. രണ്ട് ജിബിയാണ് പ്രതിദിന ഡാറ്റയായി ലഭിക്കുക. 395 രൂപയുടെ പ്ലാനിന് ഇനി 479 രൂപ ചെലവഴിക്കേണ്ടി വരും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം ആറ് ജിബി ഡാറ്റയാണ് ലഭിക്കുക.

666 രൂപയുടെ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനിനായി 799 രൂപ നല്‍കേണ്ടി വരും. ഒന്നര ജിബിയാണ് ഇതില്‍ ഡാറ്റ പ്രതിദിനം ലഭിക്കുക. 719 രൂപയുടെ പ്ലാന്‍ 859 രൂപയായും, 999 രൂപയുടേത് 1199 രൂപയായും 1559 രൂപയുടേത് 1899 ആയും 2999ന്റെ പ്ലാന്‍ 3599 രൂപയായും വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ വാര്‍ഷിക പ്ലാന്‍ വരെയുണ്ട്.

ഡാറ്റ ആഡോണ്‍ പ്ലാനുകളുടെയും പ്രീപെയിഡ് പ്ലാനുകളുടെയും നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപയുടെ ഡാറ്റ ആഡോണ്‍ പ്ലാനിന്റെ പുതിയ നിരക്ക് 19 രൂപയാണ്. ഒരു ജിബിയാണ് ലഭിക്കുക. 25 രൂപയുടേതിന് 29 രൂപയായും, 61 രൂപയുടേത് 69 രൂപയായും വര്‍ധിച്ചിട്ടുണ്ട്. പുതിയ പോസ്റ്റ്‌പെയിഡ് പ്ലാനുകളും ചെലവേറിയതാണ്.

299 രൂപയുടെ 30 ജിബി ലഭിക്കുന്ന പ്ലാനിന് 349 രൂപയാണ് ലഭിക്കുക. 399 രൂപയുടെ 75 ജിബിയുടെ പ്ലാനിന് 449 രൂപയായും വര്‍ധിച്ചിട്ടുണ്ട്. അതേസമയം ജിയോ സേഫ്, ജിയോ ട്രാന്‍സ്ലേറ്റ് തുടങ്ങിയ രണ്ട് ആപ്പുകളും പുതുതായി ജിയോ ലോഞ്ച് ചെയ്യുന്നുണ്ട്. ഇവ രണ്ടും ഇനി മുതല്‍ ജിയോ യൂസര്‍മാര്‍ക്കായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q